യുവത കൃഷിയിലെക്ക് ഭാവി കേരളത്തിന്റെ മണ്ണൊരുക്കം*
*ഭാവി കേരളത്തിന്റെ മണ്ണൊരുക്കം*
യുവത കൃഷിയിലെക്ക്
DYFI മോർണിംഗ് ഫാർമിങ്ങിന്റെ ഭാഗമായി അട്ടക്കണ്ടം കോളിയാർ, ക്ലിനിപാറ ?യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, കൃഷി ഭവൻ തുടങ്ങിയവയുടെ സഹകരണത്തോട് കൂടി തരിശ് നില കരനെൽ കൃഷിയുടെ വിത്ത് ഇടൽ ഉദ്ഘാടനം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കാസറഗോഡ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി ബേബി ബാലകൃഷ്ണൻ നിർവഹിച്ചു…
യുവാക്കളെ കാർഷിക മേഖലയിലെക്ക് ആകർഷിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിനും വേണ്ടി DYFI സംസ്ഥാനകമ്മിറ്റി നേതൃത്വത്തിൽ നടന്നു വരുന്ന പരിപാടിയാണ് മോർണിംഗ് ഫാം.. ഈ പ്രവർത്തനത്തിന്റെ ഭാഗമായാണ് ശ്രീ കെ പി ബാലകൃഷ്ണൻ മാണിയൂരിന്റെ ഉടമസ്ഥതയിലുള്ള 10 ഏക്കർ സ്ഥലത്താണ് ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ കരനെൽ കൃഷി, കപ്പ, വെള്ളരി തുടങ്ങിയ പച്ചക്കറി കൃഷികൾ ചെയ്ത് വരുന്നത്…8 ഏക്കർ സ്ഥലത്ത് നടത്തുന്ന കരനെല്ല് കൃഷിയുടെ വിത്ത് ഇടൽ ഉദ്ഘാടനം ആണ് ഇന്ന് നടന്നത്…
കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് അംഗവും DYFI പനത്തടി ബ്ലോക്ക് കമ്മിറ്റി അംഗവുമായ ജഗന്നാഥ് എം വി സ്വാഗതവും, DYFI മുൻ ബ്ലോക്ക് സെക്രട്ടറി മധുകോളിയാർ അധ്യക്ഷതവഹിച്ച ചടങ്ങിൽ
DYFI ജില്ലാസെക്രട്ടറിയും ജില്ലാപഞ്ചായത്ത് അംഗവുമായ ശ്രീ സി ജെ സജിത്ത്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസനസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രജനികൃഷ്ണൻ,കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ഗോപാലകൃഷ്ണൻ DYFI പനത്തടി ബ്ലോക്ക് സെക്രട്ടറി സുരേഷ് വയമ്പ്, കൃഷി ഓഫീസർ ഹരിത കെ വി, MGNREG കോടോം ബേളൂർ അസി:എഞ്ചിനീയർ രേഷ്മ പി എൽ, സിപിഐഎം കാലിച്ചാനടുക്കം ലോക്കൽ സെക്രട്ടറി ടി വി ജയചന്ദ്രൻ, DYFI കാലിച്ചാനടുക്കം മേഖല സെക്രട്ടറി സജിത്ത് വി,പി വി ശശിധരൻ, കെ പി ബാലകൃഷ്ണൻ,എം പുഷ്പ തുടങ്ങിയവർ സംസാരിച്ചു….
അഭിനവ് വി വി, രാഹുൽ പിവി, ഭാസ്കരൻ ക്ലിനിപ്പാറ, ശശീന്ദ്രൻ വി,കൃഷ്ണദാസ് എം വി, സൂരജ് എം,വിഷ്ണു വി,നന്ദലാൽ, ജയദീപ്, പവിത്രൻ, ശ്രീജകുമാരി, ശശികല, തങ്കമണി, ജാനകി പി തുടങ്ങിയവരാണ് കൃഷിക്ക് നേതൃത്വം നൽക്കുന്നത്…