യുവകലാപ്രതിഭ കണ്ടോത്തെ ലീജ ദിനൂപിന്റെ നൃത്ത-ചിത്ര ആവിഷ്ക്കാരമായ വരനടനം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. നൃത്തം ചെയ്തുകൊണ്ട് ചിത്രം വരക്കുന്ന ലീജയുടെ വരനടനം എന്ന വേറിട്ട കലാപ്രകടനമാണ് ഇന്ത്യൻ റെക്കോർഡ് എന്ന ദേശീയ ബഹുമതിക്കർഹയാക്കിയത്. ഒപ്പം ഏഷ്യ ബുക്ക് ഓഫ് റെക്കോഡ് *ഗ്രാന്റ് മാസ്റ്റർ ലീജ ദിനൂപ്* എന്ന ടൈറ്റിൽ നൽകുകയും ചെയ്തു.
യുവകലാപ്രതിഭ കണ്ടോത്തെ ലീജ ദിനൂപിന്റെ നൃത്ത-ചിത്ര ആവിഷ്ക്കാരമായ
വരനടനം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. നൃത്തം ചെയ്തുകൊണ്ട് ചിത്രം വരക്കുന്ന ലീജയുടെ
വരനടനം എന്ന വേറിട്ട കലാപ്രകടനമാണ് ഇന്ത്യൻ റെക്കോർഡ് എന്ന ദേശീയ ബഹുമതിക്കർഹയാക്കിയത്. ഒപ്പം ഏഷ്യ ബുക്ക് ഓഫ് റെക്കോഡ് *ഗ്രാന്റ് മാസ്റ്റർ ലീജ ദിനൂപ്* എന്ന ടൈറ്റിൽ നൽകുകയും ചെയ്തു.
ചിത്രരചനയുടെയും നൃത്തത്തിന്റെയും അതിമനോഹരമായ സങ്കലനവും സമന്വയവുമാണ് വരനടനം. കേന്ദ്ര-സംസ്ഥാന സർക്കാർ പരിപാടികളിൽ ഉൾപ്പടെ ഇതിനകം
അമ്പതോളം വേദികളിൽ ലീജ അവതരിപ്പിക്കുകയും ആസ്വാദകരുടെ മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുകയും ചെയ്തു.
കേരള സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. ചിത്രത്തിൽ ബിരുദവും നൃത്തത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ലീജ കണ്ടോത്ത് മുക്കിലെ കലാത്മിക ലളിത കലാ ഗൃഹത്തിൽ
നിരവധി കുട്ടികളെ വരയും നൃത്തവും പഠിപ്പിച്ച് വരുന്നു.
ടി വി ലക്ഷ്മണൻ – കെ വി ബിന്ദു ദമ്പതികളുടെ മകളാണ്.
കണ്ടോത്തെ
കെ ദിനൂപാണ് ഭർത്താവ്.
മകൻ :- ചിന്മയ് ദിനൂപ്.
അതുല്യ കലാകാരി ലീജയ്ക്ക്
അഭിനന്ദനങ്ങൾ….