കാലം മറന്ന പാചക തൊഴിലാളികൾ
കാലം മറന്ന പാചക തൊഴിലാളികൾ
=================
പാചകം ഒരു കലയാണ്
നല്ല കൈകൊണം വേണം
ഉപ്പിട്ട് വെച്ചാൽ മതി
എന്തൊരു സ്വാദാണ് , ഇത് ഓരോ പാചകക്കാരനുമുള്ള അംഗീകാരം, പന്തിയിൽ പക്ഷഭേദം കാട്ടാതെ
ഇലകളിൽ നിറയും
സദ്യയുടെ കോപ്പ് കൂട്ടാൻ
ഒരു നല്ല പാചകക്കാരൻ………
ദേഹനക്കാരനും ചെർമ്മക്കാരും ഭക്ഷണം വിളമ്പുന്നവരും
തമ്മിലുള്ള കൂട്ടായ്മ
ഒരു നാടിന്റ നേർക്കാഴ്ചകളാണ് .
ഉപ്പേരി , ശർക്കര , പഴം , പപ്പടം , നെയ്യും നാവിൽ രുചിയൂറും ഒട്ടേറെ കറികളും മധുരം നിറയും രണ്ടു കൂട്ടം പായസവും തുമ്പപൂ ചോറും പന്തിയിൽ വിളബിയ നാടിന്റെ പാചകക്കാർ ,
പാചക തൊഴിലാളികളെ കാലം മറന്നുപോയൊ……?
സദ്യ കേമം തന്നെയാണ്, ബഹു കേമം ആകട്ടെ!!!
അതിന്റെ പിന്നാം പുറങ്ങൾ പരിശോധിച്ചാൽ ഒരുപറ്റം
ആൾക്കാരുടെയും
അതിലുപരി പാചകക്കരന്റെയും
കഠിന പ്രയത്നം കാണാൻ സധിക്കും
നാട്ടിലെ കല്ല്യണങ്ങൾ, ഉൽസവങ്ങൾ, തെയ്യം കെട്ട് മറ്റ് വിശേഷ പരിപാടികൾക്കും മറ്റുമായി വിഭവസമൃദ്ധമായ ഭക്ഷണം തയ്യാറാക്കി വെച്ചുവിളമ്പിയ നിരവധി പാചക വിദഗ്ദ്ധരും തൊഴിലാളികളും
മാസങ്ങളായി തൊഴിലില്ലാതെ
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്.
ആരവങ്ങളും
ആഘോഷങ്ങളുമില്ലാത്ത കാലത്ത് പാചകതൊഴിലിലേർപ്പെട്ടിരിക്കുന്ന
നിരവധി സാധാരണക്കാരെ
കൊറൊണ നിയന്ത്രണങ്ങൾ
സാരമായി ബാധിച്ചിരിക്കയാണ് .
പലരും കുടുംബം പോറ്റാൻ
മറ്റ് തൊഴിലുകളിലേക്ക് മാറിയിരിക്കയാണ്.