കാസറഗോഡ് ജില്ല സെക്യൂരിറ്റി വർക്കേഴ്സ് വെൽഫയർ സഹകരണസംഘം, വിദ്യാതാരംഗിണി മൊബൈൽ ഫോൺ പലിശ രഹിത വായ്പ പദ്ധതിക്ക്‌ തുടക്കമായി

കാസറഗോഡ് ജില്ല സെക്യൂരിറ്റി വർക്കേഴ്സ് വെൽഫയർ സഹകരണസംഘം, വിദ്യാതാരംഗിണി മൊബൈൽ ഫോൺ പലിശ രഹിത വായ്പ പദ്ധതിക്ക്‌ തുടക്കമായി
കാഞ്ഞങ്ങാട്: കൊറോണ പ്രതിസന്ധിമൂലം വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഓൺലൈൻ ആയതോടെ വിദ്യാർത്ഥികൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് വളരെയധികം പ്രയാസം നേരിടുകയാണ്. ഇവരെ സഹായിക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച വിദ്യാ തരംഗിണി പദ്ധതിപ്രകാരം കാസർഗോഡ് ജില്ലാ സെക്യൂരിറ്റി വർക്കേഴ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പലിശ രഹിത മൊബൈൽഫോൺ നൽകുന്നതിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട്ട് നടന്നു. സെക്യൂരിറ്റി സൊസൈറ്റി പ്രസിഡണ്ട് എ. ദാമോദരന്റെ അധ്യക്ഷതയിൽ ഹോസ്ദുർഗ് അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ കെ. രാജഗോപാലൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സമൂഹനന്മയ്ക്കായി സംഘം ഏറ്റെടുത്തു നടത്തുന്ന ഇത്തരം പ്രവർത്തികളെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഘം സെക്രട്ടറി ഷൈല ജയരാജ് സംസാരിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close