റാഗിങ്ങിനെതിരെ ബോധവൽക്കരണ ക്ലാസ്സുമായി ഹോസ്ദുർഗ് ജനമൈത്രി പോലീസ്.
റാഗിങ്ങിനെതിരെ ബോധവൽക്കരണ ക്ലാസ്സുമായി ഹോസ്ദുർഗ് ജനമൈത്രി പോലീസ്.
റാഗിങ്ങിനെതിരെ ബോധവൽക്കരണ ക്ലാസ്സുമായി ഹോസ്ദുർഗ് ജനമൈത്രി പോലീസ്.
കാഞ്ഞങ്ങാട് : സൈബർ വിഷയങ്ങളിലും റാഗിങ്ങിനെതിരെയും ഹോസ്ദുർഗ് ജനമൈത്രി പോലീസ് സ്കൂളുകൾ കേന്ദ്രീകരിച്ചു നടത്തുന്ന ബോധവൽക്കരണ ക്ലാസുകൾക്ക് തുടക്കമായി. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കണ്ടറി സ്കൂളിൽ ഡി വൈ എസ് പി ഡോ: വി ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിസിപ്പാൾ പി വി ദക്ഷ അധ്യക്ഷയായിരുന്നു. എ എസ് ഐ കെ. ശശിധരൻ, സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് കുമാർ എന്നിവർ ക്ലാസെടുത്തു. ഹെഡ്മാസ്റ്റർ ടി വി പ്രദീപ് കുമാർ, അധ്യാപകരായ രാമസുബ്രഹ് മണ്യൻ, സന്തോഷ്കുമാർ,അനിത, ബിന്ദു, വേണു, പ്രശാന്ത് ജനമൈത്രി ബീറ്റ് ഓഫീസർ എം നാരായണൻ എന്നിവർ സംസാരിച്ചു. ഓൺലൈൻ ഗെയിമുകളിൽ കുട്ടികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കുന്നതിനും സൈബർ ചതിക്കുഴി കളിൽ അകപ്പെടുന്നത് തടയുന്നതിനും പ്രാധാന്യം നൽകുന്ന ക്ലാസുകൾ റാഗിങ്ങി നെതിരെയുള്ള നിയമ നടപടികളെക്കുറിച്ചും ബോധവൽക്കരിക്കുന്നു.