എല്ലാ പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച്‌ ഉയർത്തേഴുന്നേറ്റ കഥയാണ്‌ ഇന്ന്‌ സിറാമിക്‌സിന്‌ പറയാനുള്ളത്‌. നാലുവർഷത്തിനിടയിലാണ്‌ ഈ കുതിപ്പെന്ന്‌ പറയുന്നത്‌ അതിശയോക്തിയല്ല. പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുകയെന്ന എൽഡിഎഫ്‌ സർക്കാരിന്റെ പ്രഖ്യാപിത നയമാണ്‌ സിറാമിക്‌സിന്‌ ജീവവായുവായത്‌. വൈവിധ്യവത്‌കരണ നടപടിയും സുഭിക്ഷ കേരള പ ദ്ധതിയും കളിമണ്ണിന്റെ ഖ്യാതിയിൽ ലോകം അറിയപ്പെട്ട സ്ഥാപനത്തെ മറ്റൊരു വഴിയിലേക്ക്‌ നയിച്ചു. കൃഷിയെയും പരിസ്ഥിതിയെയും പരിപാലിക്കുന്ന പദ്ധതികളാണ്‌ ഇതിലറേയും. വ്യവസായ വകുപ്പിന്റെ സഹായത്തോടെ ടി കെ ഗോവിന്ദൻ ചെയർമാനായ സിറാമിക്‌സ്‌ മാനേജ്‌മെന്റ്‌ സ്ഥാപനത്തെ കരകയറ്റുന്നതിന്‌ കൈക്കൊണ്ട നടപടികൾ ഏതൊരു പൊതുമേഖല സ്ഥപനത്തിനും പകർത്താവുന്നതാണ്‌. ആറോൺ കൈവിട്ട സ്ഥാപനം മലബാറിലെ വ്യവസായങ്ങളുടെ പിതാവെന്ന്‌ അറിയപ്പെടുന്ന സാമുവൽ ആറോൺ 1942ലാണ്‌ ക്ലേയ്‌സ്‌ ആൻഡ്‌ സിറാമിക്‌സ്‌ കമ്പനി തുടങ്ങിയത്‌. 1974 വരെ ആറോണിന്റെ അധീനതതിലായിരുന്നു. നഷ്‌ടത്തിലായ കമ്പനി 74ൽ കേരള സ്‌റ്റേറ്റ്‌ ഇൻഡസ്‌ട്രിയൽ എന്റർപ്രൈസസ്‌ ലിമിറ്റഡ്‌ ഏറ്റെടുത്തു. 1984ലാണ്‌ കേരള ക്ലേയ്‌സ്‌ ആൻഡ്‌ സിറാമിക്‌സ്‌ പ്രൊഡ്‌ക്ട്‌സ്‌ ലിമിറ്റഡ്‌ ആരംഭിച്ചത്‌. പാപ്പിനിശേരിയിലെ ഹെഡ്ഡാഫീസും കണ്ണപുരം, പഴയങ്ങാടി, നീലേശ്വരം യൂണിറ്റുകളുമാണ്‌ തുടക്കത്തിലുണ്ടായിരുന്നത്‌. 1995ലാണ്‌ സിഡ്കോവിന്റെ കീഴിലുണ്ടായിരുന്ന മാങ്ങാട്ടുപറമ്പ്‌ സിറാമിക്‌സ്‌ ഇതിന്റെ ഭാഗമാകുന്നത്‌. 2004ൽ കരിന്തളത്ത്‌ ലാറ്ററൈറ്റ്‌ ‌ ഖനന യൂണിറ്റും ആരംഭിച്ചു. 84 മുതൽ 87 വരെ നഷ്‌ടത്തിലായിരുന്ന സ്ഥാപനം 88 മുതൽ 2015 വരെ ലാഭത്തിലായിരുന്നു. കണ്ണൂർ, കാസർസേകാട്‌ ജില്ലകളിലായി 195 ഏക്കർ സ്ഥലം ഈ കമ്പനിക്കുണ്ട്‌. ഖനനത്തിനെതിരെ പഴയങ്ങാടിയിലും പിന്നീട്‌ കരിന്തളത്തും നടന്ന പ്രതിഷേധങ്ങളെ തുടർന്ന്‌ സ്ഥാപനം പ്രതിസന്ധിയിലായി. അസംസ്കൃത വസ്‌തു കിട്ടാതായതോടെ മാങ്ങാട്ട്‌ സിറാമിക്‌സ്‌ പൂട്ടി, പഴയങ്ങാടിയിലും കരിന്തരളത്തും ഇതേ അവസ്ഥയായി. തൊഴിലും കൂലിയും മുടങ്ങി. വൈവിധ്യവത്‌കരണം വ്യവസായ വകുപ്പും സിറാമിക്‌സ്‌ മാനേജ്‌മെന്റും കളിമൺ വ്യവസായത്തെ ആശ്രയിച്ചിരുന്ന സ്ഥാപനത്തെ പുനരുദ്ധരിക്കാൻ ബൃഹത്തായ പദ്ധതികളാണ്‌ ആവിഷ്‌ക്കരിച്ചത്‌. അതിനായി വൈവിധ്യവത്‌കരണത്തിന്റെ പാതയാണ്‌ തെരഞ്ഞെടുത്തത്‌. ഇതോടെ നഷ്‌ടത്തിലേക്ക്‌ കുപ്പുകുത്തിയ സ്ഥാപനം പതിയെ ഉണരാൻ തുടങ്ങി. ഐടി പാർക്ക്‌, പെട്രോൾ പമ്പ്‌, ‌ കോക്കനട്ട്‌ പ്രൊസസിംഗ് ഫാക്ടറി, മത്സ്യ കൃഷി, ഹൈടെക് ചകിരി ഡിഫൈബറിങ്‌ ഫാക്ടറി, തീറ്റപ്പുൽ കൃഷി, സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള പാഷൻ ഫ്രൂട്ട്‌ കൃഷി ഉൾപ്പെടെയുള്ള വിവിധ കൃഷി.തുടങ്ങിയവയാണ്‌ വൈവിധ്യവത്‌കരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്നത്.ഇത്തരം പദ്ധതികളിലൂടെ സ്ഥാപനത്തിലെ തൊഴിലാളികൾക്ക്‌ മുഴുവൻ ദിവസവും തൊഴിൽ നൽകാനും കൃത്യമായി വേതനം കൊടുക്കുവാനും കഴിഞ്ഞു. വൈവിധ്യവത്‌കരണത്തിന്റെ ഫലങ്ങൾ പൂർണമാവുന്നതോടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിച്ച്‌ സിറാമിക്‌സ്‌ കേരളത്തിലെ എണ്ണപ്പെട്ട പൊതുമേഖല


