ജില്ലയിൽ അതി ദരിദ്രരുടെ ജീവിത സൂചിക വിവരശേഖരണം പൂർത്തിയായി
ജില്ലയിൽ അതി ദരിദ്രരുടെ ജീവിത സൂചിക വിവരശേഖരണം പൂർത്തിയായി
കാസറഗോഡ് ജില്ലയിലെ 38 ഗ്രാമ പഞ്ചായത്തുകളിലെ 2166 എന്ന്യൂമറേഷൻ ബ്ളോക്കുകളിലെ 46930 അതി ദരിദ്ര കുടുംബങ്ങളുടെ അത്യാവശ്യ സൗകര്യങ്ങളായ കുടിവെള്ളം, വൈദ്യുതി, സ്വന്തം ഭവനം, കക്കൂസ്,ഗ്യാസ് തുടങ്ങി ഈസ് ഓഫ് ലിവിംഗ് സർവ്വേ ഡാറ്റ ശേഖരണം പൂർത്തിയാക്കിയതായി ജില്ലാ നോഡൽ ഓഫീസറും ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറുമായ കെ പ്രദീപൻ അറിയിച്ചു.
കോവിഡ് മഹാമാരിയുടെ തീവ്രമായ ഭീഷണിക്കിടയിലും ജൂലൈ അഞ്ച് മുതൽ 22 വരെ 17 ദിവസമാണ് സർവ്വേ നടത്തിയത്.
സർവേ പൂർത്തീകരിക്കുന്നതിൽ വിശ്രമമില്ലാതെ പ്രയത്നിച്ച വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ, സർവ്വേ ഡാറ്റ ശേഖരണത്തിൽ അവരെ സഹായിച്ച കുടുംബശ്രീ പ്രവർത്തകർ , അംഗൻവാടി വർക്കർ, ആശവർക്കർ, എസ് സി എസ്ടി പ്രൊമോട്ടർ, സാക്ഷരതാ പ്രേരക്മാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ പഞ്ചായത്ത് മെമ്പര്‍മാര്‍,ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ നൽകിയ ചാർജ്ജ് ഓഫീസർമാരായ ഗ്രാമ വികസന വകുപ്പിലെ ജില്ലാ തല ഓഫീസര്‍മാര്‍, ബിഡിഒ, ബ്ളോക്ക് തല എക്സ്റ്റൻഷൻ ഓഫീസർമാർ,ഡാറ്റാ അപലോഡിംഗ് ചുമതല നിർവ്വഹിച്ചു വരുന്ന ബ്ളോക്ക് ഇഒ പി&എം, ഇക്കണോമിക്സ്&സ്റ്റാറ്റിസ്റ്റിക്സ് ഡപ്യൂട്ടി ഡയറക്ടര്‍, സ്റ്റാറ്റിസ്റ്റിക്സ് ഇൻവെസ്റ്റിഗേറ്റർ മാർ, തുടങ്ങിയവർക്കും ജില്ലയുടെ സർവ്വേ പൂർത്തീകരിക്കുന്നതിൽ ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ നൽകിയ ഗ്രാമ വികസന കമ്മീഷണർ, അഡീഷണല്‍ ഡവ കമ്മീഷണര്‍, സ്റ്റേറ്റ് കോർഡിനേറ്റർ തുടങ്ങി എല്ലാവർക്കും സമയ ബന്ധിതമായി സർവ്വേ പൂർത്തീകരിക്കുന്നതിൽ സഹായിച്ചതിന് നന്ദി അറിയിച്ചു.