
കേരള ക്ഷേത്ര വാദ്യകലാ അക്കാദമി കാസറഗോഡ് മേഖല സമ്മേളനവും അനുമോദനവും, കുടുംബ സംഗമവും പനയാൽ വെച്ച് പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബഹു: ശ്രീ എം.കുമാരൻ പനയാൽ അവർകൾ ഉൽഘാടനം ചെയ്തു
കേരള ക്ഷേത്ര വാദ്യകലാ അക്കാദമി കാസറഗോഡ് മേഖല സമ്മേളനവും അനുമോദനവും, കുടുംബ സംഗമവും പനയാൽ വെച്ച് പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബഹു: ശ്രീ എം.കുമാരൻ പനയാൽ അവർകൾ ഉൽഘാടനം ചെയ്തു
. ചടങ്ങിൽ മേഖല സെക്രട്ടറി രാജേഷ് തൃക്കണ്ണാട് സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് പനയാൽ മോഹന മാരാർ അദ്ധ്യക്ഷത വഹിച്ചു.പനയാൽ ക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ മധു നീലമന ദീപ പ്രോജ്വലനം നടത്തി.അക്ഷയ, അഭിനയ, തീർത്ഥ, ശ്രീലക്ഷ്മി, എന്നിവർ പ്രാർത്ഥന ചൊല്ലി.രവി പനയാൽ സ്വാഗത ഗാനം ആലപിച്ചു.ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ശ്രീ മടിക്കൈ ഉണ്ണികൃഷ്ണൻ അവർകളെ മേഖലകമ്മിറ്റിക്കു വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരൻ അവർകൾ പൊന്നാടയും സ്നേഹോപഹാരവും നൽകി അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് ശ്രീ വാദ്യ രത്നം മഡിയൻ രാധാകൃഷ്ണമാരാർ പഞ്ചായത്ത് പ്രസിഡന്റ് നെ പൊന്നാട അണിയിച്ച് സംസാരിച്ചു.2019- 20 അദ്ധ്യയന വർഷ എസ്, എസ്, എൽ, സി,+ടു വിൽ മുഴുവൻ വിഷയത്തിലുംഎ + നേടിയ (മേഖലയിലെ അംഗങ്ങളുടെ മക്കൾ ) ഹിതേഷ്, അക്ഷയ എന്നീ കുട്ടികളെ ജില്ലാ സെക്രട്ടറി ഉപഹാരം നൽകി അനുമോദിച്ച് സംസാരിച്ചു.അംഗങ്ങൾക്കുള്ള ഐ.ഡി കാർഡ് അക്കാദമി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ രാജേഷ് കക്കാട്ട് വിതരണം നടത്തി സംസാരിച്ചു. പനയാൽ നാരായണ മാരാർ നന്ദി രേഖപ്പെടുത്തി.സതി നാരായണൻ സമാപന ഗാനം ആലപിച്ചു. ഉൽഘാടന സമ്മേളനത്തിനു ശേഷം പ്രതിനിധി സമ്മേളനം നടന്നു.പ്രവർത്തന റിപ്പോർട്ട്, സംഘടനാ റിപ്പോർട്ട്, വരവ് – ചിലവ് അവതരണം, ചർച്ച, മറുപടി, പുതിയ 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും ഭാരവാഹികളെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. പനയാൽ മോഹന മാരാർ (പ്രസിഡന്റ്), പ്രസാദ് തൃക്കണ്ണാട് (വൈസ് പ്രസി), രാജേഷ് തൃക്കണ്ണാട് (സെക്രട്ടറി), ജിത്തു പനയാൽ (ജോ- സെക്ര), പനയാൽ നാരായണ മാരാർ (ട്രഷറർ).രക്ഷാധികാരികൾ:- പനയാൽ ചന്ദ്ര ശേഖരമാരാർ, സുധാകര മാരാർ കീഴൂർ, ഗോവിന്ദ മാരാർ പനയാൽ, കൃഷ്ണമാരാർ പനയാൽ .പരിപാടി പൂർണ്ണമായും കോവിഡ്- 19 മാനദണ്ഡം പാലിച്ച് ലളിതമായാണ് നടത്തപ്പെട്ടത്.