
*കർഷക സമരങ്ങൾ ആർക്കുവേണ്ടി?സെമിനാർ സംഘടിപ്പിച്ചു.* കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ( കെ എസ് ടി എ ) 30-ാമത് ബേക്കൽ ഉപജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇട്ടമ്മലിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. DYFI മുൻ സംസ്ഥാന കമ്മറ്റിയംഗം കെ. മണികണ്ഠൻ വിഷയാവതരണം നടത്തി.
*കർഷക സമരങ്ങൾ ആർക്കുവേണ്ടി?സെമിനാർ സംഘടിപ്പിച്ചു.*
കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ( കെ എസ് ടി എ ) 30-ാമത് ബേക്കൽ ഉപജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇട്ടമ്മലിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. DYFI മുൻ സംസ്ഥാന കമ്മറ്റിയംഗം കെ. മണികണ്ഠൻ വിഷയാവതരണം നടത്തി. കെ എസ് ടി എ സംസ്ഥാന കമ്മറ്റിയംഗം കെ.ഹരിദാസ് സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കാറ്റാടി കുമാരൻ അധ്യക്ഷനായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് വി കെ ബാലാമണി, വിവി പ്രഭാകരൻ, കമലാക്ഷൻ കൊളയൽ എന്നിവരും സംസാരിച്ചു. സബ് ജില്ലാ സെക്രട്ടറി രമേശൻ എം സ്വാഗതവും ജോ.സെക്രട്ടറി മധുസൂദനൻ ടി നന്ദിയും പറഞ്ഞു. ദൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നടന്ന സെമിനാർ കാർഷിക നിയമങ്ങളുടെ ഉള്ളറ കളിലേക്ക് വെളിച്ചം വീശുന്നതായി മാറി.
ബേക്കൽ സബ് ജില്ലാ സമ്മേളനം ഡിസം. 26 ന് കാഞ്ഞങ്ങാട് ഇഖ്ബാൽ ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. KSTA സംസ്ഥാന എക്സി. അംഗം വിപി മോഹനൻ ഉദ്ഘാടനം ചെയ്യും.