കെ.പി. കൃഷ്ണൻ മടിക്കൈയുടെ കോൽക്കളി ആചാര്യൻ
കെ പി കൃഷ്ണൻ
മടിക്കൈയുടെ കോൽക്കളി ആചാര്യൻ
മടിക്കൈ: കോൽക്കളി തപസ്യയാക്കിയ ഒരു ഗ്രാമത്തിന്റെ സ്വന്തം കോൽക്കളി ആചാര്യൻ മലപ്പച്ചേരിയിലെ കെ പി കൃഷ്ണൻചെറു പ്രായത്തിൽ തന്നെ സ്വായത്തമാക്കിയ കോൽക്കളി അറുപത്താറാം വയസി |
ലും തുടരുന്നു.ജില്ലക്കകത്തും പുറത്തുമായി നിരവധിശിഷ്യഗണങ്ങൾ അദ്ദേഹത്തിനുണ്ട്,
കായികവും വാചീകവും മാനസികവുമായ ഒരു ഗ്രാമീണ കലാരൂപമാണ് കോൽക്കളി ചിട്ടയായ ചുവടുകളും പാട്ടും താളങ്ങളും പകിട്ടർന്ന വേഷ ഭൂഷാദികളും ആരെയും ആകർഷിക്കുന്നതാണ് 2014 ഫോക്ലോർ അവാർഡ് നേടിയിട്ടുണ്ട് വിദ്യാർത്ഥികൾക്കുംമുതിർന്നവർക്കുംവനിതകൾക്കും കോൽക്കളി,പൂരക്കളി,അലാമിക്കളി ശിങ്കാരിമേളംമുതലായവയുംപരിശീലിപ്പിച്ചുവരുന്നു, നാടൻ കലാരംഗത്തെ നല്ലൊരു പരിശീലകൻ കൂടിയാണ്.നാടകഅഭിനയത്തിലുംകഥയെഴുത്തിലും തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. തൊഴിൽ കാർഷിക വൃത്തി യാണെങ്കിലുംഒരുകലാകാരന്റെ സമൂഹത്തോടുള്ള പ്രതിബദ്ധത പ്രതിഫലമില്ലാത്തഒരു സേവനമായിഅദ്ദേഹംകണക്കാക്കുന്നു