സെക്കൻ്റ് ബെൽ: അധ്യാപകർ ഇനി സ്കൂളിലെത്തണമെന്ന് വെബിനാർ

‘സെക്കൻ്റ് ബെൽ: അധ്യാപകർ ഇനി സ്കൂളിലെത്തണമെന്ന് വെബിനാർ


തൃക്കരിപ്പൂർ: കോവിഡ് മഹാമാരിയുടെ അതിവ്യാപനത്തിൻ്റെ നടുവിൽ ഓൺലൈൻ ക്ലാസ്സുകളുടെ സെക്കൻ്റ് ബെൽ മുഴങ്ങുമ്പോൾ പുതു നിർദേശങ്ങളുമായി വെബിനാർ. സമഗ്ര ശിക്ഷ കാസർകോട് ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൺലൈൻ പ്ലാറ്റ് ഫോറത്തിലാണ് ഇനി വരാനിരിക്കുന്ന ഓൺലൈൻ ക്ലാസ്സുകൾ എങ്ങനെയായിരിക്കണമെന്നതിനെപ്പറ്റി കാമ്പുള്ള നിർദേശങ്ങളുയർന്നത്.
വിദ്യാർഥികളെ ഡിജിറ്റൽ ഓൺലൈൻ ക്ലാസ്സുകളുടെ പഠന വഴിയിൽ നിലനിർത്താൻ അക്കാദമിക സമൂഹവും പൊതുസമൂഹമാകെയും കൈകോർത്തു നീങ്ങേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ കലവൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൻ്റെ മാതൃകയിൽ വിദ്യാലയത്തിലെ ഐ ടി സൗകര്യങ്ങൾ പൂർണമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ,വിദ്യാർഥികളുമായി നിരന്തരം സംവദിക്കുന്ന സ്റ്റുഡിയോകൾ ഓരോ സ്കൂളിലും ഉണ്ടാകണം. ഓൺലൈൻ ക്ലാസ്സുകളുടെ സംശയനിവാരണവും ലളിതരൂപത്തിൽ അവ കുട്ടികളിലെത്തിക്കുന്നതിനും അധ്യാപക സാന്നിധ്യം സാധാരണ നിലയിൽ തന്നെ വിദ്യാലയങ്ങളിലുണ്ടാകേണ്ടതുണ്ട്. കൈറ്റ് വിക്ടേഴ്സിൻ്റെ ക്ലാസ്സുകൾക്ക് പുറമെ പ്രാദേശിക സാധ്യതകൾ ഉപയോഗിച്ച് വിദ്യാലയങ്ങളിലെ സ്റ്റുഡിയോകൾ വഴി ക്ലാസ്സുകൾ കുട്ടികൾക്ക് ഓൺലൈനായി നൽകണം. പ്രാദേശിക പഠനകേന്ദ്രങ്ങൾ കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് സജീവമാക്കുന്നതും നല്ലതാണ്. വിദ്യാഭ്യാസ വകുപ്പിൻ്റെ മേൽനോട്ടത്തിൽ മലയാളത്തിലെ മുഖ്യധാരാ ചാനലുകളിൽ റീ ബ്രോഡ്കാസ്റ്റിംഗ്, പത്രങ്ങളിൽ വർക്ക് ഷീറ്റുകൾ, റേഡിയോകളിൽ പഠന പോഷണക്ലാസുകൾ എന്നിവ കൂടി ഉണ്ടായാൽ ഈ പ്രതിസന്ധിയെ ഒരു പരിധി വരെയെങ്കിലും മുറിച്ചുകടക്കാനാകൂ. ഓൺലൈൻ ക്ലാസ്സുകളിൽ രക്ഷിതാക്കളുടെ ഇടപെടൽ സംബന്ധിച്ച് മാസത്തിൽ ഒരു തവണ അവർക്കും കൈറ്റ് വഴി ക്ലാസ്സ് നൽകി പഠന പിന്തുണ ഉറപ്പുവരുത്താനാകണം- വെബിനാർ ചൂണ്ടിക്കാട്ടി.
ഉപജില്ലയിലെ പ്രഥമാധ്യാപകർ, ജില്ലയിലെ വിദ്യാഭ്യാസ പ്രവർത്തകർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്ത വെബിനാർ വിദ്യാഭ്യാസ ഉപഡയരക്ടർ കെ വി പുഷ്പ ഡയറ്റ് പ്രിൻസിപ്പൽ ഡോ.എം ബാലൻ, സമഗ്ര ശിക്ഷ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ പി രവീന്ദ്രൻ, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ എം പി രാജേഷ് എന്നിവർ വിശിഷ്ടാതിഥികളായി.
എഇഒ കെ ജി സനൽഷാ അധ്യക്ഷനായിരുന്നു. ‘കോവിഡ് കാല വിദ്യാഭ്യാസം :വെല്ലുവിളികളും സാധ്യതകളും ‘ എന്ന വിഷയം വിദ്യാഭ്യാസ വിചക്ഷണൻ ഒ എം ശങ്കരൻ അവതരിപ്പിച്ചു.കോവിഡ് കാല വിദ്യാലയ അനുഭവങ്ങൾ സെഷനിൽ ആലപ്പുഴ കലവൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പിടിഎ പ്രസിഡൻ്റ് വി വി മോഹൻദാസ് (കോവിഡ് കാലത്തെ കലവൂർ മാതൃക), കണ്ണൂർ പുറച്ചേരി ജിയുപി സ്കൂൾ അധ്യാപകൻ എം എം സുരേന്ദ്രൻ ( പുറച്ചേരിയിലെ പുതുമാതൃകകൾ ), മാവിലാക്കടപ്പുറം ജിഎൽപി സ്കൂൾ അധ്യാപകൻ എം രാജേഷ് (മാവിലാടത്തെ പഠന വീടുകൾ ) എന്നിവർ അവതരിപ്പിച്ചു. ഡയറ്റ് ലക്ചറർ പി വി വിനോദ് കുമാർ മോഡറേറ്ററായിരുന്നു.ചെറുവത്തൂർ ബിപിസി വി എസ് ബിജുരാജ്, ഒയോളം നാരായണൻ, കെ ജയചന്ദ്രൻ ,വി സി റീന, പ്രമോദ് അടുത്തില, പ്രദീപ് കൊടക്കാട്,കെ ടി സുജയ, എം പ്രസന്ന, അനൂപ്കുമാർ കല്ലത്ത്, പി വേണുഗോപാലൻ, പി കെ സരോജിനി എന്നിവർ സംസാരിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close