നാടിന്റെ അഭിമാനമായ വനിതാ സൈനിക ജസീലയെ ജെ. സി. ഐ എലൈറ്റ് നീലേശ്വരം അനുമോദിച്ചു
*നാടിന്റെ അഭിമാനമായ വനിതാ സൈനിക ജസീലയെ ജെ.സി.ഐ നീലേശ്വര൦ എലൈററ് ആദരിച്ചു*
———————————————-
*നീലേശ്വര൦: രാജ്യത്തിന്റെ അതിര്‍ത്തി കാത്ത് പശ്ചിമ ബംഗാളില്‍ കഴിഞ്ഞ 3 വര്‍ഷമായി ബി.എസ്.എഫ് അംഗമായി ജോലി ചെയ്യുന്ന ജസീലയെ ജെ.സിഐ നീലേശ്വര൦ എലൈററ് ആദരിച്ചു. കാർഗിൽ വിജയ്ദിവസ് ആയി രാജ്യ൦ ആഘോഷിക്കുന്ന ജൂലായ് 26 ന് പ്രസിഡന്റ് അരുൺ പ്രഭുവിന്റെ നേതൃത്വത്തില്‍ ജെ.സി.ഐ ഭാരവാഹികൾ ശ്രീമതി ജസീലയുടെ വീട്ടിൽ ചെന്ന് പൊന്നാടയണിയിച്ചു൦ മെമന്റൊ നല്കിയുമാണ് ആദരിച്ചത്. സ്ത്രീ അപലയാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവര്‍ക്ക് തന്റെ ജീവിതവിജയം കൊണ്ട് അല്ലായെന്ന് തെളിയിച്ച് പരിശ്രമിച്ചാല്‍ ഏത് പ്രതിസന്ധിയേയും തരണം ചെയ്ത് ജീവിത വിജയത്തില്‍ എത്താന്‍ കഴിയുമെന്ന സന്ദേശം നല്കുകയാണ് ജസീല എന്ന് പ്രസിഡന്റ് അരുൺ പ്രഭു ആശ൦സ സന്ദേശമായ് പറഞ്ഞു. സെക്രട്ടറി ധനേഷ്, ട്രഷറര്‍ സുരേന്ദ്രപൈ, വൈസ് പ്രസിഡന്‍റ്മാരായ ദിലീഷ്, വിപിൻ ശങ്കർ എന്നിവർ സ൦സാരിച്ചു.*
============================