പൊരുതുന്ന ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യവുമായി – എഫ്.എസ്.ഇ.ടി.ഒ.

പൊരുതുന്ന ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യവുമായി – എഫ്.എസ്.ഇ.ടി.ഒ.കെ.മണികണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു'


ലക്ഷദ്വീപു നിവാസികളുടെ സമാധാന ജീവിതം തകർക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാരും അഡ്മിനിസ്ട്രേറ്ററും നടപ്പിലാക്കി വരുന്നത്. വർഗ്ഗീയ അജണ്ടകളുടെ പരീക്ഷണശാലയാക്കി ലക്ഷദ്വീപിനെ മാറ്റാൻ ബോധപൂർവ്വം നടപ്പിലാക്കുന്ന കിരാത നടപടികൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയാണ്.പ്രതികരിക്കുന്ന ലക്ഷദ്വീപ് നിവാസികൾക്കെതിരെ നിയമ നടപടി പോലും സ്വീകരിക്കുകയാണ്.ഈ സാഹചര്യത്തിലാണ്
പൊരുതുന്ന ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംസ്ഥാന ജീവനക്കാരും അധ്യാപകരും ഓൺലൈൻ ഒപ്പുശേഖരണ ക്യാമ്പയിൻ നടത്താൻ തീരുമാനിച്ചത്..കാസറഗോഡ് ജില്ലാതല ഉദ്ഘാടനം ഹോസ്ദുർഗ് താലൂക്ക് ഓഫീസ് പരിസരത്ത് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.എഫ്‌.എസ് .ഇ. ടി. ഒ. ജില്ലാ പ്രസിഡണ്ട് കെ.പി.ഗംഗാധരൻ അധ്യക്ഷനായിരുന്നു.
പരിപാടിയിൽ ജില്ലാ നേതാക്കളായ എ.വേണുഗോപാലൻ, കെ.ഭാനുപ്രകാശ്, കെ.വി.രാജേഷ്, കെ.അനിൽകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.ഹരിദാസ് സ്വാഗതവും, പി.ശ്രീലത നന്ദിയും പറഞ്ഞു.ജൂൺ 2, 3 തിയ്യതികളിലായി ഓൺലൈൻ വഴി മുഴുവൻ സംസ്ഥാനജീവനക്കാരുടെയും അധ്യാപകരുടെയും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണ് എഫ്.എസ്.ഇ.ടി.ഒ.
ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളിലും, പ്രധാന ഓഫീസ് കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് പരിപാടികൾ സംഘടിപ്പിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close