ആരാണീ ഡോ: മുഹമ്മദ്‌ അഷീൽ?????

/ആരാണീ ഡോ: മുഹമ്മദ്‌ അഷീൽ?????
r
കോവിഡിന്റ ഒന്നാം തരംഗം ആരംഭിച്ച കഴിഞ്ഞ വർഷം മാർച്ച്‌ മാസം മുതൽ രാത്രിയിൽ നടക്കുന്ന മിക്ക ചാനലുകളുടെയും ചർച്ചകളിൽ പങ്കെടുത്ത് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്ന സംവിധാനങ്ങളെ കുറിച്ചും കോവിഡ് രോഗികൾക്കായി സർക്കാർ ഒരുക്കിയിരിക്കുന്ന കോവിഡ് സെന്ററുകളെക്കുറിച്ചുമൊക്കെ വളരെ വ്യക്തമായി വിശദീകരിക്കുന്ന കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറെന്ന
ഡോ: അഷീലിനെ എല്ലാവർക്കും അറിയാമായിരിക്കും.

BJP യുടെ നേതാക്കളായ ഗോപാലകൃഷ്‌ണനും സന്ദീപ് വാരിയരും UDF നേതാക്കളായ ജ്യോതികുമാർ ചാമക്കാലയും രാഹുൽ മാങ്കൂട്ടവുമൊക്ക രാഷ്ട്രീയമായി വസ്തുതകളെ വളച്ചൊടിച്ച് ഇടതുപക്ഷ സർക്കാറിനോടുള്ള കലി തീർക്കാൻ സർക്കാർ ഉദ്യോഗസ്ഥനായ
ഡോ: മുഹമ്മദ്‌ അഷീലിനെ വ്യക്തിപരമായി പോലും തേജോവധം ചെയ്യുമ്പോഴും രാഷ്ട്രീയപരമായി മറുപടി കൊടുക്കാതെ സംയമനം പാലിച്ച് കോവിഡിനെ പ്രതിരോധിക്കാൻ കേരള സർക്കാർ അവലംബിക്കുന്ന ശാസ്ത്രീയ സംവിധാനങ്ങളെ കുറിച്ചും മാർഗ്ഗങ്ങളെ കുറിച്ചും കോവിഡ് വ്യാപിക്കുന്ന രീതികളെ കുറിച്ചുമൊക്ക വിശദീകരിക്കുന്ന പൊതുജനാരോഗ്യ വിദഗ്ദ്ധനായ
ഡോ: അഷീലിനെ നിങ്ങൾക്ക് അറിയാമായിരിക്കും.

എന്നാൽ ഒന്നര പതിറ്റാണ്ടായി പൊതുജനാരോഗ്യ രംഗത്ത് നിശബ്ദ വിപ്ലവം തീർക്കുന്നതിൽ കേരളത്തിന് കരുത്തേകിയ പ്രമുഖരിൽ ഒരാളാണ് ഡോ :അഷീലെന്ന വസ്തുത ചിലപ്പോൾ അധികമാർക്കും അറിയാനിടയില്ല.

നാല് മാസങ്ങൾക്ക് മുൻപ്
ശ്രീ. ഗോപിനാഥ് മുതുകാടിനോടൊപ്പം ഒരു ഔദ്യോഗിക കാര്യവുമായി ബന്ധപ്പെട്ട് ഒരു ദിവസം എന്റെ ഓഫീസിൽ വന്നപ്പോളാണ് ഞാൻ ശ്രീ. മുഹമ്മദ്‌ അഷീലിനെ ആദ്യമായി പരിചയപ്പെടുന്നത്. കോവിഡിന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങൾ ഡോ: അഷീൽ അന്ന് എന്നോട് സംസാരിച്ചു. സംസാരത്തിനിടയിൽ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട തന്റെ ഔദ്യോഗികമായ തിരക്കുകൾ കാരണം എട്ട് മാസത്തിലേറെയായി മൂന്നാം ക്ലാസ്സിലും ആറാം ക്ലാസ്സിലും പഠിക്കുന്ന തന്റെ മക്കളെ പോലും കണ്ണൂരിൽ ചെന്ന് നേരിൽ കാണാൻ സാധിച്ചിട്ടില്ല എന്നദ്ദേഹം പറഞ്ഞപ്പോൾ എനിക്ക് ശരിക്കും വിഷമം തോന്നി.

