പാട്ടും പറച്ചിലും* *കാസർഗോഡ് ജില്ലയ്ക്ക് ആവേശമായി കലാസംസ്കാരം സബ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ*

*പാട്ടും പറച്ചിലും*
*കാസർഗോഡ് ജില്ലയ്ക്ക് ആവേശമായി കലാസംസ്കാരം സബ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ*

പരിഷത്ത് കേന്ദ്രനിർവ്വാഹക സമിതിയംഗവും
മുൻ സംസ്ഥാന കലാസംസ്കാരം ചെയർമാനുമായ ശ്രീ.പി.എസ്.രാജശേഖരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കലാ സംസ്കാരം ജില്ലാചെയർമാൻ ശ്രീ. ഒ.പി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

മുൻ സംസ്ഥാന കലാസംസ്കാരം കൺവീനർ ശ്രീ.ജി.രാജശേഖരൻ ആശംസ പ്രസംഗം നടത്തി. കലാ സംസ്കാരം മുൻ ജില്ലാ ചെയർമാനും IRTC PIU സെക്രട്ടറിയുമായ ശ്രീ.എ.എം. ബാലകൃഷ്ണൻ
ഭാവി പ്രവർത്തനങ്ങളുടെ കരട് രൂപം അവതരിപ്പിച്ചു.


പപ്പൻ കുട്ടമത്ത്,വിജയൻ ഇടയിലക്കാട്,രമേശൻ കോളിക്കര,സുനിത ഓരി,
ഭരതൻ പിലിക്കോട്,സിന്ധു കാഞ്ഞങ്ങാട്,വിജേഷ് കാരി,
വിനോദ് ആലന്തട്ട,V V രവീന്ദ്രൻ മാഷ്,സ്മിത ടീച്ചർ കാഞ്ഞങ്ങാട്,ബിനേഷ് മുഴക്കോം,ബാലകൃഷ്ണൻ കാസറഗോഡ് തുടങ്ങിയവർ കലാജാഥാ അനുഭവങ്ങൾ പങ്കുവച്ചു കൊണ്ട്
പഴയകാലത്തെ തിരിച്ചു പിടിച്ചു.

വിഷ്ണുപ്രിയ കുണ്ടൂർ,
അഗജ പരപ്പ,മീനാക്ഷി ഉദിനൂര്,N. V. ഭാസ്കരൻ ,
സുകുമാരൻ ഈയ്യക്കാട്,
സുനിത.പി.പി. ഓരി
തുടങ്ങിയവരുടെ പാട്ടുകളിലൂടെ പരിപാടി ശ്രദ്ധേമായി.
കലാ സംസ്കാരം ജില്ലാ കൺവീനർ പി.പി. രാജൻ മാസ്റ്റർ ചർച്ചകളും ഭാവി പ്രവർത്തനങ്ങളും ക്രോഡീകരിച്ചു. പരിഷത്ത് ജില്ലാ സെക്രട്ടറി
കെ.ടി. സുകുമാരൻ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.
പി പി രാജൻ കൺവീനറും
ഒപി ചന്ദ്രൻ ചെയർമാനുമായി 25 അംഗങ്ങളുള്ള കമ്മറ്റിയെ തെരഞ്ഞെടുത്തു.
സ്ക്രിപ്റ്റ് ക്യാമ്പ് , നവമാധ്യമ പരിശീലന ക്യാമ്പ് , മേഖലാതലത്തിലും ജില്ലാ തലത്തിലുമുള്ള തുടർച്ചയായ പരിപാടികൾ ആസൂത്രണം ചെയ്തു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close