തൃക്കരിപ്പൂർ: കാവിൽ കൗതുകക്കാഴ്ചയുമായി ഓരിലത്താമരകൾ പൂത്തിറങ്ങി.കോവിഡ് കാലത്തെ പരിമിതികളെ സാധ്യതകളാക്കി മാറ്റി കാവിനകത്തു നിന്നും ഓൺലൈൻ പാഠം പകർന്ന് ഗ്രന്ഥശാലാ ബാലവേദി.

,തൃക്കരിപ്പൂർ: കാവിൽ കൗതുകക്കാഴ്ചയുമായി ഓരിലത്താമരകൾ പൂത്തിറങ്ങി.കോവിഡ് കാലത്തെ പരിമിതികളെ സാധ്യതകളാക്കി മാറ്റി കാവിനകത്തു നിന്നും ഓൺലൈൻ പാഠം പകർന്ന് ഗ്രന്ഥശാലാ ബാലവേദി.

ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിലാണ് കേരളത്തിൽ അപൂർവമായി കാണപ്പെടുന്ന ഓരിലത്താമരയെന്ന സസ്യത്തെ പരിചയപ്പെടുത്താൻ ഗൂഗിൾ മീറ്റ് സാധ്യത പ്രയോജനപ്പെടുത്തിയത്.
ഏറെ ഔഷധ പ്രാധാന്യമുള്ള നെർവീലിയ പ്രൈനിയാന, നെർവീലിയ ഇൻഫുൻഡി ബൈഫോളിയ എന്നീ രണ്ട് അപൂർവ ഓരിലത്താമരകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാണ് ഇടയിലെക്കാട് കാവ്.കഴിഞ്ഞ പത്തു വർഷക്കാലമായി ഈ സസ്യത്തെ കുരുന്നുകൾക്ക് പരിചയപ്പെടുത്തി ഇതിൻ്റെ പാരിസ്ഥിതിക പ്രാധാന്യം ബോധ്യപ്പെടുത്തി വരികയാണ് ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം .ഇടവപ്പാതിമഴ തുടങ്ങി രണ്ടാഴ്ച കഴിഞ്ഞയുടൻ ഭൂമിക്കടിയിലെ കിഴങ്ങിൽ നിന്ന് മുളച്ചുപൊങ്ങിയാണ് ഓരിലത്താമരയുടെ ജീവിതചക്രം ആരംഭിക്കുന്നത്.ആദ്യം നേർത്ത ഒരു തണ്ടിലൂടെ പിങ്ക് കലർന്ന പൂവാണ് വളർന്നുയരുക. ഇത് കൊഴിഞ്ഞുവീണ ശേഷം താമരയിലയുടെ ആകൃതിയുള്ള നില ഓർക്കിഡായ ഈ ചെടിയുടെ ഒറ്റ ഇല പ്രത്യക്ഷമാകും. തുടർന്ന് സപ്തംബർ, ഒക്ടോബർ വരെ ഭൂമിക്കു മുകളിലുള്ള ജീവിതം പൂർത്തിയാക്കി മടങ്ങുന്നു. വീണ്ടും മറ്റൊരു മഴക്കാലത്ത് പൊങ്ങി വരുമെന്ന പ്രതീക്ഷയോടെ. മനുഷ്യ സ്പർശം കുറഞ്ഞ ഇളക്കമുള്ള മണ്ണിൽ മഴക്കാല നനവിൽ വളരുന്ന ഓരിലത്താമര പൊതുവെ ശ്രദ്ധയിൽ പെടാത്തതും എന്നാൽ വളരെ പാരിസ്ഥിതിക പ്രാധാന്യമേറിയതുമാണ്. ഓരു ജല സാമീപ്യമുള്ളയിടങ്ങളിൽ കാണപ്പെടുന്നതിനാലും ഒരില മാത്രമുള്ളതിനാലുമാണ് ഇങ്ങനെയൊരു പേര് സിദ്ധിച്ചതെന്ന രണ്ടഭിപ്രായമുണ്ട്. വൃക്ക, അലർജി സംബന്ധമായ രോഗങ്ങൾക്കുള്ള ഔഷധമായി അപൂർവം ചില പാരമ്പര്യ വൈദ്യൻമാർ ഇതിൻ്റെ കിഴങ്ങിനെ ഉപയോഗപ്പെടുത്തി വരുന്നുണ്ട്. വംശനാശ ഭീഷണി നേരിടുന്നതിനാൽ നവോദയ ഗ്രന്ഥാലയം പ്രവർത്തകർ ചെടി പ്രത്യക്ഷപ്പെടുന്ന ഭാഗങ്ങൾ മരക്കൊമ്പുകളും മറ്റുമിട്ട് സംരക്ഷിച്ചു വരുന്നു.
കോവിഡ് കാലത്തെ അടച്ചിൽ തീർത്ത ഒറ്റപ്പെടലിൽ ഇത്തവണ കുട്ടികൾ ഓൺലൈനിൽ വീട്ടിലിരുന്നാണ് ഓരിലത്താമര വളർന്നു വന്ന കൗതുക കാഴ്ച ആസ്വദിച്ചത്.മൊബൈൽ ക്യാമറയിൽ കാഴ്ചകൾ പകർത്തി വിവരണങ്ങളുമായി കാവിനകത്തിരുന്ന് ഗ്രന്ഥശാലാ പ്രവർത്തകരും .പരിസ്ഥിതി പ്രവർത്തകൻ ആനന്ദ് പേക്കടം ക്ലാസ് നയിച്ചു.ഒപ്പം ഗ്രന്ഥശാലാ പ്രവർത്തകരായ പി വേണുഗോപാലൻ, എം ബാബു, എ സുമേഷ് എന്നിവർ. ബാലവേദി കൂട്ടുകാർക്കൊപ്പം ചർച്ചയിൽ പങ്കുചേർന്ന് പി എ നളിനി തളിപ്പറമ്പ്, വി കെ കരുണാകരൻ, സി വിജയൻ ,കെ വി സുമേഷ്, കെ വി കൃഷ്ണപ്രസാദ് എന്നിവരും. ഓൺലൈൻ പരിസ്ഥിതിപാഠത്തിൻ്റെ തുടർ പ്രവർത്തനങ്ങൾ ഈ ഓൺലൈൻ കാലത്ത് തുടരും .

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close