അന്നത്തെ കൂടിക്കാഴ്ച്ചക്ക് ശേഷം ഡോക്ടറർമാരായ എന്റെ ചില സുഹൃത്തുക്കളിൽ നിന്നും
ഡോ: അഷീലിനെ കുറിച്ച് ഞാൻ വിശദമായി അന്വേഷിച്ചറിഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ മുതൽ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന ഒരു ചരിത്രമുണ്ട് അദ്ദേഹത്തിന്. മന്ത് രോഗത്തിനുള്ള ടാബ്‌ലെറ്റുകളുടെ വിതരണം ജേക്കബ് വടക്കാഞ്ചേരിയെ പോലുള്ള പ്രകൃതി ചികിത്സക്കാരുടെ എതിർപ്പ് മൂലം 2003 ൽ കേരളത്തിൽ നിർത്തിവെയ്‌ക്കേണ്ടി വന്നിരുന്നു. ആലപ്പുഴയിൽ മന്ത് രോഗികളുടെ എണ്ണം വർദ്ധിച്ച് വരുന്ന ഒരു സാഹചര്യവും അന്ന് നിലവിലുണ്ടായിരുന്നു. മന്ത് രോഗത്തിനുള്ള ടാബ്‌ലെറ്റ് കഴിക്കേണ്ട പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ വേണ്ടി ആലപ്പുഴ മെഡിക്കൽ കോളേജ് യൂണിയൻ ചെയർമാനായിരുന്ന ശ്രീ.അഷീലിന്റെ നേതൃത്വത്തിൽ വലിയ ക്യാമ്പയിൻ ജില്ലയിൽ സംഘടിപ്പിച്ചു. അതുപോലെ മന്ത് രോഗ ടാബ്‌ലെറ്റ് കഴിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ ഉടലെടുത്ത തെറ്റിധാരണ മാറ്റാൻ അഷീലിന്റെ നേതൃത്വത്തിൽ അഞ്ഞൂറോളം മെഡിക്കൽ വിദ്യാർഥികൾ ഒരുമിച്ച് മന്ത് രോഗ ടാബ്‌ലെറ്റ് കഴിച്ച് മാതൃകയാവുകയും ചെയ്തു. ഇതിനെ തുടർന്ന് മന്ത് രോഗ ടാബ്‌ലെറ്റുകളുടെ വിതരണം സർക്കാർ പുനരാരംഭിക്കുകയും ചെയ്തു. ഈ പ്രവർത്തനത്തിന് അന്നത്തെ ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ കയ്യിൽ നിന്നും മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന അഷീലിന് അപ്പ്രിസിയേഷൻ ലെറ്റർ ലഭിക്കുകയുണ്ടായി.

അഷീലൊക്കെ ആലപ്പുഴയിൽ പഠിക്കുന്ന സമയത്ത് ആലപ്പുഴ മെഡിക്കൽ കോളേജ് ആലപ്പുഴ ടൗണിലും വണ്ടാനത്തുമുള്ള കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. ഇതുമൂലം രോഗികൾ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യം നിലനിന്നിരുന്നു. വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികൾക്ക് ചികിത്സക്ക് വേണ്ടി ആലപ്പുഴയിലേക്കും വണ്ടാനത്തേക്കും ഓടേണ്ട വിഷമ സാഹചര്യം ഉണ്ടായിരുന്നു. അന്ന് മെഡിക്കൽ കോളേജ് വിദ്യാർത്ഥിയായിരുന്ന ശ്രീ. അഷീലിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് മുഴുവനായി വണ്ടാനത്തേക്കു മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി സമരങ്ങളുടെ ഒരു പരമ്പര തന്നെ അവിടെ അരങ്ങേറി. ശ്രീ. അഷീലിന്റെ നേതൃത്വത്തിൽ നടന്ന സമരം ഫലം കാണുകയും 2007 ൽ ആലപ്പുഴ ടൗണിൽ നിന്നും വണ്ടാനത്തേക്ക് മെഡിക്കൽ കോളേജ് ഏകദേശം പൂർണ്ണമായി തന്നെ ഷിഫ്റ്റ്‌ ചെയ്തു. ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ നിന്നും വണ്ടാനത്തേക്ക് മെഡിക്കൽ കോളേജിലെ സാധന സാമഗ്രികൾ മാറ്റുന്നതിലും അഷീലിന്റെ നേതൃത്വത്തിൽ മെഡിക്കൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട് വണ്ടാനം മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ വേദിയിൽ വെച്ച് അന്നത്തെ ആരോഗ്യ സെക്രട്ടറി അഷീലിനെ അനുമോദിക്കുകയും ചെയ്തിരുന്നു.

