തൃക്കരിപ്പൂർ മേഖലാ സമ്മേളനം ഏപ്രിൽ 30, മെയ് 1 തീയതികളിൽ ഫേസ് ബുക്ക് ലൈവ് , വാട്സാപ്പ്, ഗൂഗിൾ മീറ്റ് എന്നീ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്തി വിജയകരമായി നടന്നു. മേഖലാ സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഏപ്രിൽ 30 ന് രാത്രി 7.30 ന് ഫേസ് ബുക്ക് ലൈവായി ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി ശ്രീ കെ.വിനോദ് കുമാർ നിർവ്വഹിച്ചു.
*തൃക്കരിപ്പൂർ മേഖല സമ്മേളനം സമാപിച്ചു*
(ഏപ്രിൽ 30, മെയ് 1 )
തൃക്കരിപ്പൂർ മേഖലാ സമ്മേളനം ഏപ്രിൽ 30, മെയ് 1 തീയതികളിൽ ഫേസ് ബുക്ക് ലൈവ് , വാട്സാപ്പ്, ഗൂഗിൾ മീറ്റ് എന്നീ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്തി വിജയകരമായി നടന്നു. മേഖലാ സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഏപ്രിൽ 30 ന് രാത്രി 7.30 ന് ഫേസ് ബുക്ക് ലൈവായി ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി ശ്രീ കെ.വിനോദ് കുമാർ നിർവ്വഹിച്ചു. മേഖലാ പ്രസിഡന്റ് ശ്രീ കെ.രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഉദ്ഘാടന പരിപാടിയിൽ 48 പ്രതിനിധികൾ മുഴുവൻ സമയവും പങ്കെടുത്തു. രാത്രി 8.30 ന് മേഖലാ സംഘാടനാ രേഖ അവതരണം ജില്ലാ പരിസര വിഷയ സമിതി കൺവീനർ പ്രൊഫ.എം.ഗോപാലൻ മാസ്റ്റർ
വാട്ട്സ്ആപ്പ് വഴി നിർവ്വഹിച്ചു. മെയ് 1 സമ്മേളനത്തിന്റെ രണ്ടാം ദിനം ഗൂഗിൾ മീറ്റ് വഴിയാണ് സമ്മേളനം പുരോഗമിച്ചത്. ശ്രീ. ഒ.പി.ചന്ദ്രൻ , ശ്രീ. സുകുമാരൻ ഈയക്കാട് എന്നിവരുടെ സ്വാഗതഗാനത്തോടെയാണ് രണ്ടാം ദിനം തുടക്കം കുറിച്ചത്. മേഖലാ സെക്രട്ടറി ബിനേഷ് മുഴക്കോം പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ശ്രീ. സുഭാഷ് ചന്ദ്ര ജയൻ പുസ്തക നിധിയുടെ വരവ് ചെലവ് കണക്കുകൾ വിശദീകരിച്ചു. ജില്ലാ ട്രഷറർ ശ്രീ . എം.രമേശൻ മാസ്റ്റർ ഓഡിറ്റ് റിപ്പോർട്ടിംഗ് നടത്തി. തുടർന്ന് സമ്മേളന പ്രതിനിധികൾ ഒന്നര മണിക്കൂർ സമയമെടുത്ത് സംഘടനാരേഖയും പ്രവർത്തന റിപ്പോർട്ടും വരവ് -ചെലവ് കണക്കും ചർച്ചയ്ക്ക് വിധേയമാക്കി. മികച്ച ചർച്ചയും നിർദ്ദേശങ്ങളും ഉയർന്നുവന്നു. കേന്ദ്ര നിർവാഹകസമിതിയംഗം ശ്രീ.എ.എം. ബാലകൃഷ്ണൻ സംഘടനാ രേഖാ ചർച്ച ക്രോഡീകരിച്ചു കൊണ്ട് സംസാരിച്ചു. ജില്ലാ സെക്രട്ടറി ശ്രീ. പ്രേമരാജൻ മാസ്റ്റർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുതിർന്ന പ്രവർത്തകരായ ഡോ.സി.രാമകൃഷ്ണൻ , ശ്രീ.ടി.വി.ശ്രീധരൻ മാസ്റ്റർ, ശ്രീ. നാരായണൻ മാസ്റ്റർ ഒയോളം എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ശ്രീ. സുകുമാരൻ ഈയക്കാട് പ്രമേയങ്ങൾ അവതരിപ്പിച്ചു. ശ്രീ.പ്രദീപ് കൊടക്കാട് തെരഞ്ഞെടുപ്പ് പാനൽ അവതരിപ്പിച്ചു. മേഖലാ ട്രഷറർ ശ്രീ.കെ.പി.രാമചന്ദ്രൻ സമ്മേളനത്തിൽ നന്ദി രേഖപ്പെടുത്തി. ശ്രീ. എൻ.വി. ഭാസ്കരന്റെ ഗീതവും ശ്രീ.എ എം ബാലകൃഷ്ണന്റെ പരിഷദ് മുദ്രാവാക്യവും ഉയർന്നപ്പോൾ തൃക്കരിപ്പൂർ മേഖലാ സമ്മേളനത്തിന് സമാപനം കുറിച്ചു. ഗൂഗിൾ മീറ്റിൽ 67 പേർ സമ്മേളനത്തിന്റെ ഭാഗമായി.
