ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തുക ചായ്യോത്ത് : ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്താൻ അധ്യാപക സമൂഹം ഒരുമിച്ച് പോരാടണമെന്ന് കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചിറ്റാരിക്കൽ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.ചായ്യോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ ചേർന്ന സമ്മേളനം കെ.എസ് ടി.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ രാഘവൻ ഉദ്ഘാടനം ചെയ്തു

ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തുക

ചായ്യോത്ത് : ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്താൻ അധ്യാപക സമൂഹം ഒരുമിച്ച് പോരാടണമെന്ന് കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചിറ്റാരിക്കൽ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.ചായ്യോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ ചേർന്ന സമ്മേളനം കെ.എസ് ടി.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ രാഘവൻ ഉദ്ഘാടനം ചെയ്തു

. ഉപജില്ലാ പ്രസിഡൻ്റ് കെ വസന്തകുമാർ അധ്യക്ഷനായി. കെ കെ നാരായണൻ രക്തസാക്ഷി പ്രമേയവും കെ കരുണാകരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കാർഷക സമരം നടത്തുന്ന ധീര പോരാളികൾക്ക് സമ്മേളന പ്രതിനിധികൾ ഐകദാർഢ്യം പ്രകടിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് എ ആർ വിജയകുമാർ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ വൈസ് പ്രസിഡൻ്റ് വി കെ ബാലാമണി സംഘടനാ റിപ്പോർട്ടും ഉപജില്ലാ സെക്രട്ടറി എം ബിജു പ്രവർത്തന റിപ്പോർട്ടും ട്രഷറർ രാജൻ ടിവി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചയ്ക്കും പൊതു ചർച്ചയ്ക്കും ശേഷം സംസ്ഥാന കമ്മറ്റിയംഗം സി.എം മീനാകുമാരി മറുപടി നൽകി. പി ദിലീപ്കുമാർ , എ ആർ വിജയകുമാർ , പി രവിന്ദ്രൻ , കെ.വി രാജേഷ് , പി ബാബുരാജ്‌, ടി വിഷ്ണു നമ്പൂതിരി , പി.എം ശ്രീധരൻ , വി കെ റീന ,പി ജനാർദ്ദനൻ , പി രവി എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ടി കെ രവി സ്വാഗതവും കൺവീനർ കെ വി നാരായണൻ നന്ദിയും രേഖപ്പെടുത്തി. സമ്മേളനത്തിന് മുന്നോടിയായി അധ്യാപക പ്രകടനവും സമ്മേളനത്തിനു ശേഷം പൊതുസമ്മേളനവും സംഘടിപ്പിച്ചു.പൊതുസമ്മേളനം വികെ രാജൻ ഉദ്ഘാടനം ചെയ്തു. സി എം മീനാകുമാരി , എ ആർ വിജയകുമാർ എന്നിവർ സംസാരിച്ചു. എം ബിജു സ്വാഗതവും കെ വസന്തകുമാർ നന്ദിയും രേഖപ്പെടുത്തി.പൊതുസമ്മേളനത്തോടനുബന്ധിച്ച് പ്രകാശൻ കരിവെള്ളൂരിൻ്റെ ഏക പാത്രനാടകം കോമാളിയൻ പ്രദർശിപ്പിച്ചു.

ഭാരവാഹികൾ

പ്രസിഡൻ്റ് : കെ വസന്തകുമാർ
വൈസ് പ്രസിഡൻ്റ് : രാജമല്ലി , കെ കരുണാകരൻ , കെ കെ നാരായണൻ
സെക്രട്ടറി :എം ബിജു
ജോ: സെക്രട്ടറി : പി അനിത , കെ.വി നാരായണൻ , രാജൻ ടി.വി
ട്രഷറർ : ഷൈജു സി

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close