വൈലോപ്പിള്ളി സ്മാരക സമിതി പ്രബന്ധ രചനാ പുരസ്കാരം ഡോ. ജിനേഷ് കുമാർ എരമത്തിന്
വൈലോപ്പിള്ളി സ്മാരക സമിതി പ്രബന്ധ രചനാ പുരസ്കാരം ഡോ. ജിനേഷ് കുമാർ എരമത്തിന്
‘
വൈലോപ്പിള്ളി സ്മാരക സമിതി മഹാകവിയുടെ ജയന്തിയോടനുബന്ധിച്ച് ഏർപ്പെടുത്തിയ പ്രബന്ധ രചനാ പുരസ്കാരം ഡോ. ജിനേഷ് കുമാർ എരമത്തിന് . പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. വൈലോപ്പിള്ളിക്കവിതയിലെ ചരിത്രബോധം എന്നതായിരുന്നു പ്രബന്ധ വിഷയം .
ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ഡോ.എ.എൻ. കൃഷ്ണൻ , പ്രഫ.എം.ഹരിദാസ് എന്നിവരായിരുന്നു വിധികർത്താക്കൾ. കണ്ണൂർ എരമം സ്വദേശിയായ ജിനേഷ് കുമാർ മാടായി ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ്ടു അധ്യാപകനാണ്. പ്രഫ. ജോസഫ് മുണ്ടശ്ശേരി അവാഡ്, ടി.എസ്. തിരുമുമ്പ് അവാഡ്, സംസ്ഥാന ടെലിവിഷൻ അവാഡ് എന്നിവ നേടിയിട്ടുണ്ട്. പുരോഗമന കലാ സാഹിത്യ സംഘം ഉത്തര മേഖലാ സെക്രട്ടരിയും സർവവിജ്ഞാനകോശം ഭരണ സമിതിയംഗവുമാണ്. പാഠപുസ്തക രചനാ സമിതിയംഗമായിരുന്നു.
Live Cricket
Live Share Market