പരിസ്ഥിതിയുടെ പേരിൽ ഏറെ പഴികേട്ട സ്ഥാപനമാണ്‌ കണ്ണൂർ ആസ്ഥാനമായ കേരള ക്ലേയ്‌സ്‌ ആൻഡ്‌ സിറാമിക്‌സ്‌ പ്രോഡക്ട്‌സ്‌ ലിമിറ്റഡ്‌.കളിമൺ ഖനനം നിർത്തിവെച്ചതോടെ ശ്വാസം നിലച്ചതാണ്‌. തൊഴിലും കൂലിയുമില്ലാതെ തൊഴിലാളികൾ വലഞ്ഞ കമ്പനി ഇനി രക്ഷപ്പെടുമെന്ന ആരും പ്രതീക്ഷിച്ചിരുന്നില്ല. നഷ്‌ടത്തിൽ കൂപ്പുകുത്തി അടച്ചുപൂട്ടുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ പട്ടികയിലേക്ക്‌ സിറാമിക്‌സിനെയും എഴുത്തിത്തള്ളിയ കാലമുണ്ടായിരുന്നു. എല്ലാ പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച്‌ ഉയർത്തേഴുന്നേറ്റ കഥയാണ്‌ ഇന്ന്‌ സിറാമിക്‌സിന്‌ പറയാനുള്ളത്‌. നാലുവർഷത്തിനിടയിലാണ്‌ ഈ കുതിപ്പെന്ന്‌ പറയുന്നത്‌ അതിശയോക്തിയല്ല. പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുകയെന്ന എൽഡിഎഫ്‌ സർക്കാരിന്റെ പ്രഖ്യാപിത നയമാണ്‌ സിറാമിക്‌സിന്‌ ജീവവായുവായത്‌. വൈവിധ്യവത്‌കരണ നടപടിയും സുഭിക്ഷ കേരള പ ദ്ധതിയും കളിമണ്ണിന്റെ ഖ്യാതിയിൽ ലോകം അറിയപ്പെട്ട സ്ഥാപനത്തെ മറ്റൊരു വഴിയിലേക്ക്‌ നയിച്ചു. കൃഷിയെയും പരിസ്ഥിതിയെയും പരിപാലിക്കുന്ന പദ്ധതികളാണ്‌ ഇതിലറേയും. വ്യവസായ വകുപ്പിന്റെ സഹായത്തോടെ ടി കെ ഗോവിന്ദൻ ചെയർമാനായ സിറാമിക്‌സ്‌ മാനേജ്‌മെന്റ്‌ സ്ഥാപനത്തെ കരകയറ്റുന്നതിന്‌ കൈക്കൊണ്ട നടപടികൾ ഏതൊരു പൊതുമേഖല സ്ഥപനത്തിനും പകർത്താവുന്നതാണ്‌.

