KSTA കലാജാഥ ഉദ്ഘാടനം ചെയ്തു . KSTA ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള സമതയുടെ പൂക്കൾ കലാജാഥക്ക് കാലിക്കടവിൽ തുടക്കം കുറിച്ചു.

*KSTA കലാജാഥ ഉദ്ഘാടനം ചെയ്തു*
കാലിക്കടവ്:
KSTA ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള സമതയുടെ പൂക്കൾ കലാജാഥക്ക് കാലിക്കടവിൽ തുടക്കം കുറിച്ചു.

പുരോഗമന കലാസാഹിത്യ സംഘം കാസർഗോഡ് ജില്ലാ പ്രസിഡണ്ട്. സി.എം.വിനയചന്ദ്രൻ മാസ്റ്റർ കലാജാഥയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.KSTA ജില്ലാ സെക്രട്ടറി പി.ദിലീപ് കുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ സ: രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് രാഘവൻ മാസ്റ്റർ, സംസ്ഥാന കമ്മറ്റിയംഗം സി.എം. മീനാകുമാരി, ജില്ലാ പ്രസിഡണ്ട് വിജയകുമാർ, ജില്ലാ ജോ. സെക്രട്ടറി ചന്ദ്രാം ഗതൻ മാസ്റ്റർ, കെ.വി.രാജേഷ് വൈസ് പ്രസിഡണ്ട് പി.രവി, ശ്രീകല ജില്ലാ എക്ലിക്യൂ
ട്ടീവ് അംഗങ്ങളായ കെ.വി.ദാമോദരൻ സുനിൽകുമാർ, വി.എസ്.ബിജുരാജ്, പി.മാധവൻ, സബ് ജില്ലാ സെക്രട്ടറി കെ.എം. ഈശ്വരൻ തുടങ്ങിയവർ സംസാരിച്ചു.ശ്രീ. കരിവെള്ളൂർ മുരളി ,അനിൽ തുടങ്ങിയവർ രചന നിർവ്വഹിച്ച സംഗീത ശില്പം, ദ്വിപാത്ര നാടകം, തെരുവ് നാടകം തുടങ്ങിയ കലാ രൂപങ്ങൾ അവതരിപ്പി
ക്കപെട്ടു. സമകാലീക യാഥാർത്ഥ്യങ്ങളുമായി സംവദിക്കുകയും, അനീതിക്കെതിരെ പടവാളുയർത്തുകയും ചെയ്യുന്ന കലാപരിപാടിയിൽ ബാലാമണി, അജയൻ, ജയദീപ്, പ്രവീൺ കാടകം, അനീഷ് പാക്കം. ഷൈജു ബിരിക്കുളം, വിനോദ് കുമാർ, ഉണ്ണികൃഷ്ണൻ, ഹരിപ്രിയ, സ്വപ്ന, പ്രീത തുടങ്ങിയവർ വേഷമിടുന്നു. KSTA സംസ്ഥാന കമ്മറ്റി ഒരുക്കിയ ഉയരെ നമ്മൾ എന്ന ഡോക്യുഫിക്ഷ ൻ്റെ പ്രദർശനവും അരങ്ങേറി. വരുന്ന രണ്ട് ദിവസങ്ങളിലായി പത്തോളം വേദികളിൽ കലാജാഥ പരിപാടി അവതരിപ്പിക്കും.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close