
മടിക്കൈ വാരിയേഴ്സ് സൈനീക കൂട്ടായ്മ രൂപീകരിച്ചു.
*ലോഗോ പ്രകാശനം ചെയ്തു .
*മടിക്കൈ പഞ്ചായത്തിലെ മുഴുവൻ സൈനിക & അർദ്ധസൈനിക സേനാംഗങ്ങളും ചേർന്ന് മടിക്കൈ വാരിയേഴ് എന്ന പേരിൽ സൈനിക കൂട്ടായ്മ രൂപീകരിച്ചു. നിലവിൽ സർവീസിൽ* *ഉള്ളവരും വിമുക്തഭടന്മാർ ഉൾപ്പെട്ടതാണ് കൂട്ടായ്മ. കൂട്ടായ്മ്മയുടെ രൂപീകരണ യോഗവും ലോഗോ പ്രകാശനവും മടിക്കൈ സെക്കൻഡ് ഗവൺമെന്റ്* *വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടന്ന ലളിതമായ ചടങ്ങിൽ കാസർഗോഡ് ജില്ലയിലെ തന്നെ ഏറ്റവും മുതിർന്ന സൈനികനായ റിട്ടയേഡ് സുബേദാർ മേജർ (HONY LT) ശ്രീ പട്ടുക്കാരൻ നാരായണൻ അവറുകൾ ലോഗോ* *പ്രകാശനം നടത്തി. ചടങ്ങിൽ ശ്രീ പട്ടുവാ ക്കാരൻ നാരായണൻ അവർകൾക്ക് പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. രാജ്യസേവനത്തോടൊപ്പം നാട്ടിൽ പ്രശ്നങ്ങൾ അനുഭവിക്കുന്ന മുഴുവൻ സൈനികർക്കും* *സൈനിക കുടുംബാംഗങ്ങൾക്കും തണൽ ആവുക* *എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം.*
*ശ്രീ സുമിത്രൻ ഒ വി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബിജു. എ സ്വാഗതവും രാജൻ. പി നന്ദിയും പ്രകാശിപ്പിച്ചു.*
*ശ്രീ മോഹനൻ, വിഷ്ണുപ്രസാദ്. ശരത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.*