ആറോൺ കൈവിട്ട സ്ഥാപനം

മലബാറിലെ വ്യവസായങ്ങളുടെ പിതാവെന്ന്‌ അറിയപ്പെടുന്ന സാമുവൽ ആറോൺ 1942ലാണ്‌ ക്ലേയ്‌സ്‌ ആൻഡ്‌ സിറാമിക്‌സ്‌ കമ്പനി തുടങ്ങിയത്‌. 1974 വരെ ആറോണിന്റെ അധീനതതിലായിരുന്നു. നഷ്‌ടത്തിലായ കമ്പനി 74ൽ കേരള സ്‌റ്റേറ്റ്‌ ഇൻഡസ്‌ട്രിയൽ എന്റർപ്രൈസസ്‌ ലിമിറ്റഡ്‌ ഏറ്റെടുത്തു. 1984ലാണ്‌ കേരള ക്ലേയ്‌സ്‌ ആൻഡ്‌ സിറാമിക്‌സ്‌ പ്രൊഡ്‌ക്ട്‌സ്‌ ലിമിറ്റഡ്‌ ആരംഭിച്ചത്‌. പാപ്പിനിശേരിയിലെ ഹെഡ്ഡാഫീസും കണ്ണപുരം, പഴയങ്ങാടി, നീലേശ്വരം യൂണിറ്റുകളുമാണ്‌ തുടക്കത്തിലുണ്ടായിരുന്നത്‌. 1995ലാണ്‌ സിഡ്കോവിന്റെ കീഴിലുണ്ടായിരുന്ന മാങ്ങാട്ടുപറമ്പ്‌ സിറാമിക്‌സ്‌ ഇതിന്റെ ഭാഗമാകുന്നത്‌. 2004ൽ കരിന്തളത്ത്‌ ലാറ്ററൈറ്റ്‌ ‌ ഖനന യൂണിറ്റും ആരംഭിച്ചു. 84 മുതൽ 87 വരെ നഷ്‌ടത്തിലായിരുന്ന സ്ഥാപനം 88 മുതൽ 2015 വരെ ലാഭത്തിലായിരുന്നു. കണ്ണൂർ, കാസർസേകാട്‌ ജില്ലകളിലായി 195 ഏക്കർ സ്ഥലം ഈ കമ്പനിക്കുണ്ട്‌. ഖനനത്തിനെതിരെ പഴയങ്ങാടിയിലും പിന്നീട്‌ കരിന്തളത്തും നടന്ന പ്രതിഷേധങ്ങളെ തുടർന്ന്‌ സ്ഥാപനം പ്രതിസന്ധിയിലായി. അസംസ്കൃത വസ്‌തു കിട്ടാതായതോടെ മാങ്ങാട്ട്‌ സിറാമിക്‌സ്‌ പൂട്ടി, പഴയങ്ങാടിയിലും കരിന്തരളത്തും ഇതേ അവസ്ഥയായി. തൊഴിലും കൂലിയും മുടങ്ങി.