2006 ൽ MBBS പഠനം പൂർത്തിയാക്കിയ ഡോ: അഷീൽ റൂറൽ സർവ്വീസിന്റെ ഭാഗമായി തിരഞ്ഞെടുത്തത് ചിക്കൻ ഗുനിയ പടർന്ന് പിടിച്ച് കൊണ്ടിരുന്ന പത്തനംതിട്ടയിലെ സീതത്തോടായിരുന്നു. വീട്ടുകാർ കല്യാണമുറപ്പിക്കാൻ പെണ്ണ് കാണൽ ചടങ്ങിന് കണ്ണൂരിൽ എത്താൻ നിർബന്ധിച്ചെങ്കിലും ചിക്കൻ ഗുനിയയെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഡോക്ടറിന് കണ്ണൂരിൽ പോകാൻ കഴിഞ്ഞിരുന്നില്ല. അവസാനം പെണ്ണിനെ പത്തനംതിട്ടയിൽ എത്തിച്ചാണ് ചടങ്ങ് നടത്തിയത്. അഷീൽ ഡോക്ടറുടെ ഒരു സുഹൃത്ത് പറഞ്ഞത് അഷീലിന്റെ കാര്യത്തിൽ പെണ്ണ് കാണലല്ല നടന്നത് മറിച്ച് പെണ്ണ് ഇങ്ങോട്ട് വന്ന് ആണിനെ കാണലാണ് നടന്നതെന്നാണ്. ചിക്കൻ ഗുനിയ പത്തനംതിട്ട ജില്ലയിൽ നിയന്ത്രണത്തിലാവാൻ സമയമെടുത്തതുകൊണ്ട് കല്യാണം മൂന്ന് പ്രാവശ്യം മാറ്റിവെയ്ക്കേണ്ടി വന്ന ചരിത്രവും ഡോക്ടറുടെ കാര്യത്തിലുണ്ട്. സ്വന്തം കാര്യങ്ങൾ അതെത്ര പ്രധാനപെട്ടതാണെങ്കിലും പൊതുജനാരോഗ്യത്തിന് വേണ്ടി അതൊക്കെ മാറ്റിവെയ്ക്കാനുള്ള അർപ്പണ ബോധം പണ്ടു മുതലേ അദ്ദേഹത്തിനുണ്ടായിരുന്നു

2008 ൽ സർക്കാർ സർവീസിലിരിക്കെ ലീവെടുത്ത് പബ്ലിക് ഹെൽത്തിൽ മാസ്റ്റർ ഡിഗ്രിയെടുത്തു. ഈ പഠനത്തിന്റെ ഭാഗമായി ഡോ: അഷീൽ ട്രോമാ കെയർ മോഡൽ ഡെവലപ്പിങ്ങിൽ തയ്യാറാക്കിയ പ്രബന്ധം ലോകശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ട്രോമാ കെയറുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന അംഗീകരിച്ച അഞ്ച് പ്രബന്ധങ്ങളിലൊന്നായി തിരഞ്ഞെടുത്തത് ആലപ്പുഴ ജില്ല കേന്ദ്രീകരിച്ച്‌ ട്രോമാ കെയർ മോഡൽ ഡെവലപ്പിങ്ങിൽ ഡോ: അഷീൽ തയ്യാറാക്കിയ പ്രബന്ധമായിരുന്നുവെന്നുള്ളത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാവുന്ന ഒന്നാണ്. 2010 ൽ WHO ഇംഗ്ലണ്ടിൽ സംഘടിപ്പിച്ച കോൺഫറൻസിൽ ഡോ: അഷീൽ പങ്കെടുത്ത് ഈ പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു.

