
വായനയുടെ പൂക്കാലമായി വായനാ മത്സരം. ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിലാണ് യുപി, ഹൈസ്കൂൾ, വനിത, മുതിർന്നവരുടെ രണ്ട് വിഭാഗങ്ങളിലായും തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളുടെ വായനയെ ആസ്പദമാക്കി വായനാ മത്സരമൊരുക്കിയത്. അക്ഷരമാണ് ലഹരി വായനയാണ് ലഹരി എന്ന സന്ദേശമുയർത്തി വായനാ മത്സരത്തിൻ്റെ മുന്നോടിയായി എക്സൈസ് വകുപ്പിൻ്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണവും നടന്നു
തൃക്കരിപ്പൂർ: വായനയുടെ പൂക്കാലമായി വായനാ മത്സരം.
ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിലാണ് യുപി, ഹൈസ്കൂൾ, വനിത, മുതിർന്നവരുടെ രണ്ട് വിഭാഗങ്ങളിലായും തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളുടെ വായനയെ ആസ്പദമാക്കി വായനാ മത്സരമൊരുക്കിയത്. അക്ഷരമാണ് ലഹരി വായനയാണ് ലഹരി എന്ന സന്ദേശമുയർത്തി വായനാ മത്സരത്തിൻ്റെ മുന്നോടിയായി എക്സൈസ് വകുപ്പിൻ്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണവും നടന്നു. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വടക്കൻ മേഖലാതല വായനാ മത്സരം കാഞ്ഞങ്ങാട് മേലാക്കോട് Ac കണ്ണൻ നായർ സമാരക സ്കൂളിൽ സ്കൂളിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് Kv, കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് കമ്മറ്റി അംഗം സുനിൽ പട്ടേന അധ്യക്ഷനായിരുന്നു. സിവിൽ എക്സൈസ് ഓഫീസർ പി. പ്രശാന്ത്ലഹരിവിരുദ്ധ പ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന സെക്രട്ടറി അഡ്വ.പി.അപ്പുക്കുട്ടൻ മുഖ്യാതിഥിയായി . താലുക്ക് കമ്മറ്റി അംഗം H K ദാമോദരൻ ആശംസ അർപ്പിച്ച് സംസാരിച്ചു. പപ്പൻ കുട്ടമത്ത് സ്വാഗതം പറഞ്ഞു.