വൈവിധ്യവത്‌കരണം

വ്യവസായ വകുപ്പും സിറാമിക്‌സ്‌ മാനേജ്‌മെന്റും കളിമൺ വ്യവസായത്തെ ആശ്രയിച്ചിരുന്ന സ്ഥാപനത്തെ പുനരുദ്ധരിക്കാൻ ബൃഹത്തായ പദ്ധതികളാണ്‌ ആവിഷ്‌ക്കരിച്ചത്‌. അതിനായി വൈവിധ്യവത്‌കരണത്തിന്റെ പാതയാണ്‌ തെരഞ്ഞെടുത്തത്‌. ഇതോടെ നഷ്‌ടത്തിലേക്ക്‌ കുപ്പുകുത്തിയ സ്ഥാപനം പതിയെ ഉണരാൻ തുടങ്ങി. ഐടി പാർക്ക്‌, പെട്രോൾ പമ്പ്‌, ‌ കോക്കനട്ട്‌ പ്രൊസസിംഗ് ഫാക്ടറി, മത്സ്യ കൃഷി, ഹൈടെക് ചകിരി ഡിഫൈബറിങ്‌ ഫാക്ടറി, തീറ്റപ്പുൽ കൃഷി, സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള പാഷൻ ഫ്രൂട്ട്‌ കൃഷി ഉൾപ്പെടെയുള്ള വിവിധ കൃഷി.തുടങ്ങിയവയാണ്‌ വൈവിധ്യവത്‌കരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്നത്.ഇത്തരം പദ്ധതികളിലൂടെ സ്ഥാപനത്തിലെ തൊഴിലാളികൾക്ക്‌ മുഴുവൻ ദിവസവും തൊഴിൽ നൽകാനും കൃത്യമായി വേതനം കൊടുക്കുവാനും കഴിഞ്ഞു. വൈവിധ്യവത്‌കരണത്തിന്റെ ഫലങ്ങൾ പൂർണമാവുന്നതോടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിച്ച്‌ സിറാമിക്‌സ്‌ കേരളത്തിലെ എണ്ണപ്പെട്ട പൊതുമേഖല

“സ്ഥാപനമായി മാറുമെന്ന്‌ ഉറപ്പ്‌.

