കാത്തിരിപ്പിൻ്റെ പുതിയ അർത്ഥതലങ്ങൾ അന്വേഷിക്കുന്ന ഒരു കൊച്ചു സിനിമ പ്രേക്ഷകരിലെത്തി. “വെയിറ്റിംഗ് ഫോർ….!” എന്ന ഈ സിനിമയുമായി, ഷോർട്ട് ഫിലിം രംഗത്ത് പുതിയ ചുവടുവെപ്പിനൊരുങ്ങുന്ന ക്യാപ്പിറ്റോൾ സിനിമാകൂട്ടായ്മയുടെ ആദ്യ സംരംഭത്തിൻ്റെ പ്രദർശനോദ്ഘാടനംകുട്ടമത്ത് ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ, ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിൽ വെച്ച് പ്രശസ്ത അഭിനേത്രിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ സ്നേഹപലിയേരി നിർവ്വഹിച്ചു.*
*കാത്തിരിപ്പിൻ്റെ പുതിയ അർത്ഥതലങ്ങൾ അന്വേഷിക്കുന്ന ഒരു കൊച്ചു സിനിമ പ്രേക്ഷകരിലെത്തി. “വെയിറ്റിംഗ് ഫോർ….!” എന്ന ഈ സിനിമയുമായി, ഷോർട്ട് ഫിലിം രംഗത്ത് പുതിയ ചുവടുവെപ്പിനൊരുങ്ങുന്ന ക്യാപ്പിറ്റോൾ സിനിമാകൂട്ടായ്മയുടെ ആദ്യ സംരംഭത്തിൻ്റെ പ്രദർശനോദ്ഘാടനംകുട്ടമത്ത് ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ, ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിൽ വെച്ച് പ്രശസ്ത അഭിനേത്രിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ സ്നേഹപലിയേരി നിർവ്വഹിച്ചു.*
ഹ്രസ്വ ചലച്ചിത്ര രംഗത്ത് വ്യത്യസ്തതകൾ അവതരിപ്പിക്കുക
എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. പ്രണയത്തിനും വിപ്ലവത്തിനും വേണ്ടിയുള്ള മനുഷ്യന്റെ അവസാനിക്കാത്ത കാത്തിരിപ്പാണ് ഈ കൊച്ചു സിനിമയിലെ പ്രമേയം.പ്രശസ്ത എഴുത്തുകാരൻ പ്രകാശൻ കരിവെള്ളൂരാണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംവിധാനം. വിനോദ് ആലന്തട്ട, മാനസ ദിവിഷ്, രാധ കരിമ്പിൽ, അഭിരാം, റനീഷ് കെ വി എന്നിവരാണ് അഭിനേതാക്കൾ. അനൂപ് തോളൂർ ക്യാമറയും, പ്രശാന്ത് കയ്യൂർ എഡിറ്റിങ്ങും, വിനേഷ് ചെറുകാനം ചമയവും നിർവഹിച്ചു. വിജേഷ് കാരിയാണ് സഹസംവിധാനവും ശബ്ദസന്നിവേശവും ഒരുക്കിയത്. ശോഭിൻ, ജിതേഷ് എന്നിവർ സാങ്കേതിക സഹായം. കയ്യൂർ, ആലന്തട്ട പ്രദേശങ്ങളിൽ ചിത്രീകരിച്ച സിനിമ
നിർമ്മിച്ചത് കാപ്പിറ്റോൾ സിനിമയുടെ ബാനറിലുള്ള കലാകാരന്മാരുടെ കൂട്ടായ്മയാണ്.
GHSS കുട്ടമത്ത് വെച്ച്
നടന്ന ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ
ജയചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി.
പ്രദർശനത്തെ തുടർന്ന് നടന്ന ചർച്ച വത്സൻ പിലിക്കോട് ഉദ്ഘാടനം ചെയ്തു.ഗംഗൻ ആയിറ്റി, സുകേഷ് കുമാർ ചോയംകോട്, രതീശൻ അന്നൂർ, വത്സൻ കട്ടച്ചേരി, ഇ.ശശിധരൻ, നിധിൻകാട്ടിൽ ,
റനീഷ്.കെ വി
എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
സ്കൂൾ പി ടി എ പ്രസിഡണ്ട് എം രാജൻ ആശംസകളർപ്പിച്ചു.
വിനോദ് ആലന്തട്ട സ്വാഗതവും ,പ്രകാശൻ കരിവെള്ളൂർ നന്ദിയും പറഞ്ഞു.