സാംസ്കാരികം കാസർകോട് ഒരുക്കിയ എപിജെ അബ്ദുൾ കലാം അനുസ്മരണം *”അസാധ്യതയിലെ സാധ്യത “* ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു.
സാംസ്കാരികം കാസർകോട് ഒരുക്കിയ എപിജെ അബ്ദുൾ കലാം അനുസ്മരണം
*”അസാധ്യതയിലെ സാധ്യത “*
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു.
കഠിനാദ്ധ്വാനത്തിന്റേയും നിശ്ചയദാർഢ്യതയുടേയും നേർ കാഴ്ചയാണ് മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൽ കലാമിന്റേതെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ജീവിതവും കൈവരിച്ച നേട്ടങ്ങളും ലോകത്തിന് നൽകിയ സംഭാവനകളും രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കൾക്ക് ഉത്തേജകമായിട്ടുണ്ടെന്ന് ഗവർണർ തുടർന്ന് പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനായുള്ള നല്ല സ്വപ്നങ്ങൾ കാണാൻ എ.പി.ജെ യു വാക്കളോടാവശ്യപ്പെട്ടു. എന്തെന്നാൽ സ്വപ്നങ്ങൾ നമ്മുടെ ചിന്താധാരയെ സ്വാധീനിക്കുകയും അത് നല്ല ഫലങ്ങൾ സമൂഹത്തിന് നൽകുകയും ചെയ്യുമെന്ന് കലാം ഉറച്ചു വിശ്വസിച്ചിരുന്നതായി ഗവർണർ അഭിപ്രായപ്പെട്ടു. മുൻ രാഷ്ട്രപതി എ.പി. ജെ അബ്ദുൾ കലാമിന്റെ ആറാമത് ചരമവാർഷികദിനത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നതിന് വേണ്ടി ‘സാംസ്കാരികം – കാസറഗോഡ്’ സംഘടിപ്പിച്ച ഓൺലൈൻ അനുസ്മരണ പരിപാടി ഉഘാടനം ചെയ്തു കൊണ്ട് നൽകിയ സന്ദേശത്തിലാണ് ഗവർണർ ഇക്കാര്യം സ്മരിച്ചത്. മിസൈൽമേൻ എന്ന നിലയിൽ മാത്രമല്ല മനുഷ്യ സ്നേഹിയെന്ന നിലയിൽ കൂടി അറിയപ്പെടുന്ന വലിയ വ്യക്തിത്വത്തിന്റെ ഉടമയാണ് ഡോ.അബ്ദുൾ കലാമെന്ന് കാസറഗോഡ് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് (ഐ.എ.എസ്) അഭിപ്രായപ്പെട്ടു. ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു ജില്ലാ കളക്ടർ . എം. അസിനാർ ആദ്ധ്യക്ഷം വഹിച്ചു. ചന്ദ്രയാൻ ദൗത്യത്തിൽ കാസറഗോഡിന്റെ കൈയൊപ്പ് ചാർത്തിയവരിൽ ഒരാളായ യുവ ശാസ്ത്രജ്ഞൻ വി. സനോജ് , കാസറഗോഡ് ജില്ലയിലെ ആദ്യത്തെ വനിതാ BSF അംഗം കുമാരി.ജസീല എന്നിവർ വിശിഷ്ടാധിഥികളായിരുന്നു. കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തി. പ്രഭാകരൻ കരിച്ചേരി മോഡറേറ്ററായിരുന്നു. വി.അബ്ദുൾ സലാം, ദീപേഷ് കുറുവാട്ട്, സുകുമാരൻ പൂച്ചക്കാട്, സി.കെ. കണ്ണൻ, എൻ.വി. ഭരതൻ, വിനോദ് എരവിൽ , സീമഹരി കൊട്ടില, ഡോ: യു.പി.വി. സുധ, ശബരിനാഥ് കോടോത്ത്, ആലീസ് തോമസ് കൊട്ടോടി, അബൂബക്കർ മുദിയക്കാൽ , എം.എ. മുംതാസ്, സായിദ ഷാജഹാൻ, അഡ്വ.സുലൈഖ മാഹിൻ, ഗായത്രി എരവിൽ, ടി. ധനജ്ഞയൻ എന്നിവർ പ്രസംഗിച്ചു.