പെട്രോൾ പമ്പ്‌

പാപ്പിനിശേരി ഹെഡ്ഡാഫീസിന്‌ മുന്നിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പെട്രോൾ പമ്പ്‌ വൈവിധ്യവത്‌കരണത്തിലെ തിളക്കമേറിയ ചുവടുവെപ്പാണ്‌. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭരത്‌ പെട്രോളിയ കോർപറേഷനുമായി സഹകരിച്ചാണ്‌ പമ്പിന്റെ പ്രവർത്തനം. കഴിഞ്ഞ ആഗസ്‌ത്‌ 13നാണ്‌ പമ്പ്‌ തുടങ്ങിയത്‌. വാഹനങ്ങൾക്ക്‌ ഓയിൽ ചെയ്‌ഞ്ച്‌ ചെയ്യാനുള്ള സൗകര്യവും ഫ്രീ എയർ സർവ്വീസും ഇവിടെയുണ്ട്‌. എടിഎം കൗണ്ടറിന്റെ സേവനവും ലഭ്യമാണ്‌. പമ്പിനോട്‌ അനുബന്ധിച്ച്‌ മിൽമ പാർലറും ഈ മാസം തുടങ്ങും. ഇതിന്‌ പുറമെ വിവിധ പൊതുമേഖല സ്ഥാപനങ്ങളുടെ ഉൽപന്നങ്ങളുടെ പ്രദർശനങ്ങൾക്കും വിൽപന്നയ്‌ക്കുമുള്ള സ്റ്റാളും ഇതിന്‌ സമീപത്ത്‌ ആരംഭിക്കും. വിവിധ ഷിഫ്‌റ്റുകളിലായി ഇവിടെ 40 പേർ ജോലി ചെയ്യുന്നുണ്ട്‌.
കമ്പനിയുടെ മാങ്ങാട്ടുപറമ്പ്‌, നാടുകാണി(തളിപ്പറമ്പ്‌), കരിന്തളം എന്നിവിടങ്ങളിൽ അഞ്ച്‌ മാസത്തിനകം പുതിയ പെട്രോൾ പമ്പുകൾ തുടങ്ങും.

കേക്കനട്ട്‌ പ്രോസസിങ്‌ യൂണിറ്റ്‌
ഡിസംബറോടെ കണ്ണപുരം യൂണിറ്റി ൽ ആരംഭിക്കുന്ന കോക്കനട്ട്‌ പ്രോസസിങ്‌ യൂണിറ്റിൽ വെർജിൻ കോക്കനട്ട്‌ ഓയിൽ, തേങ്ങാപാൽ, പൗഡർ എന്നിവ ആദ്യ ഘട്ടത്തിൽ നിർമിക്കും. ഇതിനോടനുബന്ധിച്ച്‌ പാഷൻ ഫ്രൂട്ട്‌ സ്‌ക്വാഷ്‌ യൂണിറ്റുമുണ്ട്‌ അച്ചാറും ഉണ്ടാക്കും ..42 പേർക്ക് ഇവിടെ തൊഴിൽ നൽകാൻ കഴിയും. പഴയങ്ങാടി, നീലേശ്വരം എന്നിവിടങ്ങളിൽ കയർ മെഷിനറി മാനുഫാക്‌ച്ചറിങ്‌ കമ്പനിയുമായി സഹകരീച്ച്‌ ഹൈടെക്‌ കയർ ഡിഫൈറിങ്‌ യൂണിറ്റ്‌ തുടങ്ങാൻ സർക്കാർ അനുമതി ലഭിച്ചു. തൃശൂർ ലേബർ കോൺട്രാക്ട്‌ സൊസൈറ്റി കെട്ടിട നിർമാണം പൂർത്തിയാക്കി വരുന്നു. ഒരു ദിവസം1.2 ലക്ഷം തൊണ്ട് അടിക്കാൻ ശേഷിയുള്ളതാണ് ഈ യൂണിറ്റ്. ഡിസംബറിൽ ഉദ്‌ഘാടനം നടക്കും. രണ്ട് യൂണിറ്റുകളിലായി 40പേർക്ക് നേരിട്ട് തൊഴിൽ നൽകാൻ കഴിയും.ഏഷ്യയിലെ ഏറ്റവും വലിയ ഹൈടെക് ചകിരി ഡിഫൈബറിങ്‌ യൂണിറ്റായിരിക്കുമിത്‌. 3.30 കോടി രൂപ ഇതിനായി സർക്കാർ നൽകിയിട്ടുണ്ട്‌.
മത്സ്യ കൃഷി
ഫിഷറീസ്‌ വകുപ്പിനാവശ്യമായ മത്സ്യകുഞ്ഞുങ്ങളെ വളർത്തുന്നതിന്‌ ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള സ്വയം ഭരണ സ്ഥാപനമായ അഡാക്കുമായി ധാരണാപത്രം ഒപ്പിട്ടു. പ്രതിമാസം 12 ലക്ഷം മത്സ്യകുഞ്ഞുങ്ങളെ വളർത്തി കൊടുക്കും. ഇതിനകം 20 ലക്ഷം മത്സ്യ കുഞ്ഞുങ്ങൾക്കുള്ള ടെൻഡർ നൽകിയിട്ടുണ്ട്‌. പഴയങ്ങാടി, നീലേശ്വരം, കണ്ണപുരം യൂണിറ്റുകളിൽ ഡിസംബറോടെ ഈ പദ്ധതിയും തുടങ്ങും. പഴയങ്ങാടിയിൽ ഒരു ലക്ഷം വീതം മത്സ്യകുഞ്ഞുങ്ങളെ വളർത്തുന്നതിനുള്ള രണ്ട്‌ ടാങ്ക്‌ പൂർത്തിയായി. പരീക്ഷണാടിസ്ഥാനത്തിൽ ഇവിടെ നിന്ന്‌ മത്സ്യകുഞ്ഞുങ്ങളെ കഴിഞ്ഞ ദിവസം കർഷകർക്ക്‌ വിതരണം ചെയ്‌തിരുന്നു. കണ്ണപുരത്തെ ചൈന ക്ലേ യൂണിറ്റിലെ ആറേക്കർ കുളത്തിൽ അഡാക്കുമായി സഹകരിച്ച്‌ കൂട്‌ മത്സ്യ കൃഷിക്കുള്ള പദ്ധതിയുമുണ്ട്‌. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ 7 കോടി ചെലവിൽ കരിന്തളത്ത് 20 ഏക്കർ സ്ഥലത്ത് വിപുലമായ മത്സ്യ കൃഷി നടത്തുന്നതിനുളള പദ്ധതി തയ്യാറായി വരുന്നു.

