പക്ഷിനിരീക്ഷണത്തിന് ഒരു പുതിയ സാധ്യതാതലം പരിചയപ്പെടുത്തി ഓൺലൈൻ പക്ഷിനിരീക്ഷണം. ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം, പേക്കടം ഗ്രാമിക ഗ്രന്ഥാലയം ബാലവേദി
തൃക്കരിപ്പൂർ:പക്ഷിനിരീക്ഷണത്തിന് ഒരു പുതിയ സാധ്യതാതലം പരിചയപ്പെടുത്തി ഓൺലൈൻ പക്ഷിനിരീക്ഷണം. ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം, പേക്കടം ഗ്രാമിക ഗ്രന്ഥാലയം ബാലവേദി എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ഇവരുടെ അതിഥികളായി ബല്ലാ ഈസ്റ്റ് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പരിസ്ഥിതി ക്ലബ് കൂട്ടുകാരും ക്ലാസിനെത്തി. നമ്മുടെ ചുറ്റുവട്ടത്തുള്ള തും എന്നാൽ ദേശാന്തരയാത്രയിലൂടെ അതിഥികളായി എത്തിച്ചേരുന്നതുമായ
അനേകം പക്ഷികളുടെ പ്രാധാന്യം വിശദമാക്കിയാണ് പ്രശസ്ത പക്ഷി നിരീക്ഷകനായ ശശിധരൻ മനേക്കര
ക്ലാസ്സ് കൈകാര്യം ചെയ്തത്.
കേരളത്തിൽ ആദ്യമായി അമൂർ ഫാൽക്കൺ എന്ന പക്ഷിയുടെ ചിത്രം
പകർത്തിയത് മനേക്കരയാണ്. ഇങ്ങനെ നിരീക്ഷണ രംഗത്ത് നിരവധി പക്ഷികളേയും അവയുടെ പ്രജനനകേന്ദ്രവും നിരീക്ഷിച്ചതിൻ്റെ അനുഭവം കുട്ടികളിലേക്ക് അദ്ദേഹം പകർന്നു നൽകി. പക്ഷിലോകത്തെ ഏറ്റവും വേഗക്കാരനായ പെരിഗ്രൈൻ ഫാൽക്കൻ, 12000 കിലോമീറ്റർ വരെ നിർത്താതെ പറക്കുന്ന ബാർടെയിൽഡ് ഗോഡ് വിറ്റ് തുടങ്ങിയവ ക്ലാസിലെ കൗതുക പക്ഷികളായി മാറി.
പി വേണുഗോപാലൻ, ആനന്ദ് പേക്കടം, സി സി ജോയ്, എം ഉമേശൻ, വി കെ കരുണാകരൻ, എം ബാബു, സി വിജയൻ എന്നിവർ സംസാരിച്ചു.