തൃക്കരിപ്പൂർ മേഖലാ ജന്റർ വിഷയസമിതി രൂപീകരണയോഗം*
*തൃക്കരിപ്പൂർ മേഖലാ ജന്റർ വിഷയസമിതി രൂപീകരണയോഗ
പരിഷത്ത് തൃക്കരിപ്പൂർ മേഖലാ ജന്റർ വിഷയ സമിതി യോഗം ഗൂഗിൾ മീറ്റ് വഴി നടന്നു. 67 പേർ പരിപാടിയിൽ പങ്കെടുത്തു. പരിഷത്ത് മുൻ ജന്റർ സമിതി സംസ്ഥാന കൺവീനർ ശ്രീമതി. എ.പി. സരസ്വതി യോഗം ‘ പരിഷത്തിന്റെ ജന്റർ കാഴ്ചപ്പാട് – നാൾവഴികളിലൂടെ .. ‘ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
ജന്റർ വിഷയ സമിതി മേഖലാ ചെയർമാൻ എം.പി. ശ്രീമണി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ടി. സുകുമാരൻ , ജില്ലാ മാസിക കൺവീനർ ശാന്ത ടീച്ചർ, ജന്റർ വിഷയ സമിതി ജില്ലാ കൺവീനർ വി.പി.സിന്ധു എന്നിവർ സംസാരിച്ചു.
പ്രേമരാജൻ മാഷ് , പ്രദീപ് കൊടക്കാട്, എം.കെ. വിജയൻ മാഷ് ,ദേവരാജൻ മാഷ് , പി.പി.രാജൻ മാഷ് , ഇന്ദിര പി.കെ തൃക്കരിപ്പൂർ ,സുവിൻ തൃക്കരിപ്പൂർ ,സുകുമാരൻ മാഷ് ഈയക്കാട്, എൻ.വി ഭാസ്കരൻ , നിത്യ കൃഷ്ണ ഉദിനൂർ, ഉഷ. കെ പിലിക്കോട്, കൗസല്യ വലിയ പറമ്പ, സുമതി മുഴക്കോം, മിഥുൻ കൊയോങ്കര, ഹേമലത തടിയൻ കൊവ്വൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
മേഖല ജന്റർ വിഷയ സമിതി കൺവീനർ യു. സൂമിത്ര സ്വാഗതവും മേഖലാ സെക്രട്ടറി ബിനേഷ് മുഴക്കോം നന്ദിയും രേഖപ്പെടുത്തി.
ഒ.പി.സിയുടെ മനോഹരമായ നാലുവരി കവിതയോടെ പരിപാടി സമാപിച്ചു.