പി. എൻ. പണിക്കർ സോഷ്യൽ വർക്കേഴ്സ് വെൽഫയർ സഹകരണ സംഘത്തിന്റെ വിദ്യാ തരംഗിണി വായ്പയും, അംഗ സമാശ്വാസ ധന സഹായ വിതരണവും, ഉപഹാരവിതരണവും നടന്നു.
കാസറഗോഡ് ജില്ല
പി. എൻ. പണിക്കർ സോഷ്യൽ വർക്കേഴ്സ് വെൽഫയർ സഹകരണ സംഘത്തിന്റെ വിദ്യാ തരംഗിണി വായ്പയും, അംഗ സമാശ്വാസ ധന സഹായ വിതരണവും, ഉപഹാരവിതരണവും നടന്നു.
കാഞ്ഞങ്ങാട്: കോവിഡ് 19 മഹാമാരിയെ തുടർന്ന് രാജ്യത്തുണ്ടായ വിദ്യാഭ്യാസ പ്രശ്നങ്ങളുടെ പരിഹാരം എന്ന നിലയിൽ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് സഹകരണ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളായ വിദ്യാ തരംഗിണി വായ്പ, രോഗബാധിതരായ സംഘം അംഗങ്ങൾക്ക് നൽകിവരുന്ന സമാശ്വാസ ധനസഹായവിതരണം, എസ്.എസ്. എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ സംഘം ജീവനക്കാരുടെ മക്കൾക്കുള്ള ഉപഹാര സമർപ്പണം എന്നിവ നടന്നു.
.സംഘം പ്രസിഡന്റ് കെ. പി.കുഞ്ഞിക്കണ്ണന്റെ ആധ്യക്ഷതയിൽ ഹോസ്ദുർഗ് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജനറല്‍ കെ. രാജാഗോപാലൻ പരിപാടി ഉൽഘാടനം ചെയ്തു. സംഘം സെക്രട്ടറി വി.അംബിക, സംഘം ഡയറക്ടർ സി. സുകുമാരൻ, അഡ്വക്കേറ്റ് ചന്ദ്രശേഖരൻ, സംഘം ഡയറക്ടർ ടി.തമ്പാൻ എന്നിവർ സംസാരിച്ചു. സംഘം ജീവനക്കാരും പരിപാടിയിൽ സംബന്ധിച്ചു.