തൃക്കരിപ്പൂർ മ ണ്ഡലത്തിലെ കാവുംഞ്ചിറ പുഴയിൽ ഫിഷറീസ് വകുപ്പ് ഹാർബർ എൻജിനീയറിങ് വിംഗ് മുഖേന നിർമ്മിച്ച കൃത്രിമ ദ്വീപിൽ ടൂറിസ്സം വകുപ്പ് ‘മിയാവാക്കി’ ഇന്ന് ഇതിന്റ ഉദ്ഘടനം എം രാജഗോപാലൻ MLA നിർവ്വഹിച്ചു

തൃക്കരിപ്പൂർ മ ണ്ഡലത്തിലെ കാവുംഞ്ചിറ പുഴയിൽ ഫിഷറീസ് വകുപ്പ് ഹാർബർ എൻജിനീയറിങ് വിംഗ് മുഖേന നിർമ്മിച്ച കൃത്രിമ ദ്വീപിൽ ടൂറിസ്സം വകുപ്പ് ‘മിയാവാക്കി’ ഇന്ന് ഇതിന്റ ഉദ്ഘടനം എം രാജഗോപാലൻ MLA നിർവ്വഹിച്ചു ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി.പ്രമീള, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി, ഡി.ടിപി.സി. സെക്രട്ടറി ബീജു രാഘവന്‍, ഗ്രാമപഞ്ചായത്ത്മെമ്പർ രമണി എന്നിവർ പങ്കെടുത്തു.

കാസർഗോഡ് ജില്ലയിൽ ഏറെ ടൂറിസ്സം സാധ്യതയുള്ള ഈ ദ്വീപില് പ്രാദേശിക ആവാസ വ്യവസ്ഥയിൽ വളരുന്ന വലുതും ചെറുതുമായ മരങ്ങളുടെ വൈവിധ്യമേറിയ ശേഖരം സൃഷ്ടിക്കുകയാണ് ഈ പദ്ധതികൊണ്ട് ടൂറിസ്സം വകുപ്പ് ലക്ഷ്യം വെക്കുന്നത്.വളരെ കുറഞ്ഞ കാലയളവുകൊണ്ട് വളരെ ചെറിയ ഭൂമിയെ ഒരു ഹരിതവനം ആക്കി മാറ്റുന്ന രീതി കണ്ടുപിടിച്ചത് ജപ്പാനിലെ യോക്കോഹാമ യൂണിവേഴ്സിറ്റിയിലെ സസ്യശാസ്ത്രജ്ഞനായ അക്കീറ മിയാവാക്കിയാണ്. അദ്ദേഹം കണ്ടുപിടിച്ച രീതി ആയതുകൊണ്ടാണ് മിയാവാക്കി വനവൽക്കരണം എന്നപേരിൽ ഈ ഹരിത വനവൽക്കരണം ഇന്നും അറിയപ്പെടുന്നത്.

ഒരു സ്ക്വയർ മീറ്ററിൽ 110 കിലോയോളം ജൈവവളങ്ങൾ( ആട്ടിൻകാഷ്ടം, ചകിരിചോറ്, ചാണകം, ഉമി) ചേർത്തു കൊടുത്തു 4 മരത്തൈകൾ നടുകയും സൂര്യപ്രകാശം കിട്ടാൻ വേണ്ടി ഈ തൈകൾ മത്സരിച്ച് വളരുകയും ചെയ്യുന്നു. പത്തുവർഷംകൊണ്ട് 30 വർഷത്തെയും 30 വർഷംകൊണ്ട് 100 വർഷത്തെയും വളർച്ചയെത്തി ഒരു നിബിഡവനമായി മാറും എന്നതാണ് മിയാവാക്കി മാതൃകാവനത്തിന്റെ പ്രത്യേകത.

അത്തി, പേരാൽ, മുള്ളുമുരുക്ക്, കാഞ്ഞിരം, മഞ്ചാടി, കുന്നിമണി, നെല്ലി, നീർമാതളം, അരയാൽ, പൂവരശ്, മാവ്, പ്ലാവ്, കണിക്കൊന്ന, രാമച്ചം, പതിമുഖം, ചാമ്പ, കരിങ്ങാലി, കൊക്കോ, ഏഴിലംപാല, ഇലഞ്ഞി, ഇലവ്, പ്ലാശ് തുടങ്ങി നൂറ് ഇനങ്ങളിലായി ആയിരത്തി ഇരുന്നോറോളം വൃക്ഷത്തൈകളാണ് പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിക്കുന്നത്. ഏഴ് സെന്റിലാണ് ഈ ചെറുവനം സൃഷ്ടിക്കുന്നത്. ഇവയോടൊപ്പം പക്ഷികളെയും ശലഭങ്ങളെയും ആകർഷിക്കുന്ന ഫലവൃക്ഷങ്ങളും ‘മിയാവാക്കി’യുടെ ഭാഗമായ് ദ്വീപിൽ വച്ച്പിടിപ്പിക്കും.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close