കാഞ്ഞങ്ങാട് സൗത്ത് മുത്തേടത്ത് ചിറ്റയി കുന്നേൻ പുതിയ വീട് തറവാട് പുനപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവത്തിന് സമാപനമായി. ബ്രഹ്മശ്രീ എടമന നാരായണൻ എമ്പ്രാന്തിരിയുടെ കാർമികത്വത്തിലാണ് പ്രതിഷ്ഠാകർമം നടന്നത്
കാഞ്ഞങ്ങാട് സൗത്ത് മുത്തേടത്ത് ചിറ്റയി കുന്നേൻ പുതിയ വീട് തറവാട് പുനപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവത്തിന് സമാപനമായി. ബ്രഹ്മശ്രീ എടമന നാരായണൻ എമ്പ്രാന്തിരിയുടെ കാർമികത്വത്തിലാണ് പ്രതിഷ്ഠാകർമം നടന്നത്.
ചിരപുരാതനവും ലോകനാർ കാവിൽ അമ്മയായി ആരാധിക്കുന്ന ദുർഗ്ഗ ഭഗവതിയുടെയും കളരി ഭഗവതി പരിവാര ദേവതകളുടെയും ഗുരുവായൂരപ്പന്റെയും പൂർവ്വ ഗുരുവിന്റെയും സാന്നിധ്യംകൊണ്ട് പ്രസിദ്ധമായ കാഞ്ഞങ്ങാട് സൗത്ത് മുത്തേടത്ത് ചി റ്റ യി കുന്നേൻ പുതിയ വീട് തറവാട് ബ്രഹ്മകലശ മഹോത്സവം ഫെബ്രുവരി 4 5 6 തീയതികളിൽ മൂന്നു ദിവസങ്ങളിലായി നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പുനപ്രതിഷ്ഠ ചടങ്ങുകൾക്ക് ബ്രഹ്മശ്രീ എടമന നാരായണൻ എമ്പ്രാന്തിരി കാർമികത്വം വഹിച്ചു. ഫെബ്രുവരി 6 ന് രാവിലെ 9.6 മുതൽ 10. 46 വരെയുള്ള രേവതി നക്ഷത്രത്തിൽ മീനം രാശി ശുഭമുഹൂർത്തത്തിലാ ണ് പ്രതിഷ്ഠ ചടങ്ങുകൾ നടന്നത്. തുടർന്ന് ബ്രഹ്മ കലശാഭിഷേകം,പൂജ, പ്രതിഷ്ഠാ ബലി, പ്രസാദ വിതരണം എന്നിവ നടന്നു.