അസംഘടിതരായതിനാൽ പോരാടാനാളില്ല: വിനോദ് ആലന്തട്ട ( പാരൽ കോളേജ് അധ്യാപകൻ)
*അസംഘടിതരായതിനാൽ പോരാടാനാളില്ല:* *വിനോദ് ആലന്തട്ട* ( പാരൽ കോളേജ് അധ്യാപകൻ)
ജില്ലയിലെ പാരൽ കോളേജിലെ അധ്യാപകർ അസംഘടിതരായതിനാൽ പ്രയാസങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്താൻ സംഘടനകളോ യൂനിയനുകളോ ഇല്ല. ഒന്നര വർഷമായി പാരൽ കോളേജ് സംവിധാനം നിശ്ചലാവസ്ഥയിലാണ്. വർഷങ്ങയായി ഇതിനെ ആശ്രയിച്ച് ഉപജീവനം തേടുന്നവർക്ക് ഇനി മറ്റൊരു തൊഴിൽ ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ്. ക്ഷേമനിധി ആനുകൂല്യമൊന്നും ഈ രംഗത്തുള്ളവർക്കില്ല. തുച്ഛമായ വരുമാനമാണെങ്കിലും മുടങ്ങാതെ ലഭിച്ചിരുന്നു കോവിഡിന് മുമ്പ്. എന്നാൽ കോവിഡിന് ശേഷം വിദ്യാർത്ഥികളിൽ നിന്നും ഫീസ്
ഇനത്തിലുള്ള വരുമാനം നിലച്ചതോടെ നടത്തിപ്പുകാർ തന്നെ പ്രതിസന്ധിയിലാണ്. അഞ്ചു മണിക്കൂർ വരെ ദിവസം എടുത്ത ക്ലാസ്സുകൾ ഓൺലൈനിലായതോടെ ഒരു മണിക്കൂറായി ചുരുങ്ങി. ഇതിന് പ്രത്യേകിച്ച് വേതനം ലഭിക്കുന്നുമില്ല. പ്രതിസന്ധിയിലായ പലരും പല തൊഴിൽ മേഖലകളിലേക്കും ചിതറി.എന്നാൽ പ്രായമായവർക്ക് അതിനും കഴിയാത്ത സ്ഥിതിയാണ്.പാരൽ കോളേജ് അധ്യാപകർക്കും, അൺ എയ്ഡഡ് സ്കൂൾ അധ്യാപകർക്കും അടിയന്തിര ധനസഹായം നൽകണം.