കെ.എസ്.ടി.എ കാസർഗോഡ് ഉപജില്ലാ യാത്രയയപ്പ് യോഗം പി.രഘുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
*യാത്രയയപ്പ് നൽകി*
കാസറഗോഡ്: സർവ്വീസിൽ നിന്നും വിരമിക്കുന്ന സംസ്ഥാന നിർവാഹക സമിതിയംഗം ശാന്തകുമാരി ടീച്ചർ ഉൾപ്പെടെ അറുപതോളം ഉപജില്ലയിലെ കെ.എസ്. ടി.എ അംഗങ്ങൾക്ക് കാസർകോട് ഉപജില്ല കമ്മറ്റി യാത്രയയപ്പ് നൽകി. കെ.എസ് ടി.എ മുൻ സംസ്ഥാന നിർവാഹക സമിതി അംഗം പി.രഘുദേവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.രാഘവൻ ഉപഹാര വിതരണം നടത്തി. എൻ.കെ. ലസിത , പി. ദിലീപ് കുമാർ, കെ.ജി. പ്രതീശ്, എ.ശ്രീകുമാർ, എന്നിവർ ആശംസകൾ അർപ്പിച്ചു. വിരമിക്കുന്ന അധ്യാപകർ മറുപടി പ്രസംഗം നടത്തി .ഉപജില്ലാ പ്രസിഡന്റ് ഇ. വിനോദ് കുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി ജഗദീഷ് സി.കെ സ്വാഗതവും ട്രഷറർ മധു പ്രശാന്ത് നന്ദിയും പറഞ്ഞു.
Live Cricket
Live Share Market