ബേക്കൽ ഫോർട്ട് റെയിൽവെ സ്റ്റേഷൻ ഫ്ലാറ്റ്ഫോമുകൾ ഉയർത്തുന്ന പ്രവൃത്തി വ്യാഴാഴ്ച ആരംഭിക്കുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി.ക്ക് ട്രാഫിക്ക് സിഗ്നൽ മേധാവി അനന്തരാമൻ ഉറപ്പു നൽകി.*

*ബേക്കൽ ഫോർട്ട് റെയിൽവെ സ്റ്റേഷൻ ഫ്ലാറ്റ്ഫോമുകൾ ഉയർത്തുന്ന പ്രവൃത്തി വ്യാഴാഴ്ച ആരംഭിക്കുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി.ക്ക് ട്രാഫിക്ക് സിഗ്നൽ മേധാവി അനന്തരാമൻ ഉറപ്പു നൽകി.

|

*മുൻ എം.എൽ.എ. കെ.കുഞ്ഞിരാമൻ രണ്ടര വർഷം മുമ്പ് അനുവദിച്ച ഫണ്ടാണ് ഒരു കോടി മുപ്പത്തി ഒന്ന് ലക്ഷം രൂപ*

പള്ളിക്കര : വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾക്കൊപ്പം നിന്ന് പരിഹരിക്കുന്നതു വരെ കൂടെയുണ്ടാകുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി.
ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷൻ ഫ്ലാറ്റ്ഫോമുകൾ ഉയർത്തുന്ന പ്രവർത്തിക്ക് ഫണ്ട് അനുവദിച്ചിട്ടും തയ്യാറാവാത്ത റെയിൽവെ അധികൃതർക്കെതിരെ ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷൻ ഡവലപ്പ്മെൻറ് ആക്ഷൻ കമ്മിറ്റി സ്റ്റേഷനു മുന്നിൽ നടത്തിയ ജനകീയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടന പ്രസംഗത്തിനിടെ റെയിൽവേ ട്രാഫിക്ക് സിഗ്നൽ മേധാവി അനന്തരാമനുമായി സംസാരം സമര നേതാക്കളുടെ മുന്നിൽ കേൾപ്പിക്കുകയും വ്യാഴാഴ്ച പ്രവൃത്തി ആരംഭിക്കുമെന്നും ഉറപ്പു നൽകി.

മുൻ ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമൻ രണ്ട് വർഷം മുമ്പ് അനുവദിച്ച തുകയാണ് ഒരു കോടി മുപ്പത്തി ഒന്ന് ലക്ഷം രൂപ.
ആക്ഷൻ കമ്മിറ്റി ചെയർമാനും, പളളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ കെ. കുമാരൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം എൽ എ കെ. കുഞ്ഞിരാമൻ മുഖ്യപ്രഭാഷണം നടത്തി.

ആക്ഷൻ കമ്മിറ്റി കൺവീനർ കെ.ഇ.എ.ബക്കർ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ, കാസർഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ഗീതാ കൃഷ്ണൻ, പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നസ്രീൻ വഹാബ്, പഞ്ചായത്ത് മെമ്പർ കെ.എ.അബ്ദുള്ള ഹാജി, സത്യൻ പൂച്ചക്കാട്, പി.കെ.അബ്ദുൾ റഹ്മാൻ മാസ്റ്റർ, സുകുമാരൻ പൂച്ചക്കാട്, സോളർ കുഞ്ഞഹമ്മദ് ഹാജി, എം.കെ. പ്രശാന്ത് കുമാർ, ടി.സി.സുരേഷ്, രാഘവൻ വെളുത്തോളി, പി.കെ.അബ്ദുള്ള, കുന്നൂച്ചി കുഞ്ഞിരാമൻ, പി.എ.ഇബ്രാഹിം, ഗംഗാധരൻ തച്ചങ്ങാട് എന്നിവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷക്കീല ബഷീർ, ജനപ്രതിനിധികളായ സിദ്ദീഖ് പളളിപ്പുഴ, സൂരജ്.വി, കെ.വി.ജയശ്രീ പാക്കം, ബഷീർ കുന്നിൽ, ചോണായി മുഹമ്മദ് കുഞ്ഞി, ജയശ്രീ മാധവൻ, വി.കെ.അനിത, രാധിക ടി.വി, നസീറ പളളിപ്പുഴ, വിജയൻ, ലീനാകുമാരി, റീജ രാജേഷ് എന്നിവർ നേതൃത്വം നൽകി.

വിശാലമായ 90 ഏക്കർ ഓളം സ്ഥലസൗകര്യവും അന്താരാഷ്ട്ര ഭൂപടത്തിൽ സ്ഥാനം നേടിയ ബേക്കൽ കോട്ടയുടെയും, പളളിക്കര ബിച്ചിനടുത്തും തൊട്ടരുമികിടക്കുന്ന വികസന സാധ്യതയുളള സ്റ്റേഷനെയാണ് അധികൃതർ അവഗണിക്കുന്നത്.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close