അതിനുശേഷം പകർച്ചവ്യാധി പ്രതിരോധ സെല്ലിന്റെ കൺസൽറ്റന്റായി സേവനമനുഷ്ഠിക്കുമ്പോൾ കാസർഗോഡിൽ എൻഡോസൽഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിന്റെ അസിസ്റ്റന്റ് നോഡൽ ഓഫീസറിന്റെ അധിക ചുമതലയും 2010 – 11 കാലയളവിൽ ഡോ: അഷീലിനായിരുന്നു. 2011 ൽ നടന്ന ജനീവ കൺവെൻഷനിൽ എൻഡോസൽഫാൻ നിരോധനവുമായി ബന്ധപ്പെട്ട ചർച്ചയിൽ ഇന്ത്യയിൽ നിന്നും പങ്കെടുത്തതും ഡോ: അഷീൽ ആയിരുന്നു. കാസർഗോഡിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ചും എൻഡോസൽഫാൻ നിരോധിക്കുന്നതിന്റെ ആവിശ്യകതയെ കുറിച്ചും ജനീവ കൺവെൻഷനിൽ
ഡോ: അഷീൽ വിശദമായി തന്റെ വാദങ്ങൾ അവതരിപ്പിച്ചതിന്റെ കൂടി ഫലമായാണ് എൻഡോസൽഫാന്റെ ഗ്ലോബൽ ബാൻ ആ കൺവെൻഷനിൽ വന്നത്.

2012 ൽ ഡോക്ടർമാരും IAS കാരുമടങ്ങുന്ന Young Leaders in Health എന്ന പന്ത്രണ്ട് പേരടങ്ങുന്ന കമ്മിറ്റിയെ ദേശീയ തലത്തിൽ കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തപ്പോൾ അതിലൊരാൾ ഡോ: മുഹമ്മദ്‌ അഷീൽ ആയിരുന്നു. വിവിധ സംസ്ഥാന സർക്കാറുകൾ നിർദ്ദേശിച്ച നൂറ്‌ കണക്കിന് പ്രഗൽഭരിൽ നിന്നാണ് കേന്ദ്ര സർക്കാർ പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തത്. അന്ന് കേരളം ഭരിക്കുന്ന UDF സർക്കാർ കേന്ദ്രത്തിലേക്ക് അയച്ച പേരുകളിൽ ഡോ: അഷീലും ഉണ്ടായിരുന്നുവെന്നത് രാഹുൽ മാങ്കൂട്ടമൊക്കെ ഇപ്പോൾ ഒന്നോർക്കുന്നത് നല്ലതായിരിക്കും. ഇതിനെ തുടർന്ന് ഡോ: അഷീലിനെ കേന്ദ്രം ഭരിച്ചിരുന്ന മൻമോഹൻ സിംഗ് ഗവർമെന്റ് ആരോഗ്യ മേഖലയിലെ വിദഗ്ദ്ധ പരിശീലനത്തിന് ഒരു മാസം ജപ്പാനിൽ അയക്കുകയും ചെയ്തിരുന്നു. ശ്രീ.ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് പൊതുജനരോഗ്യ രംഗത്തെ പ്രവർത്തന മികവ് പരിഗണിച്ച് സംസ്ഥാന സർക്കാരിന്റെ ഗുഡ് സർവീസ് എൻട്രിയും ഡോ: അഷീലിന് ലഭിച്ചിരുന്നു.

ട്രോമാ കെയറുമായി ബന്ധപ്പെട്ട പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ 2014 ൽ ശ്രീ. ഉമ്മൻ ചാണ്ടിയുടെ സർക്കാർ ഡോ: അഷീലിനെ ട്രോമാ കെയറിന്റെ സ്റ്റേറ്റ് നോഡൽ ഓഫീസറായി നിയമിച്ചു.

