നാടിൻ്റെ തുടിപ്പാണ് നാടകങ്ങൾ: പ്രശസ്ത സിനിമാ നടൻ സിദ്ധിഖ്*
*നാടിൻ്റെ തുടിപ്പാണ് നാടകങ്ങൾ: പ്രശസ്ത സിനിമാ നടൻ സിദ്ധിഖ്*
കാഞ്ഞങ്ങാട് : നാടിൻ്റെ തുടിപ്പാണ് നാടകങ്ങളെന്നും മാനവ പുരോഗതിക്ക് നാടകങ്ങൾ നൽകിയ പങ്ക് ഏറെ വലുതാണ് എന്നും പ്രശസ്ത സിനിമാ താരം സിദ്ധിഖ് അഭിപ്രായപ്പെട്ടു. ഈ കോവിഡ് പ്രതിസന്ധിക്കാലത്തും മനുഷ്യനെ ഒരുമിപ്പിച്ച് നിർത്താൻ കലകൾക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.
സാംസ്ക്കാരികം കാസർഗോഡ് ആതിഥ്യമരുളുന്ന
നാടക രാവ് – 2021 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടകങ്ങൾ എന്നാൽ നാടിൻ്റെ അകം തന്നെയാണെന്നും നാടകങ്ങൾ ഒരു സംസ്ക്കാരത്തിൻ്റെ അടയാളപ്പെടുത്തലാണെന്നും പ്രശസ്ത നാടക സംവിധായകനും രചയിതാവുമായ രാജ് മോഹൻ നീലേശ്വരം അഭിപ്രായപ്പെട്ടു. സാംസ്ക്കാരികം കാസർഗോഡ് നാടക രാവ് – 21 ഉദ്ഘാടന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നടനകലാ രത്നം കലാമണ്ഡലം വനജ വിശിഷ്ടാതിഥിയായി.
സുകുമാരൻ പൂച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. എം. അസിനാർ, പ്രഭാകരൻ കരിച്ചേരി, വി.അബ്ദുൾ സലാം, സി.കെ.കണ്ണൻ പാലക്കുന്ന്, വിനോദ് എരവിൽ, ദീപേഷ് കുറുവാട്ട്, സീമാഹരി കൊട്ടില എന്നിവർ സംസാരിച്ചു.
ഭരതൻ നീലേശ്വരം സ്വാഗതവും കുഞ്ഞിക്കണ്ണൻ കൊളത്തൂർ നന്ദിയും പറഞ്ഞു.
ശത്രു, ഹത്യ, എൻ്റെ വീട് 2500 സ്ക്വയർ ഫീറ്റ്, വിതയ്ക്കുന്നവൻ്റെ ഉപമ, ഒറ്റ എന്നീ ശബ്ദ നാടകങ്ങൾ അഞ്ച് ദിവസങ്ങളിലായി പ്രക്ഷേപണം ചെയ്യും. എല്ലാ ദിവസവും രാത്രി 7 മണിക്ക് ഓൺലൈൻ ഫ്ലാറ്റ്ഫോമിലൂടെയാണ് അവതരണം. അഗസ്ത് 12 ന് നാടകോത്സവം സമാപിക്കും. പ്രശസ്ത സിനിമാ നിർമ്മാതാവും സാംസ്ക്കാരിക പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ആകാശവാണി റേഡിയോ പ്രതിഭ കെ. വി. ശരത്ചന്ദ്രൻ മുഖ്യാതിഥിയാവും.