
മെഡിക്കൽ ക്യാമ്പ് 2023
മെഡിക്കൽ ക്യാമ്പ് 2023

സമഗ്ര ശിക്ഷാ കാസർഗോഡ്, ബിആർസി ഹോസ്ദുർഗിന്റെ നേതൃത്വത്തിൽ 20/06/23 ന് ഭിന്നശേഷി കുട്ടികൾക്കായുള്ള മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു. ഹോസ്ദുർഗ് ബിപിസി ഡോ. കെ വി രാജേഷ് അധ്യക്ഷത വഹിച്ച ക്യാമ്പിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് എ ഇ ഓ ഗംഗാധരൻ മാസ്റ്റർ നിർവഹിച്ചു. സി ഡബ്ല്യു എസ് എൻ ചാർജ് വഹിക്കുന്ന ബി ആർ സി ട്രെയിനർ വിജയലക്ഷ്മി ടീച്ചർ സ്വാഗതം പറയുകയും ജി എൽ പി സ്കൂൾ പടന്നക്കാട് ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ ആശംസ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു, ജില്ലാ ആശുപത്രി ഓ൪ത്തോ വിഭാഗം ഡോക്ടർ ഷക്കീൽ അൻവർ കുട്ടികൾ അനുഭവിക്കുന്ന ശാരീരിക വെല്ലുവിളിയെ കുറിച്ച് ഒരു അവബോധം നടത്തി, സ്പെഷ്യൽ എഡ്യൂക്കേറ്റർ സുമ എം നന്ദി രേഖപ്പെടുത്തി. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള മെഡിക്കൽ ക്യാമ്പ് 20,22,23,27 എന്നീ തീയതികളിലായി നടക്കും.





Live Cricket
Live Share Market




