കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളായി. മടിക്കൈ

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളായി.
മടിക്കൈ

r: അതിരൂക്ഷമായി പടർന്നു പിടിക്കുന്ന കോവിഡിൻ്റെ രണ്ടാം തരംഗത്തെ പിടിച്ചു കെട്ടാൻ മടിക്കൈ പഞ്ചായത്ത് വിപുലമായ മുന്നൊരുക്കങ്ങൾ തുടങ്ങി. കോവിഡ് പോസിറ്റീവായതും എന്നാൽ വീടുകളിൽ ഒറ്റക്ക് മാറിത്താമസിക്കാൻ സൗകര്യമില്ലാത്തതുമായ വ്യക്തികൾക്കായി എരിക്കുളത്ത് ഡൊമി സിലറി കെയർ സെൻ്റർ പ്രവർത്തനമാരംഭിച്ചു. സെൻ്ററിലേക്കാവശ്യമായ സാമഗ്രികൾ വിവിധ സന്നദ്ധ സംഘടനകൾ സ്പോൺസർ ചെയ്തു വരികയാണ്. ആവശ്യമായ ബക്കറ്റുകൾ, മഗ്ഗുകൾ, വേസ്റ്റ് ബിൻ തുടങ്ങിയവ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മടിക്കൈ യൂണിറ്റ് സംഭാവന ചെയ്തു. പഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡണ്ട് എസ്.പ്രീത സാധനങ്ങൾ ഏറ്റുവാങ്ങി. യൂണിറ്റ് സെക്രട്ടറി വി.മധുസൂദനൻ ഇവ കൈമാറി. ചടങ്ങിൽ ജില്ലാ ട്രഷറർ എം.രമേശൻ, മേഖലാ പ്രസിഡണ്ട് പി.കുഞ്ഞിക്കണ്ണൻ എന്നിവരും യൂണിറ്റംഗങ്ങളായ ടി.ഭാസ്കരൻ, പുഷ്പ എന്നിവരും പങ്കെടുത്തു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close