
കേരള ക്ഷേത്ര വാദ്യകലാ അക്കാദമി ഉപ്പിലിക്കൈ മേഖല സമ്മേളനവും കുടുംബ സംഗമവും, അനുമോദനവും കക്കാട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്ര ഓഡിറ്റോറിയത്തിൽ കലാചാര്യ അരമന വളപ്പ് നാരായണ മാരാർ വേദിയിൽ വെച്ച് 10-1-21 ന് നടന്നു.
കേരള ക്ഷേത്ര വാദ്യകലാ അക്കാദമി ഉപ്പിലിക്കൈ മേഖല സമ്മേളനവും കുടുംബ സംഗമവും, അനുമോദനവും കക്കാട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്ര ഓഡിറ്റോറിയത്തിൽ കലാചാര്യ അരമന വളപ്പ് നാരായണ മാരാർ വേദിയിൽ വെച്ച് 10-1-21 ന് (ഇന്ന്) നടന്നു.
കക്കാട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രമേൽ ശാന്തി വിഷ്ണു പട്ടേരി അവറുകൾ ദീപ പ്രോജ്വലനം നടത്തി തുടർന്ന് കലാചാര്യ അരമന വളപ്പ് നാരായണ മാരാരുടെ ഗുരുസ്മരണയുടെ ഭാഗമായി ദീപം തെളിയിച്ച് പുഷ്പാർച്ചന നടത്തി.കുമാരി’ ദേവിക രാജ്, നിവേദ്യമണികണ്ഠൻ, ശ്രീദേവി വിജയൻ എന്നിവർ പ്രാർത്ഥന ഗാനം ആലപിച്ചു. സോപാന സംഗീതം മണികണ്ഠൻ ഉപ്പിലിക്കൈ ,ശ്രീകാന്ത് മണ്ഡലം എന്നിവർ ചേർന്ന് അവതരിപ്പിച്ചു.സംഗീത വിരുന്നായി കുഴൽപറ്റ് ശ്രീരാഗ് കാഞ്ഞങ്ങാട് ,ജയ കൃഷ്ണൻ ഇരിയ, (കുഴൽ) കലാനിലയം സതീഷ് കുമാർ (ചെണ്ട) വിവേക് (താളം ) എന്നിവർ ചേർന്ന് അവതരിപ്പിച്ചു. മേഖല സെക്രട്ടറി മണികണ്ഠൻ ഉപ്പിലിക്കൈ സ്വാഗതവും മേഖല പ്രസിഡണ്ട് ശിവശങ്കർ കക്കാട്ട് അദ്ധ്യക്ഷ സ്ഥാനവും വഹിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി’ പ്രകാശൻ പരിപാടി ഉദ്ഘാടനംചെയ്തു. വടക്കേ മലബാറിലെ വാദ്യാചാര്യൻ കലാചാര്യ അരമന വളപ്പ് നാരായണ മാരാരുടെ സ്മരണാർത്ഥം കുടുംബാഗംങ്ങൾ ഏർപ്പെടുത്തിയ യുവപ്രതിഭാ പുരസ്ക്കാരം മണികണ്ഠൻ ഉപ്പിലിക്കൈ (യുവ വാദ്യകലാകാരൻ ) കലാചാര്യ അരമന വളപ്പ് നാരായണ മാരാരുടെ മകൻ രാമചന്ദ്രമാരാരിൽ നിന്നും ഏറ്റുവാങ്ങി. വാദ്യ രത്നം ശ്രീ:മഡിയൻ രാധാകൃഷണ മാരാർ (അക്കാദമി ജില്ല പ്രസിഡണ്ട്) മണി കണ്ഠൻമാരാരെ പൊന്നാട അണിയിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ മടിക്കൈ ഉണ്ണികൃഷ്ണമാരാർക്ക് ഉദ്ഘാടകനും, അക്കാദമി ജില്ലാ പ്രസിഡണ്ടും ചേർന്ന് അനുമോദനം നൽകി. അക്കാദമി ജില്ലാ സെക്രട്ടറി മടിക്കൈ ഉണ്ണികൃഷ്ണൻ മുഖ്യഭാഷണം നടത്തി.
