ഇന്ന് കർക്കിടകം 1 എങ്ങും ഭക്തിയുടെ നിറവിൽ രാമായണ പാരായണം,
ഇന്ന് കർക്കിടകം 1
എങ്ങും ഭക്തിയുടെ നിറവിൽ
രാമായണ പാരായണം,
കോഹിലങ്ങൾ പാടി പതിഞ്ഞ
ശ്രീരാമ ചരിതം……
തിന്മയുടെ മേൽ നൻമയുടെ വിജയം കുറിക്കുന്ന വിശ്വാസ പ്രമാണങ്ങൾ
എന്തുകൊണ്ട് കർക്കിടക മാസത്തെ
രാമായണ മാസം എന്ന് വിശേഷിപ്പിക്കുന്നത് പലർക്കും പല മറുപടി ആയിരിക്കും,. ഒരുകാലത്ത് സമ്പന്ന കുടുംബങ്ങളിലും ചുരുക്കംചില ക്ഷേത്രങ്ങളിലും തറവാടുകളിലും രാമായണം പാരായണം ചെയ്യുക പതിവായിരുന്നു , കീഴാളനെക്കൊണ്ട് നാടുവാഴികൾ രാമായണം പാരായണം നടത്തുന്ന സമ്പ്രദായവും നിലനിന്നിരുന്നു, വയർ നിറഞ്ഞവന്റെ നേരമ്പോക്കായിരുന്നു പാരായണം എന്ന പക്ഷക്കാരും അക്കാലത്ത് ഉണായിരുന്നൂ ,
കാക്ക കരയാത്ത കർക്കിടകം, കർക്കിടകം. കറുത്തിരിക്കും, കർക്കിടകം. ഞണ്ട് ഇഴയുമ്പോലെ ,അടുപ്പ് പുകയാത്ത കാലം എന്നും പഴമക്കാർ വിശേഷിപ്പിക്കാറുണ്ട്, നാട്ടിൻ പുറങ്ങളിൽ ഒട്ടേറെ
കർക്കിടക ഓർമകൾ അയവിറക്കി പഴമക്കാർ ….
സൂര്യൻ മിഥുനം രാശിയിൽ നിന്നും കർക്കിടകം രാശിയിലേക്കുള്ള പ്രയാണം… കർക്കിടക പിറവി ഒരുകാലത്ത് ജനങ്ങൾക്കും പക്ഷി മൃഗാദികൾക്കും വറുതിയുടെ കാലമെന്നൊരു ചൊല്ല്………
രാമായണം പാരായണം ചെയ്യുന്നത് നിവേദ്യ കെ.വി