13 നേതൃസമിതികളിലെ ഗ്രന്ഥശാലകളിൽ നിന്നും ശേഖരിച്ച 444100 രൂപയും ഗ്രന്ഥാലയങ്ങളുടെ വാർഷിക ഗ്രാൻ്റിൽ നിന്നുള്ള 10 ശതമാനം തുകയായ362600 രൂപയടക്കം മൊത്തം 806700 രൂപയാണ്

ചെറുവത്തൂർ: ഹൊസ്ദുർഗ് താലൂക്കിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗ്രന്ഥശാലകൾ 806700 രൂപ നൽകി നാടിന്ന് കൈത്താങ്ങായി.13 നേതൃസമിതികളിലെ ഗ്രന്ഥശാലകളിൽ നിന്നും ശേഖരിച്ച 444100 രൂപയും ഗ്രന്ഥാലയങ്ങളുടെ വാർഷിക ഗ്രാൻ്റിൽ നിന്നുള്ള 10 ശതമാനം തുകയായ362600 രൂപയടക്കം മൊത്തം 806700 രൂപയാണ് ഹൊസ്ദുർഗ് താലൂക്കിൽ നിന്നും കൈമാറിയത്.താലൂക്കിലെ നൂറ് ശതമാനം ഗ്രന്ഥശാലകളും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽത്തന്നെ ഈ മഹദ് സംരംഭത്തിൽ കൈകോർത്തു.
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ വാക്സിൻ ചലഞ്ച് ഏറ്റുവാങ്ങി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി ചന്ദ്രൻ, പ്രസിഡൻ്റ് പി വേണുഗോപാലൻ എന്നിവർ കൈമാറി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close