2014 ൽ ദേശീയ തലത്തിൽ ട്രോമാ കെയർ ശാക്തീകരിക്കുന്നതിന് ഒൻപത് പേരടങ്ങുന്ന കമ്മിറ്റിയെ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോഡി സർക്കാർ തിരഞ്ഞെടുത്തപ്പോൾ അതിലൊരാൾ ഡോ: അഷീൽ ആയിരുന്നുവെന്നുള്ളതും മലയാളികൾക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. അഷീലിനെതിരെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ചാനലിൽ വന്നിരുന്ന് വ്യക്തിഹത്യ നടത്തുന്ന ഗോപാലകൃഷ്ണനും സന്ദീപ് വാരിയരും ഇതൊക്കെയൊന്ന് മനസ്സിലാക്കണം കേട്ടോ. നാഷണൽ ട്രോമാ കെയർ സിസ്റ്റം ആക്ഷൻ പ്ലാൻ ടെംപ്ളേറ്റിന്റെ ഡ്രാഫ്റ്റ് തയ്യാറാക്കിയതും ഡോ: അഷീൽ ആയിരുന്നു. ട്രോമാ കെയർ സിസ്റ്റം ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം ഒട്ടുമിക്ക സംസ്ഥാനനങ്ങളിലും ഡോ: അഷീൽ സഞ്ചരിച്ചു. ഡോ: അഷീൽ തയ്യാറാക്കിയ കേരള സ്റ്റേറ്റ് ട്രോമാ കെയർ ആക്ഷൻ പ്ലാൻ പ്രകാരമാണ് 315 ആംബുലൻസ് സിസ്റ്റം കേരളത്തിൽ നടപ്പിലാക്കിയത്.

2016 ന്റെ അവസാനത്തിലാണ് ശ്രീ. പിണറായി വിജയൻ സർക്കാർ ഡോ: അഷീലിനെ സാമൂഹ്യ സുരക്ഷാ മിഷന്റെ എക്‌സിക്യൂട്ടിവ് ഡയറക്ട്ടറായി നിയമിക്കുന്നത്. State Initiatives in Disabilities ന്റെ പ്രൊജക്റ്റ്‌ ഡയറക്ടറും ഇദ്ദേഹമാണ്. 2017 ൽ വയോജനങ്ങളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് കേരളത്തിന് കേന്ദ്രസർക്കാരിൽ നിന്നും ലഭിച്ച ദേശീയ പുരസ്‌കാരം സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ എന്ന രീതിയിൽ അദ്ദേഹത്തിന്റേയും ടീമിന്റെയും പ്രവർത്തന മികവിന് കിട്ടിയ അംഗീകാരമാണ്.ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിന് വേണ്ടിയുള്ള ഏറ്റവും മികച്ച സംവിധാനമൊരുക്കുന്നതിനുള്ള ദേശീയ അവാർഡ് 2019 ൽ കേരളത്തിന് ലഭിച്ചത് ഡോ: അഷീലിന്റെയും ടീമിന്റെയും പ്രവർത്തനത്തിന് കിട്ടിയ മറ്റൊരു അംഗീകാരമാണ്.

കോവിഡുമായി ബന്ധപ്പെട്ട് BREAK THE CHAIN CAMPAIGN നിലൂടെ ആരംഭിച്ച കോവിഡ് പ്രതിരോധ പ്രവർത്തനനങ്ങളുമായി ഡോ: അഷീൽ കോവിഡിനെതിരെയുള്ള യുദ്ധമുഖത്ത് വിശ്രമമില്ലാതെ കർമ്മനിരതനായി മുന്നേറുന്നു…..

കടപ്പാട്:-

Live Cricket Live Share Market
Sun, 16 Mar
+30°C
Mon, 17 Mar
+28°C
Tue, 18 Mar
+27°C
Wed, 19 Mar
+30°C
Thu, 20 Mar
+31°C
Fri, 21 Mar
+30°C
Sat, 22 Mar
+31°C
Sun, 16 Mar
+30°C
Mon, 17 Mar
+28°C
Tue, 18 Mar
+27°C
Wed, 19 Mar
+30°C
Thu, 20 Mar
+31°C
Fri, 21 Mar
+30°C
Sat, 22 Mar
+31°C

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close
preload imagepreload image