വരുന്നു ബ്രഹ്മഗിരി

വയനാട്ടിലെ ബ്രഹ്മഗിരി ഡവലപ്‌മെന്റ്‌ സൊസൈാറ്റിയുമായി സഹകരിച്ച്‌ ബൃഹത്തായ പദ്ധതിക്കും ധാരണപത്രമായി.കരിന്തളത്ത്‌ 15,000 കോഴികളെയും നിലേശ്വരത്ത്‌ 10,000 കോഴികളെയും വളർത്താനുള്ള ഫാം, പോത്ത്‌, ആട്‌ വളർത്തൽ ഫാമുകൾ, ഡെയ്‌റി ഫാം, തീറ്റപ്പുൽ കൃഷി, മാങ്ങാട്ടുപറമ്പിൽ കോൾഡ്‌ സ്‌റ്റോറേജ്‌, ഗാർഡൻ നേഴ്‌സറി എന്നിവയാണ്‌ ധാരണപത്രത്തിലെ ആദ്യ ഘട്ട പ്രധാന പദ്ധതി. ഇതിന്‌ പുറമെ ബ്രഹ്മഗിരിയുമായി സഹകരിച്ച്‌ ഡ്രൈ റെന്ററിങ്‌ പ്ലാന്റ്‌, ഫീഡ്‌ മിൽ യൂണിറ്റ്‌, ഫാർമസിക്യൂട്ടീക്കാൻ മാനുഫാക്‌ച്ചറിങ്‌ യൂണിറ്റ്‌ എന്നീ പദ്ധതികളും നടപ്പാക്കാൻ ഉദ്ദേശിക്കുന്നു. പഴയങ്ങാടിയിൽ ക്ഷീര വകുപ്പുമായി സഹകരിച്ച്‌ അഞ്ചേക്കറിൽ തീറ്റപ്പുൽ കൃഷി നേരത്തെ തുടങ്ങിയിരുന്നു.

