കാസർഗോഡ് RTO ഓഫീസിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന നടത്തി

ഇന്ന് കാസറഗോഡ് RTO ഓഫീസിൽ കാസർഗോഡ് വിജിലൻസ് ഡിവൈഎസ്പി ഡോക്ടർ വി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ RTO ഓഫീസിലെ ഉദ്യോഗസ്ഥർക്ക് നൽകുന്നതിന്നായി ഏജന്റ് കൊണ്ടുവന്ന 1,97,720/. രൂപ ഓഫീസിനകത്ത് വച്ച് ഏജന്റിന്റെ കയ്യിൽ നിന്നും പിടിച്ചെടുത്തു. കാസറഗോഡ് RTO ഓഫീസിലെ വിവിധ സേവനങ്ങൾക്കും ഡ്രൈവിങ് ടെസ്റ്റിനും ഡ്രൈവിംഗ് സ്കൂളുകൾ വഴി അപേക്ഷിച്ചവരിൽ നിന്നും കൈക്കൂലി നൽകുന്നതിന്നായി ഡ്രൈവിംഗ് സ്കൂൾ ഉടമകൾ വാങ്ങിയ തുകകൾ ശേഖരിച്ച് സുരേഷ് കേളുഗുഡ്ഡെ കാസറഗോഡ് എന്ന ഏജന്റ് ഇന്ന് വൈകുന്നേരം 4.40 മണിക്ക് ഉദ്യോഗസ്ഥർക്ക് നൽകാൻ RTO ഓഫീസിനകത്ത് എത്തിയ സമയത്താണ് വിജിലൻസ് ടീം പിടിച്ചെടുത്തത്. പരിശോധനയിൽ dysp യെ കൂടാതെ കാസറഗോഡ് കലക്ടറേറ്റിലെ ഹൊസ്സൂർ ശിരസ്തർ മുരളീധരൻ കെ, എസ് ഐ മാരായ ശശിധരൻ പിള്ള, രേമേശൻ കെ, എ. എസ്.ഐ മാരായ സുഭാഷ് ചന്ദ്രൻ, മധുസൂധനൻ, സന്തോഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സുരേശൻ, രഞ്ജിത്ത് കുമാർ, രാജീവൻ,ജയൻ, കൃഷ്ണൻ, പ്രിയ കെ നായർ, ഷീബ എന്നിവർ പങ്കെടുത്തു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close