കേരളത്തിലെ കരുത്തുറ്റ അധ്യാപക പ്രസ്ഥാനമായ കെ.എസ്.ടി.എ കാസർഗോഡ് ഉപജില്ലാ സമ്മേളനം ജി.എൽ പി എസ്.അണങ്കൂരിൽ ആരംഭിച്ചു
കാസര്‍കോട്: ‘മതനിരപേക്ഷ വികസിത കേരളം കരുത്താകുന്ന ജനകീയ വിദ്യാഭ്യാസം’ എന്ന മുദ്രാവാക്യമുയര്‍ത്തി കെ.എസ്. ടി.എ കാസര്‍കോട് ഉപജില്ലാ സമ്മേളനം ജി.എല്‍.പി.എസ് അണങ്കൂരില്‍ ആരംഭിച്ചു. പ്രതിനിധികളുടെ പ്രകടനത്തിനു ശേഷം സമ്മേളന നഗരിയില്‍ ഉപജില്ലാ പ്രസിഡന്റ് സി.പ്രശാന്ത് പതാക ഉയര്‍ത്തി. ഉപജില്ലാ ജോ.സെക്രട്ടറി കെ.എ സീമ രക്തസാക്ഷി പ്രമേയവും വൈസ് പ്രസിഡന്റ് വിനോദ് കുമാര്‍ പെരുമ്പള അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി.എം മീനാകുമാരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ജില്ലാ ജോ.സെക്രട്ടറി കെ.വി രാജേഷ് സംഘടനാ റിപ്പോര്‍ട്ടും ഉപജില്ലാ സെക്രട്ടറി സി.കെ ജഗദീഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ട്രഷറര്‍ ടി.മധുപ്രശാന്ത് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രാഘവന്‍, എക്‌സി.അംഗം സി.ശാന്തകുമാരി, ജില്ലാ പ്രസിഡണ്ട് എ.ആര്‍ വിജയകുമാര്‍, സെക്രട്ടറി പി.ദിലീപ് കുമാര്‍, ട്രഷറര്‍ ടി.പ്രകാശന്‍, ജില്ലാ ഉപഭാരവാഹികളായ പി.രവീന്ദ്രന്‍, എന്‍.കെ ലസിത, എക്‌സി.അംഗങ്ങള്‍, കമ്മിറ്റി അംഗങ്ങള്‍, ഉപജില്ലാ ഭാരവാഹികള്‍, മുന്‍കാല നേതാക്കളായ കെ.വി ഗോവിന്ദന്‍, എം.ശേഖരന്‍ നമ്പ്യാര്‍, സംഘാടക സമിതി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ അനില്‍ ചെന്നിക്കര സ്വാഗതം പറഞ്ഞു. വൈകുന്നേരം നാലിന് അണങ്കൂര്‍ ടൗണില്‍ നടക്കുന്ന പൊതുസമ്മേളനം സി.പി.എം കുമ്പള ഏരിയാ സെക്രട്ടറി സി.എ സുബൈര്‍ ഉദ്ഘാടനം ചെയ്യും.