മുള്ളേരിയ ലയൺസ് ക്ലബ്ബ് ഭാരവാഹികൾ അധികാരമേറ്റു.
മുള്ളേരിയ ലയൺസ് ക്ലബ്ബ് ഭാരവാഹികൾ അധികാരമേറ്റു.
മുള്ളേരിയ: ലയൺസ് ക്ലബ്ബ് ഓഫ് മുള്ളേരിയ യുടെ 2021-22 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. ഡിസ്ട്രിക്ട് ജി.എൽ. ടി കോർഡിനേറ്റർ ടൈറ്റസ് തോമസ് മുഖ്യാതിഥിയായിരുന്നു.
ക്ലബ്ബ് പ്രസിഡണ്ട് വിനോദ്കുമാർ മേലത്ത് അധ്യക്ഷത വഹിച്ചു.
ചീഫ് അഡീഷണൽ ക്യാബിനറ്റ് ട്രഷറർ കെ വി. രാമചന്ദ്രൻ, അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി മാരായ അഡ്വ. കെ വിനോദ് കുമാർ, പ്രശാന്ത് ജി നായർ, റീജിയണൽ ചെയർപേഴ്സൺ വി.വേണുഗോപാൽ, സോൺ ചെയർപേഴ്സൺ സുകുമാരൻ നായർ, വിദ്യാനഗർ ക്ലബ്ബ് പ്രസിഡണ്ട് പി.കെ.പ്രകാശ് കുമാർ,
മുൻ പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം, ട്രഷറർ ടി.ശ്രീധരൻ നായർ, വൈസ് പ്രസിഡണ്ടുമാരായ കെ.ജെ വിനോ, ഇ.വേണുഗോപാലൻ, വനിതാ വിഭാഗം പ്രസിഡണ്ട് ഷീന മോഹൻ, ലിയോ ക്ലബ്ബ് പ്രസിഡണ്ട് അർജുൻ മേലത്ത് തുടങ്ങിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി കെ രാജലക്ഷ്മി ടീച്ചർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ കെ ശേഖരൻ നായർ, മോഹനൻ മേലത്ത്, കൃഷ്ണൻ കോളിക്കാൽ, മോഹനൻ കരിച്ചേരി, ഇഖ്ബാൽ കിന്നിംഗാർ, മോഹനൻ ടി.എൻ, ബി രാധാകൃഷ്ണ നായക്ക്, ഡോ. ജനാർദ്ദന, സുന്ദര ആചാര്യ, പ്രജിത വിനോദ്, സിന്ധു വിനോ, ചന്ദ്രകല എന്നിവർ നേതൃത്വം നൽകി.
ലയൺസ് റീജിയണിൽ മികച്ച സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട ക്ലബ്ബ് സെക്രട്ടറി കെ രാജലക്ഷ്മി ടീച്ചർ, പഠനത്തിൽ
ഉന്നത വിജയം നേടിയ ക്ലബ്ബ് അംഗങ്ങളുടെ
മക്കളായ രഞ്ജിത് മാധവൻ, ഡോ. കാവ്യ, യദുകൃഷ്ണ,
ഷഫീറ ഷിറിൻ, ലിയോ ക്ലബ്ബിലെ മികച്ച കുട്ടികളായ നവ്യ മോഹൻ, ശ്രവ്യ മോഹൻ എന്നിവരെയും അനുമോദിച്ചു.