അക്കാദമി സംസ്ഥാനസമിതി വാദ്യ ശ്രീ പുരസ്ക്കാരം നേടിയ പയ്യന്നൂർ ബാലക്ഷണമാരാർ, 2019 ഏറ്റവും നല്ല ഹോം ഗാർഡിനുള്ള അവാർഡ് കരസ്ഥമാക്കിയ രാമചന്ദ്ര മാരാർ അരമന വളപ്പ്, കോറോണ ബോധവൽക്കണം നടത്തി പ്രശസ്തി നേടിയ യുട്യൂബ് ചാനൽ താരം മൊട്ടൂസ് (ദേവരാജ് കക്കാട്ട്) എന്നിവരെ വേദിയിൽ വെച്ച് അനുമോദിച്ചു.കുഴൽപറ്റ്, കലാകാരന്മാർക്കും പ്രാർത്ഥന ഗാനമാലപിച്ച കുട്ടികൾക്കും മേഖല കമ്മിറ്റി സ്നേഹോപഹാരം നൽകി. രമ പത്മനാഭൻ (വാർഡ് 12 മടിക്കൈ ഗ്രാമ പഞ്ചായത്ത്),കാഞ്ഞങ്ങാട് നഗരസഭ (വാർഡ് 22) കൗൺസിലർ എൻ വി രാജൻ, വി തമ്പാൻ(സെക്രട്ടറി സേവാസമിതി കക്കാട്ട് മഹാവിഷ്ണു ക്ഷേത്രം) സന്തോഷ് മാരാർ നീലേശ്വരം (അക്കാദമി ജില്ലാ ട്രഷറർ) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മേഖല ജോ: സെക്രട്ടറി ഗോകുൽ ദാസ് ഉപ്പിലിക്കൈ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
………………………………….
പ്രതിനിധി സമ്മേളനം
മേഖല സെക്രട്ടറി സ്വാഗതം പറഞ്ഞു, മേഖല പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു തുടർന്ന്മേഖല കമ്മിറ്റി അനുശോചന പ്രമേയം രേഖപ്പെടുത്തി. ജില്ലാ പ്രസിഡണ്ട് വാദ്യ രത്നം ശ്രീ മഡിയൻ രാധാകൃഷ്ണമാരാർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.സംഘടനാ റിപ്പോർട്ട് രാജേഷ് കക്കാട്ട് (സംസ്ഥാന ജനറൽ സെക്രട്ടറി) അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ട് വരവ് ചില വ് കണക്ക് മേഖല സെക്രട്ടറി അവതരിപ്പിച്ചു. ശേഷം ചർച്ചയും മറുപടി പ്രസംഗവും നടന്നു. മേഖല കമ്മിറ്റി തിരഞ്ഞെടുപ്പ് ജില്ലാ സമ്മേളന, പ്രതിനിധികളെ തിരഞ്ഞെടുക്കൽ എന്നിവ നടന്നു.നീലേശ്വരം സന്തോഷ് മാരാർ പ്രതിനിധി സമ്മേളനത്തിന് ആശംസയർപ്പിച്ചു. മേഖല ജോയിൻ സെക്രട്ടി ശ്രീകാന്ത് മണ്ഡലം നന്ദി രേഖപ്പെടുത്തി.
മേഖല ഭാരവാഹികൾ
1. ശിവശങ്കർ കക്കാട്ട്( പ്രസിഡണ്ട്)
2. ചന്ദ്രൻ മടിക്കൈ( വൈ പ്രസിഡണ്ട്)
3. മണികണ്ഠൻ ഉപ്പിലിക്കൈ (സെക്രട്ടറി)
4.ശ്രീകാന്ത് മണ്ഡലം (ജോ: സെക്രട്ടറി)
5. ഹരീഷ് മടിക്കൈ (ട്രഷറർ) കൂടാതെ 8 എക്സികുട്ടീവ് അംഗങ്ങളും നിലവിൽ വന്നു.