
മേലാങ്കോട്ട് സ്കൂളിൽ എനർജി മാനേജ് മെന്റ് സെന്റർ വക 25 ലക്ഷത്തിന്റെ ഇലക്ട്രിക് സൗഹൃദ അടുക്കള
മേലാങ്കോട്ട് സ്കൂളിൽ എനർജി മാനേജ് മെന്റ് സെന്റർ വക 25 ലക്ഷത്തിന്റെ ഇലക്ട്രിക് സൗഹൃദ അടുക്കള
കാഞ്ഞങ്ങാട് : തിരുവനന്തപുരം എനർജി മാനേജ് മെന്റ് സെന്റർ മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിൽ 25 ലക്ഷത്തിന്റെ ഇലക്ട്രിക് സൗഹൃദ അടുക്കള സ്ഥാപിക്കുന്നു. പരമ്പരാഗത ഊർജ സ്രോതസ്സുകൾക്കു പകരം ഗോ – ഇലക്ട്രിക് പദ്ധതിയുടെ ഭാഗമായാണ് സൗരോർജത്തിൽ പ്രവർത്തിക്കുന്ന ആധുനിക അടുക്കള നിർമിക്കുന്നത്. സ്കൂളിനനുവദിച്ച കാര്യക്ഷമത കൂടിയ ഫാനുകളും എൽ.ഇ.ഡി. ബബുകളുമടങ്ങിയ ഇലക്ട്റിക്കൽ ഉപകരണങ്ങളുടെ കൈമാറ്റ ചടങ്ങിൽ ഇ.എം.സി. ഡയരക്ടർ ഡോ.ആർ. ഹരികുമാറിന്റെ പ്രഖ്യാപനത്തെ കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. വിദ്യാലയ ആവശ്യങ്ങൾക്കായി ഒരു ഇലക്ട്രിക് ബൈക്കും സ്റ്റുഡൻസ് ഇലക്ട്രിക് ബൈക്കും ജില്ലയിലായി ആദ്യമായി മേലാങ്കോട്ട് സ്കൂളിന് അനുവദിച്ചു. നഗരസഭ ചെയർ പേഴ്സൺ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ജി. ജയൻ അധ്യക്ഷത വഹിച്ചു. ഇ.എം.സി.റെജിസ്ട്രാർ ബി.വി. സുഭാഷ്, ഇ.എം.സി. ജില്ല കോർഡിനേറ്റർ വി.ടി.വി. മോഹനൻ മാസ്റ്റർ , ഡോ. കൊടക്കാട് നാരായണൻ , നിഷ പ്രദീപ് , പ്രധാനാധ്യാപകൻ വി.ഗോപി, പി. കുഞ്ഞിക്കണ്ണൻ പ്രസംഗിച്ചു.