കേരള സംസ്ഥാന രൂപീകരണത്തിന് ശേഷമുണ്ടായിട്ടുള്ള വികസനവും ജനകീയാസൂത്രണത്തിൻ്റെ 25 വർഷങ്ങളിലൂടെയുള്ള പ്രയാണവും പൊതു സമൂഹത്തിൽ ചർച്ച ചെയ്യുന്നതിനായി ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ജനകീയ വികസന വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നു

കാഞ്ഞങ്ങാട്: കേരള സംസ്ഥാന രൂപീകരണത്തിന് ശേഷമുണ്ടായിട്ടുള്ള വികസനവും ജനകീയാസൂത്രണത്തിൻ്റെ 25 വർഷങ്ങളിലൂടെയുള്ള പ്രയാണവും പൊതു സമൂഹത്തിൽ ചർച്ച ചെയ്യുന്നതിനായി ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ജനകീയ വികസന വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നു. മുഴുവൻ ലൈബ്രറികളിലും വികസന സെമിനാറും പഞ്ചായത്ത്, നഗര സഭാതലങ്ങളിൽ വികസന സദസ്സുകളുമാണ് ഫെബ്രുവരി 16 മുതൽ 24 വരെയുള്ള കാലയളവിൽ നടക്കുക. വിജ്ഞാനോത്സവത്തിൻ്റെ ഭാഗമായുള്ള ജില്ലാതല ശില്പശാല ജനുവരി 15ന് തിങ്കളാഴ്ച രാവിലെ 9.30ന് കാഞ്ഞങ്ങാട് പി സ്മാരക ഹാളിൽ നടക്കുന്നതാണ്. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും. ഡോ. പി പ്രഭാകരൻ (കേരള വികസനത്തിൻ്റെ ചരിത്രവഴികൾ), ഒ എം ബാലകൃഷ്ണൻ (നവകേരളത്തിനായി ജനകീയാസൂത്രണം ) എന്നിവർ വിഷയാവതരണം നടത്തും .പി വേണുഗോപാലൻ മോഡറേറ്ററായിരിക്കും.
എ കരുണാകരൻ, കെ ടി വിജയൻ എന്നിവർ സംസാരിക്കും.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close