മഴക്കാല പൂർവ്വ രോഗങ്ങൾ തടയാൻ ശുചീകരണ പ്രവർത്തനവുമായി കക്കാട്ട് തൂലിക വായനശാല പ്രവർത്തകർ
🔴🔴🔴🔴🔴🔴🔴🔴🔴
*🧾24.05.2021🧾*
🔸🔸🔸🔸🔸🔸🔸
മടിക്കൈ: മഴക്കാല പൂർവ്വ രോഗങ്ങൾ തടയാൻ ശുചീകരണ പ്രവർത്തനവുമായി കക്കാട്ട് തൂലിക വായനശാല പ്രവർത്തകർ. പ്രദേശത്തെ തോടും പറമ്പുകളും കക്കാട്ട് മഹാവിഷ്ണു ക്ഷേത്ര പരിസരവും ശുചീകരിച്ചു. കൊറോണക്ക് പുറമെ ഡെങ്കിപ്പനിയും പടരുന്ന സാഹചര്യത്തിൽ കവുങ്ങിൻ തോട്ടങ്ങളിലെ പാളകൾ പെറുക്കിയും, വെള്ളക്കെട്ടൊഴിവാക്കിയും കൈത്തോടുകളിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ നീക്കം ചെയ്തും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് തൂലിക വായനശാലയുടെ അക്ഷര സേന പ്രവർത്തകരായ പി. വി. രാജേഷ്, പി. വി. ശരത്, പി. റിജേഷ്, പ്രജിത്ത്, സൂരജ്, ആകാശ്, ശിവശങ്കർ, പവിത്രൻ, അശ്വിൻ, സജിത്ത് തുടങ്ങിയവർ
Live Cricket
Live Share Market