ഫാഷനായി പാഷൻ ഫ്രൂട്ട്‌

സിറാമിക്‌സിനെതിരെ തിരിഞ്ഞ പരിസ്ഥിതി വാദികൾ നിർബന്ധമായി സന്ദർശിക്കേണ്ട ഇടമാണ്‌ മാങ്ങാട്ടുപറമ്പിലെ പാഷൻ ഫ്രൂണ്ട്‌ തോട്ടം. കെഎപി നാലാം ബറ്റാലിയന്റെയും കെൽട്രോണിന്റെയും കണ്ണൂർ സർവകലാശാല ക്യാമ്പസിന്റെയും സമീപത്ത്‌ അഞ്ചേക്കറിൽ വിളഞ്ഞുനിൽക്കുന്ന ഈ മധുരക്കനി സിറാമിക്‌സിന്റെ അഭിമാന പദ്ധതിയാണ്‌. ദിവസം അമ്പത്‌ കിലോവാണ്‌ ഉൽപാദനം. വിദേശത്തടക്കം ഇവിടെ നിന്നുള്ള ഫാഷൻ ഫ്രൂട്ട് കൊണ്ടുപോകാൻ തുടങ്ങി. പാഷൻ ഫ്രൂട്ടിൽ നിന്ന്‌ മൂല്യവർധിത ഉൽപന്നമായി സ്‌ക്വാഷും അച്ചാറും നിർമിക്കാനും പദ്ധതിയുണ്ട്‌. ട്രയൽ പ്രൊഡക്ഷൻ ആരംഭിച്ചു. ഇതിനായി കൃഷി വിജ്ഞാൻ കേന്ദ്ര ആവശ്യമായ പരിശീലനം നൽകി.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള പാഷൻ ഫ്രൂണ്ട്‌ തോട്ടം കാണാനും ഏറെ പേർ ഇവിടെയെത്തുന്നു‌. ഇടവിളയായി ഇഞ്ചിയുമുണ്ട്‌. മാങ്ങാട്ട്‌പറമ്പിൽ ഇതിനൊപ്പം വാഴ, മഞ്ഞൾ, ചേന കൃഷിയും നടത്തുന്നുണ്ട്‌. സുഭിക്ഷ കേരളം പദ്ധതിയിൽ സിറാമിക്‌സിന്റെ 18.5 ഏക്കറിലാണ്‌ കൃഷി തുടങ്ങിയത്‌. കണ്ണപുരത്തും വാഴ, മഞ്ഞൾ, ഇഞ്ചി കൃഷികളുണ്ട്‌. കരിന്തളത്ത്‌ കപ്പകൃഷിയാണ്‌ ഏറെയുള്ളത്‌ വാഴ, ചേന, ചേമ്പ് എന്നിവയ കൃഷിയ്യുന്നു.

ഐടി പാർക്ക്‌
മാങ്ങാട്ടുപറമ്പിലാണ്‌ ഐടി പാർക്കുള്ളത്‌. കേരള സ്‌റ്റാർട്ടപ്പ്‌ മിഷന്റെ മലബാർ ഇന്നോവേഷൻ എന്റർപ്രിണർഷിപ്പ്‌ സോണാണിപ്പോഴിത്‌. ഇവിടെ ഒട്ടേറെ സ്‌റ്റാർട്ടപ്പ്‌ സംരംഭങ്ങളും പ്രവർത്തിക്കുന്നു. വിവിധ സ്ക്കിൽ ഡവലപ്പ്മെന്റ് കോഴ്സുകൾ, ഐടി അധിഷ്ഠിത ഡിപ്ലോമ കോഴ്സുകൾ, മലബാറിലെ കർഷകരെ സഹായിക്കുന്നതിനു വേണ്ടി ബ്രഹ്മഗിരിയുമായി ചേർന്ന് ആഗ്രോ ഇൻഫോപാർക്ക് എന്നിവയും ഇതിനോടനുബന്ധിച്ച് ആരംഭിക്കുന്നതിനുള്ള പദ്ധതി തയ്യാറായി.
ഏഷ്യയിലെ ഏറ്റവും മികച്ച കളിമണ്ണാണ്‌ പഴയങ്ങാടിയിലും കണ്ണപുരത്തുമുള്ളത്‌. എന്നാൽ ഖനനം കുറഞ്ഞതിനാൽ കണ്ണപുരം മാത്രമേ ഖനനം ഇപ്പോൾ നടത്തുന്നുള്ളൂ. ആവശ്യക്കാർ ഏറെയുണ്ടെങ്കിലും ഉൽപാദനം പരിമിതമാണ്‌. പഴയങ്ങാടിയിൽ സിമന്റ്‌ ബ്രിക്‌സ്‌ യൂണിറ്റുമുണ്ട്‌. സ്വകാര്യ വ്യക്തികൾക്ക്‌ നീലേശ്വരത്തും നവംബറോടെ സിമന്റ്‌ ബ്രിക്‌സ്‌ മാനുഫാക്ച്ചറിങ്‌ യൂണിറ്റ്‌ ആരംഭിക്കും.

