മടിക്കൈ പഞ്ചായത്ത് വനിതാ സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബങ്കളം ശാഖ 2021 ഓഗസ്റ്റ് 5 വ്യാഴാഴ്ച 11 മണിക്ക് ബഹുമാനപ്പെട്ട കേരള സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു
മടിക്കൈ ഗ്രാമത്തിലെ സ്ത്രീ സമൂഹത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ മുന്നേറ്റങ്ങൾക്ക് കരുത്തും ഊർജ്ജവും പകരാനും സ്ത്രീകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും തൊഴിൽ സാധ്യതക്കും വേണ്ടിയാണ് മടിക്കൈ വനിതാ സൊസൈറ്റി രണ്ടായിരത്തിൽ പൂത്തക്കാൽ ആസ്ഥാനമായി രൂപീകരിച്ചത് നിലവിൽ സംഘത്തിന് 3468 മെമ്പർമാർ ആണുള്ളത് ഗ്രാമീണ വികസനത്തിന് ആവശ്യമായ വിഭവസമാഹരണം ഗ്രാമങ്ങളിൽ നിന്നു തന്നെ സമാഹരിക്കാനുള്ള മാർഗ്ഗം ആണ് കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾ , 20 വർഷം പിന്നിടുമ്പോൾ സ്ത്രീകളുടെ ഉന്നമനത്തിൽ ഒട്ടേറെ മുന്നിലെത്തി കഴിഞ്ഞു സൊസൈറ്റി
ചരിത്രമുറങ്ങുന്ന മടിക്കൈ ഗ്രാമത്തിലെ സ്ത്രീ സമൂഹത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ മുന്നേറ്റങ്ങൾക്കു കരുത്തും ഊർജ്ജവും പകരാനും സ്ത്രീകളുടെ ഇടയിൽ സ്വശ്രയത്വം, മിതവ്യയം പ്രോത്സാഹിപ്പിക്കുവാൻ കഴിഞ്ഞിട്ടുണ്ട്, ഈ സാഹചര്യത്തിലാണ് സൊസൈറ്റിയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തത്
.
മടിക്കൈ പഞ്ചായത്ത് വനിതാ
സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം 2021 ഓഗസ്റ്റ് 5 വ്യാഴാഴ്ച 11 മണിക്ക് നടന്നു . ബഹുമാനപ്പെട്ട കേരള സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു കാഞ്ഞങ്ങാട് എംഎൽഎ ഈ ചന്ദ്രശേഖരൻ അധ്യക്ഷ വഹിച്ചു. കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത നിക്ഷേപം സ്വീകരിച്ചു. കാസർഗോഡ് ജില്ല ജനറൽ ജോ: രജിസ്റ്റാർ രമ അംഗത്വ സമാശ്വാസ വിതരണം നടത്തി .ഹൊസ്ദുർഗ് ജനറൽ അസിസ്റ്റന്റ് രജിസ്ട്രാർ കെ രാജഗോപാലൻ വിദ്യാ തരംഗിണി വായ്പ വിതരണം നടത്തി മുൻ പഞ്ചായത്ത് പ്രസിഡണ്ട് സി പ്രഭാകരൻ വായ്പാ വിതരണ ഉദ്ഘാടനം നടത്തി. ചടങ്ങിൽ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രകാശൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം അബ്ദുറഹ്മാൻ വാർഡ് മെമ്പർ വി രാധ മുൻ പഞ്ചായത്ത് പ്രസിഡണ്ട് എം രാജൻ, ബങ്കളം കുഞ്ഞികൃഷ്ണൻ, മഠത്തിനാട്ട് രാജൻ, പ്രൊഫസർ വി. കുട്ട്യൻ, കാഞ്ഞങ്ങാട് യൂണിറ്റ് ഇൻസ്പെക്ടർ ജ്യോതിശൻ എം, ഓഡിറ്റർ കെ മനോജ്, സംഘം ഡയറക്ടർ പി ലക്ഷ്മി, കെ സി ഇ യു നീലേശ്വരം ഏരിയ സെക്രട്ടറി കെ രഘു, തുടങ്ങിയവർ സംസാരിച്ചു.. സംഘം സെക്രട്ടറി സി രജനി റിപ്പോർട്ട് അവതരിപ്പിച്ചു.. കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരൻ അധ്യക്ഷ പദം വഹിച്ച ചടങ്ങിൽ സംഘം പ്രസിഡന്റ് കെ സുജാത സ്വാഗതവും സംഘം വൈസ് പ്രസിഡന്റ് പി സത്യ നന്ദിയും രേഖപ്പെടുത്തി
കാസർഗോഡ് ജില്ലയിലെവനിതാ സഹകരണ സംഘങ്ങളിൽമികച്ച നിലയിൽ പ്രവർത്തിക്കുന്ന മടിക്കൈ പഞ്ചായത്ത് വനിതാ സർവീസ് സഹകരണ സംഘത്തിന്റെ മൂന്നാമത്തെ ശാഖയായ ബങ്കളം ബ്രാഞ്ച് ഉദ്ഘാടനം നാടിന്റെ മഹോത്സവം ആക്കി മാറ്റാൻ ആണ് സംഘം ഭരണസമിതി ആഗ്രഹിച്ചത് .എന്നാൽ കോവിഡ് മഹാമാരിയുടെ കാലത്തെ ഓൺലൈനായി, കുറച്ച് ആൾക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് ഉദ്ഘാടന ചടങ്ങ് നടത്തിയത് . സംഘത്തിന്റെ വളർച്ചയിൽ നാളിതുവരെ സഹകരിച്ചു കൊണ്ടിരിക്കുന്ന മുഴുവൻ സഹകാരികളോടും നാട്ടുകാരോടും സംഘം ഭരണസമിതി സ്നേഹപൂർവ്വം നന്ദി രേഖപ്പെടുത്തി.