മടിക്കൈ പഞ്ചായത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി.
—
22.07.2021-ാം തീയ്യതി മടിക്കൈ ഗ്രാമ പഞ്ചായത്തില്‍ വെച്ച് ചേര്‍ന്ന കോര്‍കമ്മിറ്റി തീരുമാനങ്ങള്‍
(23.07.2021 മുതല്‍ 30.07.2021 വരെ ഈ നിയന്ത്രണങ്ങള്‍ ബാധകമാണ്.)
1. ശനി, ഞായര്‍ ദിവങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍. കടകളൊന്നും തുറക്കാന്‍ അനുവദിക്കുന്നതല്ല.
2. ഒരു ഡോസ് എങ്കിലും വാക്സിന്‍ എങ്കിലും സ്വീകരിച്ചവരോ, കോവിഡ് രോഗ വിമുക്തരായവരോ ഒഴികെയുളളവര്‍ കടകളിലേക്കും മറ്റാവശ്യങ്ങള്‍ക്കും പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.
3. ആവശ്യസാധനങ്ങള്‍ വില്‍ക്കുന്നകടകള്‍, വ്യാവസായിക കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, ക്വാറി അടക്കമുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഇവിടേക്കുളള പാക്കിംഗ് ഉള്‍പ്പെടെ അസംസ്കൃത വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകള്‍ എന്നിവ രാവിലെ 8 മണിമുതല്‍ വൈകുന്നേരം 5 മണിവരെ മാത്രമേ പ്രവര്‍ത്തിക്കാവു.
4. ഹോട്ടലുകള്‍ രാത്രി 7 മണിവരെ പാഴ്സല്‍/ ഹോംഡെലിവറി മാത്രം അനുവദിക്കും.
5. ബാങുകള്‍/ധനകാര്യസ്ഥാപനങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 10 മണിമുതല്‍ ഉച്ചയ്ക് 2 മണിവരെ മാത്രമേ പ്രവര്‍ത്തിക്കാവു.
6. ടി.പി.ആര്‍ നിരക്ക് കുറക്കുന്നതിന് വേണ്ടി വാര്‍ഡ്തലത്തില്‍ ആര്‍.ടി.പി.സി.ആര്‍/ആന്‍റിജെന്‍ ടെസ്റ്റ് നടത്തുന്നതിന് തീരുമാനിച്ചു. ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ ഇനി വാക്സിന്‍ ഫസ്റ്റ് ഡോസ് നല്‍കുകയൂള്ളു.,
7. തൊഴിലുറപ്പ് തൊഴിലാളികള്‍, വ്യാപാരികള്‍, കണ്‍സ്ട്രക്ഷന‍്മേഖലയില്‍ പണിയെടുക്കുന്നവര്‍, പുറത്ത് പണിക്ക് പോകുന്നവര്‍, ഓട്ടോതൊഴിലാളികള്‍, നിര്‍ബന്ധമായും 14 ദിവസം കൂടുമ്പോള്‍ ടെസ്റ്റ് ചെയ്യേണ്ടതാണ്.
8. ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദനീയമല്ല
9. മുന്ന്റോഡ് കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് മാത്രമേ കടകള്‍ തുറക്കാന്‍ അനുവാദമുളളു.
10. കോവിഡ് പോസിറ്റിവ് ആയവരെ പഞ്ചായത്തിന്റെ അധീനതയിലുളള ഡി.സി.സി-യില്‍ മാറ്റിപാര്‍പ്പിക്കുന്നതിന് തീരുമാനിച്ചു.
പ്രസിഡണ്ട് മടിക്കൈ ഗ്രാമ പഞ്ചായത്ത്