കായലിൽ നൂറ് കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിച്ച് പരിസ്ഥിതി ദിനാഘോഷം .ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിലാണ് ഭ്രാന്തൻ കണ്ടലുകൾ നട്ട് കവ്വായിക്കായലിൻ്റെ ആവാസവ്യവസ്ഥയെ സമ്പന്നമാക്കാൻ രംഗത്തിറങ്ങിയത്.
തൃക്കരിപ്പൂർ: കായലിൽ നൂറ് കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിച്ച് പരിസ്ഥിതി ദിനാഘോഷം .ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിലാണ് ഭ്രാന്തൻ കണ്ടലുകൾ നട്ട് കവ്വായിക്കായലിൻ്റെ ആവാസവ്യവസ്ഥയെ സമ്പന്നമാക്കാൻ രംഗത്തിറങ്ങിയത്.
ഇടയിലെക്കാട് പടിഞ്ഞാറു ഭാഗത്ത് പി വി രവീന്ദ്രൻ്റെ വീട്ടിനരികിലുള്ള കായലോരത്താണ് ഗ്രന്ഥാലയം പ്രവർത്തകർ തന്നെ ശേഖരിച്ച കണ്ടൽ വിത്തുകൾ നട്ടുപിടിപ്പിച്ചത്. കായലോരത്തുള്ള ഈ ഭാഗത്ത് വേലി കെട്ടി പരിപാലനം ഉറപ്പുവരുത്താനും പരിപാടിയുണ്ട്. പരിസ്ഥിതി പ്രവർത്തകരായ കെ വി കൃഷ്ണപ്രസാദ് വൈദ്യർ,ആനന്ദ് പേക്കടം, ഹരിത കേരള മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ സി വിജയൻ, ഗ്രന്ഥാലയം പ്രസിഡൻ്റ് പി വി പ്രഭാകരൻ, വി കെ കരുണാകരൻ, എൻ വി ഭാസ്കരൻ ,പി വി രവീന്ദ്രൻ, കെ എസ് ശാന്തകുമാരി, പി വേണുഗോപാലൻ എന്നിവർ സംസാരിച്ചു.
ഇടയിലെക്കാട് പടിഞ്ഞാറു ഭാഗത്ത് പി വി
രവീന്ദ്രൻ്റെ വീട്ടിനരികിലുള്ള കായലോരത്താണ് ഗ്രന്ഥാലയം പ്രവർത്തകർ തന്നെ ശേഖരിച്ച കണ്ടൽ വിത്തുകൾ നട്ടുപിടിപ്പിച്ചത്. കായലോരത്തുള്ള ഈ ഭാഗത്ത് വേലി കെട്ടി പരിപാലനം ഉറപ്പുവരുത്താനും പരിപാടിയുണ്ട്. പരിസ്ഥിതി പ്രവർത്തകരായ കെ വി കൃഷ്ണപ്രസാദ് വൈദ്യർ,ആനന്ദ് പേക്കടം, ഹരിത കേരള മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ സി വിജയൻ, ഗ്രന്ഥാലയം പ്രസിഡൻ്റ് പി വി പ്രഭാകരൻ, വി കെ കരുണാകരൻ, എൻ വി ഭാസ്കരൻ ,പി വി രവീന്ദ്രൻ, കെ എസ് ശാന്തകുമാരി, പി വേണുഗോപാലൻ എന്നിവർ സംസാരിച്ചു.