മുക്കൂട് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പoനോപകരണങ്ങൾ സൗജന്യം.*
*മുക്കൂട് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പoനോപകരണങ്ങൾ സൗജന്യം.*
മുക്കൂട്: പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സുവരെയുള്ള മുഴുവൻ കുട്ടികൾക്കും പoനോപകരണങ്ങൾ സൗജന്യമായി നൽകുന്ന പദ്ധതിക്ക് മുക്കൂട് ഗവ: എൽ.പി. സ്കൂളിൽ തുടക്കമായി. പ്രദേശത്തെ രാഷട്രീയ, യുവജന സംഘടനകൾ, പൂർവവിദ്യാർഥികൾ എന്നിവർക്കൊപ്പം സ്കൂൾ സ്റ്റാഫ് കൗൺസിൽ കൂടി കൈകോർത്തതോടെയാണ് സ്കൂളിലെ 168 കുട്ടികൾക്കും ഒരു വർഷത്തേക്കാവശ്യമായ നോട്ട് ബുക്ക്, പെൻസിൽ, ക്രയോൺസ്, റബ്ബർ, സ്കെയിൽ, കട്ടർ, ഷീറ്റ് പേപ്പർ, കളർ പേപ്പർ തുടങ്ങിയ മുഴുവൻ പoനോപകരണങ്ങളും സൗജന്യമായി നൽകുകയെന്ന സ്വപ്ന പദ്ധതി യാഥാർഥ്യമായത്.
ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് ഡി.വൈ.എഫ്.ഐ കുന്നത്ത് കടവ് യൂനിറ്റ് സ്പോൺസർ ചെയ്ത പഠനോപകരണ കിറ്റിന്റെ വിതരണോദ്ഘാടനം ഡി.വൈ.എഫ്.ഐ.
കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി പ്രിയേഷ് നിർവഹിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രഥമാധ്യാപകൻ ഒയോളം നാരായണൻ മാഷ് അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ രാവണീശ്വരം മേഖലാ പ്രസിഡണ്ട് പ്രകാശൻ, സെക്രട്ടറി രതീഷ്, ട്രഷറർ വിവേക് ,യൂണിറ്റ് പ്രസിഡണ്ട് രാജേഷ് പി.വി,
പി. ടി. എ പ്രസിഡൻ് എം.മൂസാൻ എന്നിവർ സംസാരിച്ചു .യൂണിറ്റ് സെക്രട്ടറി അഭിലാഷ് സ്വാഗതവും ക്ലാസ് ടീച്ചർ സുജിത.എ.വി. നന്ദിയും പറഞ്ഞു.
മറ്റു ക്ലാസ്സുകളിലെ കുട്ടികൾക്ക് വിവിധ സംഘടനകളും, വ്യക്തികളും, സ്റ്റാഫ് കൗൺസിലും സ്പോൺസർ ചെയ്ത പo നോപകരണങ്ങൾ വരും ദിവസങ്ങളിൽ വിതരണം ചെയ്യും.