പുരോഗമന കലാ സാഹിത്യ സംഘം കലാ-സാംസ്‌ക്കാരിക യാത്രക്ക് ചെറുവത്തൂരില്‍ തുടക്കമായി . പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചെരുവില്‍ ഉത്ഘാടനം ചെയ്തു. മാനവികത, സംസ്‌ക്കാരം ,വികസനം എന്നീ ആശയങ്ങളിലൂടെ ജനങ്ങളുമായി സംവദിച്ച് യാത്ര ഫെബ്രുവരി 24 ന് ബോവിക്കാനത്ത് സമാപിക്കും .

പുരോഗമന കലാ സാഹിത്യ സംഘം കലാ-സാംസ്‌ക്കാരിക യാത്രക്ക് ചെറുവത്തൂരില്‍ തുടക്കമായി . പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചെരുവില്‍ ഉത്ഘാടനം ചെയ്തു. മാനവികത, സംസ്‌ക്കാരം ,വികസനം എന്നീ ആശയങ്ങളിലൂടെ ജനങ്ങളുമായി സംവദിച്ച് യാത്ര ഫെബ്രുവരി 24 ന് ബോവിക്കാനത്ത് സമാപിക്കും .

ജില്ലയുടെ സാമൂഹിക സാംസ്‌ക്കാരിക രംഗത്ത് മാനവികതയുടെ പതാകയുയര്‍ത്തിപ്പിടിച്ചു കൊണ്ട് പുരോഗമന കലാ -സാഹിത്യ സംഘം കാസര്‍ഗോഡ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘സോദരത്വേന ‘ എന്ന പേരിലുള്ള കലാ-സാംസ്‌ക്കാരിക യാത്ര ചെറുവത്തൂരില്‍ നിന്ന് പര്യടനം ആരംഭിച്ചു. സംഘം സംസ്ഥാന ജനറല്‍ സിക്രട്ടരി അശോകന്‍ ചരുവില്‍ സാംസ്‌ക്കാരിക യാത്ര ഉദ്ഘാടനം ചെയതു . ഡോ.സുനില്‍ .പി .ഇളയിടം ഓൺലൈനിൽ മുഖ്യ പ്രഭാഷണം നടത്തി. ഡോ..വി.പി.പി.മുസ്തഫയുടെ ‘ജൈവ നീതിദര്‍ശനം .പി. കവിതയില്‍ ‘ എന്ന പുസ്തകം സിക്രട്ടരി അശോകന്‍ ചരുവില്‍ പ്രകാശനം ചെയതു . ഡോ. എ എം ശ്രീധരന്‍ പുസ്തകം ഏറ്റു വാങ്ങി. ജില്ലാ പ്രസിഡന്റ് സിഎം വിനയ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, ഡോ. എ എം ശ്രീധരന്‍, എം കെ മനോഹരന്‍, ഡോ. ജിനേഷ് കുമാര്‍ എരമം. പി വി കെ പനയാല്‍ , അഡ്വ. പി അപ്പുക്കുട്ടന്‍, ഡോ. പി പ്രഭാകരന്‍, വാസു ചോറോഡ്, വി വി കൃഷ്ണന്‍, അനീഷ് വെങ്ങാട്ട് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ കലാ-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ സാംസ്‌ക്കാരിക യാത്രയുടെ സ്വീകരണ വേദികളില്‍ പങ്കാളികളാകും. നാടകം, സംഗീതശില്പം എന്നീ കലാപരിപാടികളുമായി ജില്ലയിലെ മുപ്പതോളം കലാകാരന്‍മാരും കലാകാരികളുമടങ്ങുന്ന സംഘം സാംസ്‌ക്കാരികയാത്രയുടെ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ കലാവതരണങ്ങള്‍ നടത്തും. മാനവികത, സംസ്‌ക്കാരം ,വികസനം എന്നീ ആശയങ്ങളിലൂടെ ജില്ലയിലെ നാല്‍പതോളം കേന്ദ്രങ്ങളില്‍ ജനങ്ങളുമായി സംവദിച്ചുകൊണ്ട് ഫെബ്രുവരി 24 ന് ബോവിക്കാനത്ത് സമാപിക്കും.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close