*പുതിയ ഭാരവാഹികൾ*
എം.കെ. വിജയകുമാർ മാസ്റ്റർ
(പ്രസിഡന്റ്)
വിജയൻ ഇടയിലക്കാട്
(വൈ.പ്രസിഡന്റ്)
ബിനേഷ് മുഴക്കോം
(സെക്രട്ടറി)
കെ. രാഖി
ജോ.സെക്രട്ടറി)
കെ.പി രാമചന്ദ്രൻ
(ട്രഷർ )
എന്നിവരടങ്ങുന്ന 17 അംഗ കമ്മറ്റിയെ മേഖലാ സമ്മേളനം തെരഞ്ഞെടുത്തു.
*വിഷയ സമിതികളും സബ്കമ്മിറ്റികളും*
1.വിദ്യാഭ്യാസം
ചെയർമാൻ – കെ. അർജുനൻ മാസ്റ്റർ
കൺവീനർ – ഇ. മധുസൂദനൻ മാസ്റ്റർ
2. പരിസരം
ചെയർമാൻ – എൻ.വി. ഭാസ്കരൻ
കൺവീനർ – കെ.എം. കുഞ്ഞിക്കണ്ണൻ
3. ജെന്റർ
ചെയർമാൻ – എം.പി. ശ്രീമണി
കൺവീനർ – യു. സുമിത്ര
4. കലാസംസ്കാരം
ചെയർമാൻ – ഭരതൻ പിലിക്കോട്
കൺവീനർ – ഒ.പി.ചന്ദ്രൻ
5. വികസനം
ചെയർമാൻ – ടി വി .ശ്രീധരൻ മാസ്റ്റർ
കൺവീനർ – സി.വിജയൻ
6. ബാലവേദി
ചെയർമാൻ – പ്രഭാകരൻ വലിയ പറമ്പ
കൺവീനർ – സുകുമാരൻ ഈയക്കാട്
7. യുവസമിതി
ചെയർമാൻ – വിജേഷ് കൊയോങ്കര
കൺവീനർ – കെ. രാഖി
*പ്രമേയങ്ങൾ*
1. കോവിഡ് വാക്സിൻ സൗജന്യവും സാർവത്രികവുമാക്കുക.
2. ചെങ്കൽ ഖനനം പൊതു സംവിധാനത്തിന്റെ കീഴിൽ കൊണ്ടുവന്ന് ശാസ്ത്രീയമായി നിയന്ത്രിക്കുക.
3. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ മുഴുവനാളുകളും പങ്കാളിയാവുക.
4. തൊഴിലുറപ്പ് പദ്ധതി വഴി ഗ്രാമ ഹരിതവത്ക്കരണം ത്വരിതപ്പെടുത്തുക.
5. ഓൺലൈൻ പഠനം : വിദ്യാർത്ഥികൾക്കുള്ള മാനസിക പിന്തുണ കാര്യക്ഷമമാക്കുക.
*ഭാവി പ്രവർത്തനങ്ങൾ*
1. പി.പി.സി ചലഞ്ച് – സോപ്പും അനുബന്ധ ഉൽപ്പന്നങ്ങളും നിശ്ചിത വിലയ്ക്ക് കിറ്റുകളായി മേഖലയിൽ പ്രചരിപ്പിക്കും.
2. സാധ്യതയുള്ള പ്രദേശങ്ങളിൽ പുതിയ യൂണിറ്റുകൾ രൂപീകരിക്കും
3. ജൈവ മാലിന്യങ്ങളുടെ ഉറവിട സംസ്കരണ സാധ്യതകൾ മേഖല തലത്തിൽ കിച്ചൺ ബിൻ , ബയോ ബിൻ എന്നിവ വഴി സാധ്യമാക്കും.
4. എല്ലാ യൂണിറ്റുകളിലും ബാലവേദി രൂപീകരിച്ച് പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കും
5. അംഗത്വം വർധിപ്പിക്കും. സ്ത്രീ പ്രാതിനിധ്യം 25% ഉറപ്പു വരുത്തും.
6. കോവിഡ് ക്യാമ്പയിൻ പ്രവർത്തനം വൺ .ടു. വൺ ക്യാമ്പയിനിങ്ങിലൂടെ ത്വരിത ഗതിയിലാക്കും.
7.മഴക്കാല പൂർവ്വ ശൂചീകരണ പ്രവർത്തനം ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗിച്ച് സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കും.
8. മേഖലാ കമ്മിറ്റിയുടെ FB പേജ്, Youtube ചാനൽ എന്നിവ ആരംഭിക്കും