അടച്ചപൂട്ടൽ ഭീഷണിയകന്നു: ചെയർമാൻ
അടച്ചുപൂട്ടൽ ഭീഷണിയിലുള്ള സ്ഥാപനത്തെ വളർച്ചയിലേക്ക്‌ നയിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന്‌ ചെയർമാൻ ടി കെ ഗോവിന്ദൻ പറഞ്ഞു. വൈവിധ്യവത്‌കരണത്തിലൂടെയാണ്‌ സ്ഥാപനത്തിനെ കരകയറ്റിയത്‌. ഒട്ടേറെ പുതിയ പദ്ധതികൾ നടപ്പിലാക്കാനായി. ഇതിലൂടെ നിലവിലുള്ള തൊഴിലാളികൾക്ക്‌ മുഴുവൻ സമയം ജോലി നൽകാനും കൂലി ഉറപ്പാക്കാനും കഴിഞ്ഞു. സ്ഥാപനത്തിന്റെ വരുമാനം കൂടുന്നതിനനുസരിച്ച്‌ ജീവനക്കാർക്ക്‌ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കും. കൂടുതൽ തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു. നഷ്‌ടത്തിലേക്ക്‌ പോയ സ്ഥാപനത്തെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ, പ്രത്യേകിച്ച്‌ വ്യവസായ വകുപ്പ്‌ കാണിച്ച താത്‌പര്യമാണ്‌ സിറാമിക്‌സിന്റെ ഇന്നത്തെ ഉയർച്ചയ്‌ക്ക്‌ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലുള്ള പദ്ധതികൾ പൂർത്തിയാകുന്നതോടെ പുതിതായി 150 പേർക്ക്‌ തൊഴിൽ നൽകാൻ സാധിക്കുമെന്ന്‌ എംഡി ആനക്കൈ ബാലകൃഷ്ണൻ പറഞ്ഞു. സ്ഥാപനത്തിൽ 200 തൊഴിലാളികളാണുള്ളത്‌. അവർക്ക്‌ കൃത്യമായ കൂലിയും തൊഴിലും നൽകാൻ കഴിയുന്നുണ്ട്‌. നേരത്തെ അതായിരുന്നില്ല അവസ്ഥ. പരമ്പരാഗത വ്യവസായം വിട്ട്‌ പുതിയ പദ്ധതി നടപ്പിലാക്കിയതോടെയാണ്‌ സ്ഥാപനം വളർച്ചയുടെ പടവുകൾ കയറാൻ തുടങ്ങിയത്‌. പെട്രോൾ പമ്പുകളും കൃഷിയിടങ്ങളും മത്സ്യം വളർത്തലും ബ്രഹ്മഗിരിയുമായി സഹകരിച്ചുള്ള പദ്ധതികളും ഭാവിയിലേക്കുള്ള വലിയ ചുവടുവെപ്പാണെന്നും പ്രതിസന്ധികൾ അതിജീവിച്ച് കേരളത്തിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായി അടുത്ത ആറു മാസത്തിനകം കെ.സി.സി.പിഎൽ മാറുമെന്ന് മാനേജിംഗ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണൻ കൂട്ടി ചേർത്തു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close