ലൈബ്രറി കൗൺസിൽ വായനാ പക്ഷം ജില്ലാതല ഉദ്ഘാടനം തടിയൻ കൊവ്വലിൽ

ലൈബ്രറി കൗൺസിൽ വായനാ പക്ഷം ജില്ലാതല ഉദ്ഘാടനം തടിയൻ കൊവ്വലിൽ
തൃക്കരിപ്പൂർ: ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ഉദിനൂർ തടിയൻ കൊവ്വലിലെ കൈരളി ഗ്രന്ഥാലയത്തിൽ ജൂൺ 19 ന് നടക്കും.കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ സമുന്നത നേതാക്കളായ പിഎൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് ആരംഭിച്ച് ഐ വി ദാസിൻ്റെ ജൻമദിനമായ ജൂലൈ 7 ന് സമാപിക്കും.
19 ന് മുഴുവൻ ഗ്രന്ഥശാലകളിലും ഓൺലൈനായി പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടക്കും. പക്ഷാചരണക്കാലത്ത് കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ച് ഗ്രന്ഥശാലാ പ്രവർത്തകർ ആവശ്യക്കാരായ വായനക്കാർക്ക് പുസ്തകങ്ങൾ വീടുകളിലെത്തിക്കും. ജൂൺ 20, 21 തീയതികളിൽ എസ് എസ് എൽ സി, പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികളും വിവരശേഖരണം അക്ഷരസേനകൾ മുഖേന നടത്തി പ്രോട്ടോക്കോൾ പാലിച്ച് ഗ്രന്ഥശാലകളിലെ സൗകര്യങ്ങൾ പരിഗണിച്ച് ഓൺലൈൻ പഠനകേന്ദ്രങ്ങളൊരുക്കും.22 ന് ജി ശങ്കരപ്പിള്ള അനുസ്മരണം. 23, 24 തീയതികളിൽ കുട്ടികൾ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ വീടുകളിലെത്തിച്ച് അവരോട് വായനാ കുറിപ്പുകൾ തയ്യാറാക്കാൻ ആവശ്യപ്പെടും. 25, 26, 27, 28 തീയതികളിൽ വായനാക്കുറിപ്പ് തയ്യാറാക്കൽ. 29 ന് വായനാനുഭവം ഒരു കുറിപ്പായി നിർദേശിക്കപ്പെട്ട വാട്സ് ആപ്പ് നമ്പറിലേക്ക് അയക്കൽ.30 ന് പൊൻകുന്നം വർക്കി, ജൂലൈ 1ന് പി കേശവദേവ് ,എൻ പി മുഹമ്മദ് എന്നീ എഴുത്തുകാരെ അനുസ്മരിക്കൽ. രണ്ടിന് എസ് എസ് എൽ സി, പ്ലസ് ടു കഴിഞ്ഞ കുട്ടികൾക്ക് വിദഗ്ധരെ പങ്കെടുപ്പിച്ച് ഉപരിപoന സാധ്യതകളെക്കുറിച്ച് ഗൂഗിൾ മീറ്റ്. മൂന്നിന് മികച്ച വായനാ കുറിപ്പുകളെഴുതിയ മൂന്ന് കുട്ടികൾക്ക് വീടുകളിലെത്തി സമ്മാനദാനം.നാലിന് കഥാപ്രസംഗകലയിലെ കുലപതി വി സാംബശിവനെ അനുസ്മരിച്ച് കഥാപ്രസംഗകലയുടെ സവിശേഷതകൾ ഓൺലൈനായി പ്രഭാഷണം.കുട്ടികളുടെ കഥാപ്രസംഗങ്ങളുടെ അവതരണം. അഞ്ചിന് വൈക്കം മുഹമ്മദ് ബഷീർ, തിരുനെല്ലൂർ കരുണാകരൻ എന്നിവരെ അനുസ്മരിക്കും. നോവലിസ്റ്റ് ബെന്യാമിൻ്റെ കൃതി, കഥാപാത്രങ്ങൾ എന്നിവയെ ആസ്പദമാക്കി ബാലവേദികൾ നിർമിക്കുന്ന ഷോട്ട് ഫിലിമിൻ്റെ നിർമാണം. ഏഴിന് ഗ്രന്ഥശാലകളിലും താലൂക്ക് തലത്തിലും പക്ഷാചരണത്തിൻ്റെ സമാപനത്തിൽ ഐ വി ദാസിനെ അനുസ്മരിക്കുന്നതാണ്. വിവിധ സാഹിത്യകാരൻമാരെ അനുസ്മരിക്കുന്ന പരിപാടികളിൽ അവരുടെ കൃതി , ഫോട്ടോ ,കയ്യെഴുത്ത് , ഡോക്യുമെൻ്ററി പ്രദർശനം, പാരായണം എന്നിവയും സംഘടിപ്പിക്കുന്നതാണ്. പക്ഷാചരണ പരിപാടികൾ വിജയിപ്പിക്കാൻ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ വി കുഞ്ഞിരാമനും സെക്രട്ടറി ഡോ.പി പ്രഭാകരനും മുഴുവൻ ഗ്രന്ഥശാലാ പ്രവർത്തകരോടും അഭ്യർത്ഥിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close